Tuesday, June 25, 2019 Last Updated 2 Min 49 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 01.34 AM

മീന്‍, പച്ചക്കറി വിലക്കയറ്റം രൂക്ഷം

uploads/news/2019/06/317197/12.jpg

കൊച്ചി : സംസ്‌ഥാനത്ത്‌ പച്ചക്കറിക്കും മത്സ്യത്തിനും തീവില. എല്ലാ പച്ചക്കറിയിനങ്ങള്‍ക്കും വിലയേറി. കിട്ടാനില്ലെന്നതാണ്‌ പച്ചക്കറിയുടെ വിലക്കയറ്റത്തിനു കാരണമായി വ്യാപാരികള്‍ പറയുന്നു.
മഴ കനത്തതോടെ ആഭ്യന്തര ഉല്‍പ്പാദനം കുറഞ്ഞു. കൊടുംവരള്‍ച്ച തമിഴ്‌നാട്ടിലെ പച്ചക്കറി കൃഷി നാമാവശേഷമാക്കി. ആന്‌ധ്രയില്‍നിന്നു പച്ചക്കറി വരവ്‌ കുറഞ്ഞെന്നും വ്യാപാരികള്‍ പറയുന്നു.
പച്ചക്കറികളില്‍ ബീന്‍സിനാണ്‌ അസാധാരണ വിലക്കയറ്റം. കിലോയ്‌ക്ക്‌ 100 രൂപയിലാണു വില്‍പന. 30 രൂപയില്‍ നിന്നാണ്‌ ഈ വില കുതിച്ചത്‌. തക്കാളി 50, പച്ചമുളക്‌ 100 എന്നിവയ്‌ക്കും ഞെട്ടിക്കുന്ന വില. മഴയായിട്ടും ചെറുനാരങ്ങയുടെ വില കുറഞ്ഞിട്ടില്ല, കിലോയ്‌ക്ക്‌ 100 രൂപ. പഴവര്‍ഗങ്ങള്‍ക്കും വിലയേറി. ഏത്തപ്പഴം കിലോ 75 രൂപ വരെയെത്തി. ഞാലിപ്പൂവന്‌ ചില്ലറ വിപണിയില്‍ കിലോയ്‌ക്ക്‌ 60 രൂപയെത്തി.
ട്രോളിങ്‌ നിരോധനംമൂലം കടല്‍മത്സ്യത്തിനു ക്ഷാമമായി. കിലോയ്‌ക്ക്‌ 200 രൂപ വരെയെത്തിയ മത്തിക്ക്‌ ഇപ്പോള്‍ അല്‍പ്പം വില കുറഞ്ഞു. ഒട്ടെല്ലാ മത്സ്യങ്ങള്‍ക്കും കിലോയ്‌ക്ക്‌ 200 രൂപയ്‌ക്കു മുകളിലാണ്‌ വില. നെയ്‌മീന്‌ വില 600 മുകളിലാണ്‌. വളര്‍ത്തു മത്സ്യങ്ങള്‍ക്കും ശരാശരി വില കിലോയ്‌ക്ക്‌ 150 രൂപയ്‌ക്കു മുകളിലാണ്‌. മത്സ്യങ്ങളുടെ വില ഉയര്‍ന്നതോടെ പച്ചക്കറികളിലേക്ക്‌ ഉപഭോക്‌താക്കള്‍ തിരിഞ്ഞതും വില കൂടാന്‍ കാരണമായിട്ടുണ്ട്‌.

Ads by Google
Tuesday 25 Jun 2019 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW