Tuesday, June 25, 2019 Last Updated 9 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 10.01 AM

'ഇനിയും എനിക്ക് വേദന സഹിക്കാനാവില്ല, രാത്രി ഉറങ്ങാന്‍ പോലും കഴിയുന്നില്ല, എന്റെ കൈകള്‍ മുറിച്ചു കളഞ്ഞേക്കൂ; ട്രീമാന്‍

tree man

ധാക്ക: മരക്കൊമ്പുകള്‍ പോലെ കൈകള്‍ വളരുന്ന അപൂര്‍വ്വ രോഗം ബാധിച്ച ബംഗ്ലാദേശുകാരനായ അബുള്‍ ബജന്ദറിന്റെ വാര്‍ത്തകണ്ട് നേരത്തെ തന്നെ ഏവരും ഞെട്ടിയതാണ്. 25 ശസ്ത്രക്രിയകള്‍ ഇയാളുടെ ശരീരത്തില്‍ ഇതിനോടകം ചെയ്തിട്ടുണ്ട്. എന്നാല്‍ ബജന്ദറിന് ഇനിയും വേദന സഹിക്കാന്‍ വയ്യ. അതിനാല്‍ തന്റെ കൈകള്‍ മുറിച്ചുകളയാന്‍ ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടിരിക്കുകയാണ് അദ്ദേഹം.

2016 മുതല്‍ ഇതുവരെ 25 ശസ്ത്രക്രിയകളാണ് ഇത്തരത്തില്‍ വളരുന്ന അരിമ്പാറ നീക്കം ചെയ്യാനായി ബജന്ദറിന്റെ കൈകളിലും പാദങ്ങളിലുമായി നടത്തിയത്. രോഗം ഭേദമായെന്ന് ഡോക്ടര്‍മാരും വിശ്വസിച്ചിരിക്കെയാണ് വീണ്ടും പൂര്‍വ്വാധികം ശക്തിയോടെ രോഗം തിരികെ എത്തിയത്. ഇതോടെ വേദന സഹിക്കാനാവാതെ ബജന്ദറിനെ ആശുപത്രിയില്‍ വീണ്ടും പ്രവേശിപ്പിച്ചു.

'ഇനിയും എനിക്ക് വേദന സഹിക്കാനാവില്ല. രാത്രി ഉറങ്ങാന്‍ പോലും കഴിയുന്നില്ല. എന്റെ കൈകള്‍ മുറിച്ചു കളയുമോ എന്ന് ഡോക്ടര്‍മാരോട് ഞാന്‍ അഭ്യര്‍ഥിച്ചിരിക്കുകയാണ്. അങ്ങനെയെങ്കിലും ഈ വേദന മാറിക്കിട്ടുമല്ലോ', ബജന്ദര്‍ പറഞ്ഞു. മാതാവ് ആമിന ബീബിയും മകന്റെ വാക്കുകളെ പിന്തുണക്കുയാണ്. അങ്ങനെയെങ്കിലും തന്റെ മകന് വേനയില്ലാതെ കഴിയാമല്ലോ എന്നാണ് ആ അമ്മയും പറയുന്നത്.

വിദേശത്ത് പോയാല്‍ മികച്ച ചികിത്സ ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെങ്കിലും അവിടെയും പണം പ്രശ്‌നമാണ്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സര്‍ക്കാര്‍ ചിലവില്‍ ചികിത്സ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ലോകത്തേതാണ്ട് അരഡസന്‍ ആളുകള്‍ക്കേ ഇന്നേ വരെ ഈ രോഗം കണ്ടെത്തിയിട്ടുള്ളൂ. 2017ല്‍ ഇതേ രോഗമുള്ള ഒരു പെണ്‍കുട്ടിയെ ബംഗ്ലാദേശില്‍ ശസ്ത്രക്രിയയിലൂടെ രോഗം ഭേദമാക്കിയിരുന്നു. ശരീരത്തിലെ അമിതമായ ഒരുതരം അരിമ്പാറവളര്‍ച്ചയാണ് ട്രീമാന്‍ സിന്‍ഡ്രോം. ജനിതക രോഗമാണിതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW