Tuesday, June 25, 2019 Last Updated 5 Min 13 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 08.56 AM

'സീതിഹാജി മുതല്‍ ഉണ്ണിയാടന്‍ വരെ ചീഫ് വിപ്പായിട്ടുണ്ടെങ്കിലും, പിസി ജോര്‍ജായിരുന്നു യഥാര്‍ത്ഥ ചീഫ് വിപ്പ്, അന്ന് മുഖ്യമന്ത്രിയേക്കാളും ചീഫ് ജസ്റ്റിസിനേക്കാളും പവറായിരുന്നു ചീഫ് വിപ്പിന്, അതൊക്കെ ഒരു കാലമായിരുന്നു'

 face book post

തിരുവനന്തപുരം: ഒല്ലൂര്‍ എം.എല്‍.എ കെ. രാജനെ ചീഫ് വിപ്പാക്കാന്‍ സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനിച്ച വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്. ബന്ധുനിയമന വിവാദത്തില്‍പ്പെട്ട് രാജി വച്ച ഇ.പി ജയരാജനെ വീണ്ടും മന്ത്രിയാക്കിയപ്പോള്‍ സി.പി.ഐ പ്രതിനിധിയെ ചീഫ് വിപ്പ് ആക്കാമെന്ന് സി.പി.എം വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ കാബിനറ്റ് റാങ്കുള്ള പദവി ഏറ്റെടുത്താല്‍ അത് ഖജനാവിന് അധികച്ചെലവുണ്ടാക്കുമെന്ന വാദമുന്നയിച്ച് സി.പി.ഐ അന്ന് അത് പദവി ഏറ്റെടുക്കാന്‍ തയാറായില്ല. ജയരാജനെ വീണ്ടും മന്ത്രിയാക്കണമെങ്കില്‍ സി.പി.എം മന്ത്രിമാരില്‍ ആരെങ്കിലും രാജിവച്ചൊഴിയണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ചീഫ് വിപ്പ് സ്ഥാനം വാഗ്ദാനം ചെയ്തത്. ഈ സംഭവത്തില്‍ ഇപ്പോള്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ. എ ജയശങ്കര്‍.

പ്രത്യേകിച്ച് അധികാരമോ ഉത്തരവാദിത്തമോ ഇല്ലാത്ത ഒരു ആലങ്കാരിക പദവിയാണ് ചീഫ് വിപ്പിന്റേത്. സാങ്കേതികാര്‍ത്ഥത്തില്‍ ഇദ്ദേഹം പുറപ്പെടുവിക്കുന്ന വിപ്പ് അനുസരിച്ച് വോട്ട് ചെയ്യാന്‍ ഭരണമുന്നണിയിലെ അംഗങ്ങള്‍ ബാധ്യസ്ഥരുമല്ല. സീതിഹാജി മുതല്‍ ഉണ്ണിയാടന്‍ വരെ ചീഫ് വിപ്പായിട്ടുണ്ടെങ്കിലും, പിസി ജോര്‍ജായിരുന്നു യഥാര്‍ത്ഥ ചീഫ് വിപ്പ്. അന്ന് മുഖ്യമന്ത്രിയേക്കാളും ചീഫ് ജസ്റ്റിസിനേക്കാളും പവറായിരുന്നു ചീഫ് വിപ്പിന്. അതൊക്കെ ഒരു കാലമായിരുന്നു.- ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ജയശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

വൈകിവന്ന വസന്തം. സഖാവ് കെ രാജനെ സര്‍ക്കാര്‍ ചീഫ് വിപ്പായി നിയമിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാനിച്ചു.

കഴിഞ്ഞ കര്‍ക്കടക മാസത്തില്‍ സഖാവ് ഈപി ജയരാജനെ തിരിച്ചെടുക്കുകയും മന്ത്രിമാരുടെ എണ്ണം 20 ആയി ഉയര്‍ത്തുകയും ചെയ്ത സാഹചര്യത്തിലാണ് ചീഫ് വിപ്പ് പദവി പുനസ്ഥാപിക്കാന്‍ തീരുമാനിച്ചത്. അപ്പോഴേക്കും പ്രളയം സംഭവിച്ചതു കൊണ്ട് നിയമനം നീണ്ടുപോയി.

പ്രളയക്കെടുതിയില്‍ നിന്ന് സംസ്ഥാനം കരകയറുകയും നവകേരള നിര്‍മാണം ആരംഭിക്കുകയും ചെയ്തതു കൊണ്ട് ചീഫ് വിപ്പിനെ നിയമിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. തല്‍സ്ഥാനത്തേക്ക് രാജനെ കണ്ടെത്തുകയും ചെയ്തു.

പ്രത്യേകിച്ച് അധികാരമോ ഉത്തരവാദിത്തമോ ഇല്ലാത്ത ഒരു ആലങ്കാരിക പദവിയാണ് ചീഫ് വിപ്പിന്റേത്. സാങ്കേതികാര്‍ത്ഥത്തില്‍ ഇദ്ദേഹം പുറപ്പെടുവിക്കുന്ന വിപ്പ് അനുസരിച്ച് വോട്ട് ചെയ്യാന്‍ ഭരണമുന്നണിയിലെ അംഗങ്ങള്‍ ബാധ്യസ്ഥരുമല്ല.

സീതിഹാജി മുതല്‍ ഉണ്ണിയാടന്‍ വരെ ചീഫ് വിപ്പായിട്ടുണ്ടെങ്കിലും, പിസി ജോര്‍ജായിരുന്നു യഥാര്‍ത്ഥ ചീഫ് വിപ്പ്. അന്ന് മുഖ്യമന്ത്രിയേക്കാളും ചീഫ് ജസ്റ്റിസിനേക്കാളും പവറായിരുന്നു ചീഫ് വിപ്പിന്. അതൊക്കെ ഒരു കാലമായിരുന്നു.

സഖാവ് കെ രാജന് അനുമോദനങ്ങള്‍, അഭിവാദനങ്ങള്‍

Ads by Google
Tuesday 25 Jun 2019 08.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW