Tuesday, June 25, 2019 Last Updated 0 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 01.34 AM

ആരാധകന്റെ വിവാഹത്തിന്‌ പന്തല്‍ നിറഞ്ഞു 'മെസി'

uploads/news/2019/06/317204/11.jpg

ആലപ്പുഴ: കല്യാണപ്പന്തല്‍ നിറയെ മെസി, കൂട്ടിന്‌ റൊണള്‍ഡോയും നെയ്‌മറും. അര്‍ജന്റീനയിലോ ബ്രസീലിലോ അല്ല ആലപ്പുഴയിലെ മെസി ആരാധകന്റെ വിവാഹപന്തലിലാണ്‌ മെസി നിറഞ്ഞുനിന്നത്‌. അതും ലോകഫുട്‌ബോളിലെ സൂപ്പര്‍താരം ലയണല്‍മെസിയുടെ മുപ്പത്തിരണ്ടാം ജന്മദിനമാഘോഷിച്ചുനടന്ന വിവാഹച്ചടങ്ങില്‍.
മെസിയുടെ കടുത്ത ആരാധകനും ഫുട്‌ബോള്‍ പ്രേമിയുമായ, ഇപ്പോള്‍ ദുബായില്‍ ജോലി ചെയ്യുന്ന ഷിബുവിന്റെ വിവാഹവേദിയാണ്‌ മെസിയുടെ കട്ടൗട്ടുകളിലും പോസ്‌റ്ററുകളിലും മുങ്ങിക്കുളിച്ചത്‌. ഒപ്പം സാക്ഷികളെന്നോണം ലോകതാരങ്ങളുടെയും ഇന്ത്യയുടെ പ്രമുഖ താരങ്ങളുടെയും ചിത്രങ്ങള്‍. കല്യാണക്കുറിയില്‍ തുടങ്ങി വിവാഹവേദിയും സല്‍ക്കാരം നടന്ന ഓഡിറ്റോറിയവുമെല്ലാം ഫുട്‌ബോള്‍ മൈതാനത്തിന്റെ മാതൃകയില്‍ തന്നെ.
ആലപ്പുഴ തുമ്പോളി ചാരങ്കാട്ട്‌ പരേതനായ ക്ലീറ്റസിന്റെയും ശാന്തമ്മയുടെയും മകനായ ഷിബു പുന്നപ്ര പുത്തന്‍പുരയ്‌ക്കല്‍ സെബാസ്‌റ്റ്യന്റെയും റീത്താമ്മയുടെയും മകള്‍ ജീനയെ ആണ്‌ വിവാഹം ചെയ്‌തത്‌. ഇന്നലെ തുമ്പോളി സെന്റ്‌ തോമസ്‌ പള്ളിയിലായിരുന്നു വിവാഹച്ചടങ്ങുകള്‍.
ഷിബു ചെറുപ്പകാലം മുതല്‍ ഫുട്‌ബോള്‍ കളിക്കുമായിരുന്നു. നാട്ടിലെ ഫുട്‌ബോള്‍ ക്ലബ്ബിലെ മിന്നുംതാരവുമായിരുന്നു. അക്കാലത്തേ തുടങ്ങിയതാണ്‌ അര്‍ജന്റീനയോടുള്ള ഇഷ്‌ടം. ലയണല്‍ മെസി അരങ്ങുവാണു തുടങ്ങിയതോടെ ആരാധനയ്‌ക്ക്‌ അതിരില്ലാതായി. മെസിയുടെ ജന്മദിനത്തില്‍ വിവാഹം ചെയ്യണമെന്നത്‌ തന്റെ ആഗ്രഹമായിരുന്നുന്നെന്നും ഇക്കാര്യം അറിയിച്ചപ്പോള്‍ സുഹൃത്തുക്കള്‍ അത്‌ ഏറ്റെടുക്കുകയായിരുന്നെന്നും ഷിബു പറയുന്നു. ഗോള്‍ പോസ്‌റ്റ്‌, ഫുട്‌ബോള്‍ എന്നിവയെല്ലാം മണ്ഡപത്തോട്‌ ചേര്‍ന്ന്‌ ഒരുക്കിയിരുന്നു. വധുവും വരനും എത്തിയപ്പോള്‍ ഇരുവര്‍ക്കും പൂച്ചെണ്ടുകള്‍ക്ക്‌ പകരം ഫുട്‌ബോള്‍ നല്‍കി വരവേറ്റു. മെസിക്ക്‌ പുറമേ നെയ്‌മര്‍, ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ, ഐ.എം വിജയന്‍, ബൈച്ചുങ്‌ ബൂട്ടിയ, സന്ദേശ്‌ ജിങ്കാന്‍ തുടങ്ങിയവരുടെ ചിത്രങ്ങളും വേദിയിലുണ്ടായിരുന്നു.

Ads by Google
Tuesday 25 Jun 2019 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW