Tuesday, June 25, 2019 Last Updated 0 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 01.34 AM

മകന്റെ കേസ്‌ അഭിഭാഷകനുമായി സംസാരിച്ചിരുന്നു: കോടിയേരി

uploads/news/2019/06/317199/1.jpg

തിരുവനന്തപുരം: മകന്‍ ബിനോയിക്കെതിരായ പീഡനക്കേസിനെക്കുറിച്ചു നേരത്തേ അഭിഭാഷകനുമായി സംസാരിച്ചിരുന്നെന്നു സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. കേസിന്റെ ഒരുഘട്ടത്തിലും ഇടപെട്ടിട്ടില്ലെന്ന കോടിയേരിയുടെ മുന്‍നിലപാടിനു വിരുദ്ധമാണിത്‌.
കേസില്‍ നോട്ടീസ്‌ ലഭിച്ചപ്പോഴാണു മുബൈയിലെ അഭിഭാഷകനെ വിളിച്ചത്‌. ഭാര്യ വിനോദിനിയും അഭിഭാഷകനുമായി സംസാരിച്ചിരുന്നു. അത്‌ അമ്മയെന്ന നിലയിലാണ്‌. മകനെതിരേ ഇങ്ങനെയൊരു പരാതിയുയരുമ്പോള്‍ അമ്മ അന്വേഷിക്കേണ്ടേ? കേസിന്റെ നിജസ്‌ഥിതി അറിയാനാണ്‌ അവര്‍ ശ്രമിച്ചത്‌.
ബിനോയ്‌ വീട്ടിലില്ലാത്തപ്പോഴാണു മുബൈയില്‍നിന്നുള്ള നോട്ടീസ്‌ ലഭിച്ചത്‌. തുടര്‍ന്ന്‌, മുമ്പേ പരിചയമുണ്ടായിരുന്ന അഡ്വ. ശ്രീജിത്തുമായി സംസാരിച്ചു. മാധ്യമങ്ങളില്‍ പരാതിയുടെ പകര്‍പ്പെത്തിയെന്ന്‌ അറിഞ്ഞതങ്ങനെയാണ്‌. ബിനോയ്‌ എല്ലാം നിഷേധിച്ചു; വ്യാജരേഖകള്‍ ചമച്ചുണ്ടാക്കിയ കേസെന്നാണു പറഞ്ഞത്‌. അതയാള്‍ കോടതിയില്‍ തെളിയിക്കട്ടെ. ദുബായിലെ ബിസിനസ്‌ നഷ്‌ടമായപ്പോഴാണു വായ്‌പയെടുത്തത്‌. കോടികള്‍ കൈയിലുണ്ടായിരുന്നെങ്കില്‍ ഈ കേസേ ഉണ്ടാകുമായിരുന്നില്ല. ബിനോയ്‌ എവിടെയെന്ന്‌ അറിയില്ല. നിങ്ങള്‍ക്കു വേണമെങ്കിലും അവനെ കണ്ടെത്താമല്ലോ- കോടിയേരി മാധ്യമങ്ങളോടു പറഞ്ഞു.

ഭാര്യയാണെങ്കില്‍
ബലാത്സംഗക്കേസ്‌ നിലനില്‍ക്കില്ല:
ബിനോയിയുടെ അഭിഭാഷകര്‍

കൊച്ചി: ബലാത്സംഗക്കേസില്‍ യുവതിയുടെ വാദം തള്ളി ബിനോയ്‌ കോടിയേരിയുടെ അഭിഭാഷകര്‍. രണ്ടാം ഭാര്യയെന്നാണ്‌ യുവതിതന്നെ വിശേഷിപ്പിക്കുന്നത്‌. ഭാര്യയാണെങ്കില്‍ ബലാത്സംഗം എങ്ങനെ നിലനില്‍ക്കുമെന്ന്‌ അഭിഭാഷകര്‍ ചോദിച്ചു.
"ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം ബലാല്‍സംഗമല്ല. വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്നാണ്‌ പരാതി. യുവതിയുടെ ആരോപണപ്രകാരം പത്തു വര്‍ഷം മുമ്പാണു സംഭവം. കോടതിയില്‍ പരാതിപ്പെടേണ്ടത്‌ ഇപ്പോഴല്ല. വിവാഹമായിരുന്നു ഉദ്ദേശ്യമെങ്കില്‍ ഇത്രയും കാത്തിരിക്കണമായിരുന്നില്ല"-അഭിഭാഷകര്‍ വാദിച്ചു. പാസ്‌പോര്‍ട്ടിലും ജനനസര്‍ട്ടിഫിക്കറ്റിലും ബാങ്ക്‌ അക്കൗണ്ടിലും കുട്ടിയുടെ പിതാവിന്റെ സ്‌ഥാനത്തു തന്റെ പേര്‌ ചേര്‍ത്തതിനെക്കുറിച്ച്‌ അറിയില്ലെന്നാണ്‌ ബിനോയിയുടെ വാദം.

Ads by Google
Tuesday 25 Jun 2019 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW