Tuesday, June 25, 2019 Last Updated 2 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 01.34 AM

കെ. രാജനെ സി.പി.ഐ. ചീഫ്‌ വിപ്പാക്കും; കാബിനറ്റ്‌ പദവിയും

uploads/news/2019/06/317200/2.jpg

തിരുവനന്തപുരം: ഒല്ലൂര്‍ എം.എല്‍.എ: കെ. രാജനെ സര്‍ക്കാര്‍ ചീഫ്‌വിപ്പാക്കാന്‍ സി.പി.ഐ. സംസ്‌ഥാന എക്‌സിക്യൂട്ടീവ്‌ തീരുമാനം. കാബിനറ്റ്‌ റാങ്കോടെയാണു പദവി. മന്ത്രിസഭാ പുനഃസംഘടന ആലോചനയിലില്ലെന്ന്‌ എല്‍.ഡി.എഫ്‌. കണ്‍വീനര്‍ എ. വിജയരാഘവന്‍ വ്യക്‌തമാക്കിയതിനു പിന്നാലെയാണ്‌ നേരത്തേ എതിര്‍ത്തിരുന്ന പദവി ചോദിച്ചുവാങ്ങാന്‍ സി.പി.ഐ. തീരുമാനിച്ചത്‌. ഇന്നലെ നടന്ന എക്‌സിക്യൂട്ടിവില്‍ ഇതു റിപ്പോര്‍ട്ട്‌ ചെയ്‌തു. സി.പി.ഐ. ചീഫ്‌ വിപ്പ്‌ പദവി ആവശ്യപ്പെടുമെന്ന്‌ മംഗളം മുമ്പ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. അര്‍ഹമായ ചീഫ്‌ വിപ്പ്‌ പദവി ഏറ്റെടുക്കണമെന്ന്‌ പാര്‍ട്ടിയില്‍ നേരത്തെ അഭിപ്രായമുയര്‍ന്നിരുന്നെങ്കിലും ഒരു വിഭാഗം എതിരുനിന്നു. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടെ അധികച്ചെലവാകുമെന്ന്‌ അഭിപ്രായമുയര്‍ന്നതിനാല്‍ തീരുമാനം നീട്ടുകയായിരുന്നു. ചീഫ്‌ വിപ്പ്‌ സ്‌ഥാനം കിട്ടിയതോടെ നാലു മന്ത്രിമാര്‍, ഡെപ്യൂട്ടി സ്‌പീക്കര്‍ ഉള്‍പ്പടെ സി.പി.ഐക്ക്‌ ആറു കാബിനറ്റ്‌ പദവികളായി. എന്നാല്‍ ചീഫ്‌വിപ്പ്‌ സ്‌ഥാനം ഏറ്റെടുക്കുന്നതിനോടു വിയോജിപ്പുള്ളവരും പാര്‍ട്ടിയിലുണ്ട്‌. ഇപ്പോള്‍ പദവി ഏറ്റെടുക്കുന്നത്‌ അവസരോചിതമല്ലെന്നാണ്‌ ഇവരുടെ അഭിപ്രായം.

Ads by Google
Tuesday 25 Jun 2019 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW