Tuesday, June 25, 2019 Last Updated 4 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 01.26 AM

ഗുപ്‌തമാര്‍ മക്കളെ കെട്ടിച്ചു; ഉത്തരാഖണ്ഡുകാര്‍ക്ക്‌ വഴിനടക്കാന്‍ വയ്യ

uploads/news/2019/06/317163/3.jpg

ഓലി(ഉത്തരഖണ്ഡ്‌): ദക്ഷിണാഫ്രിക്കയിലെ വിവാദ ഇന്ത്യന്‍ വംശജരായ ഗുപ്‌ത കുടുംബത്തിന്റെ 200 കോടി ചെലവിട്ട ആഡംബരവിവാഹത്തിന്റെ മാലിന്യത്തില്‍ വലഞ്ഞ്‌ ഉത്തരാഖണ്ഡിലെ ഓലി നഗരസഭ. 40 ക്വിന്റലോളം മാലിന്യമാണു രണ്ടുവിവാഹങ്ങള്‍ സൃഷ്‌ടിച്ചത്‌. അജയ്‌ ഗുപ്‌തയുടെ മകന്‍ സൂര്യകാന്തിന്റെയും അതുല്‍ ഗുപ്‌തയുടെ മകന്‍ ശശാങ്കിന്റെയും വിവാഹമാണു നടന്നത്‌. ഡല്‍ഹിയിലെ വജ്രവ്യാപാരി സുരേഷ്‌ സിംഗാളിന്റെ മകള്‍ കൃതികയാണു സൂര്യകാന്തിന്റെ ഭാര്യ. ദുബായിലെ വ്യവസായി വിശാല്‍ ജലാന്റെ മകള്‍ ശിവാംഗിയാണു ശശാങ്കിന്റെ വധു.
മുഖ്യമന്ത്രിമാരും കത്രീന കൈഫ്‌ അടക്കമുള്ള ബോളിവുഡ്‌ താരങ്ങളും യോഗാ ഗുരു ബാബ രാംദേവ്‌ അടക്കമുള്ളവരും വിവാഹാഘോഷങ്ങള്‍ക്കെത്തിയിരുന്നു. നഗരത്തിലെ എല്ലാ ഹോട്ടലുകളും വിവാഹത്തിനെത്തിയവര്‍ കൈയടക്കിയിരുന്നു.
18 മുതല്‍ 20 വരെയായിരുന്നു സൂര്യകാന്തിന്റെ വിവാഹം. 20 മുതല്‍ 22 വരെ ശശാങ്കിന്റേതും.
സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്നാണു വിവാഹത്തിനു പൂക്കളെത്തിച്ചത്‌. ഇവയെല്ലാം ഇപ്പോള്‍ മാലിന്യമായി നഗരത്തില്‍ ചിതറിക്കിടക്കുന്നു. ഭക്ഷണാവശിഷ്‌ടങ്ങളടങ്ങുന്ന പ്ലാസ്‌റ്റിക്‌ കൂടുകളാണു കൂടുതല്‍ തലവേദനയാകുന്നത്‌. ഇതുതിന്നു പശുക്കള്‍ക്ക്‌ അസുഖം പിടിപെടുന്നത്‌ പതിവായി.
മാലിന്യം നീക്കം ചെയ്യാന്‍ എട്ട്‌ ട്രക്കുകളുടെ സേവനം തേടിയിട്ടുണ്ടെന്നു ജോഷിമത്‌ നഗരസഭ എക്‌സിക്യുട്ടീവ്‌ ഓഫീസര്‍ എസ്‌.പി. നൗതിയാല്‍ അറിയിച്ചു. ഹൈക്കോടതിയുടെ ഉത്തരവ്‌ പ്രകാരം മൂന്ന്‌ കോടി രൂപ കെട്ടിവച്ചശേഷമാണു വിവാഹാഘോഷങ്ങള്‍ക്കുള്ള അനുവാദം ലഭിച്ചത്‌. കോടതി ഉത്തരവ്‌ പ്രകാരം 13 ഉദ്യോഗസ്‌ഥര്‍ വിവാഹച്ചടങ്ങുകള്‍ നിരീക്ഷിക്കാനുണ്ടായിരുന്നു.
ദക്ഷിണാഫ്രിക്കന്‍ രാഷ്‌ട്രീയത്തില്‍ ഏറെ സ്വാധീനമുള്ള കുടുംബമാണു ഗുപ്‌തമാരുടേത്‌. കല്‍ക്കരി ഖനി വ്യവസായത്തിലൂടെയാണു കോടീശ്വരരായത്‌. ജേക്കബ്‌ സുമ പ്രസിഡന്റായിരുന്നപ്പോള്‍ മന്ത്രിമാരെ നിശ്‌ചയിക്കുന്നത്‌ ഗുപ്‌തമാരാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഗുപ്‌തമാര്‍ അടങ്ങിയ കോഴ വിവാദങ്ങളെ തുടര്‍ന്നു സുമയ്‌ക്കു പ്രസിഡന്റ്‌ സ്‌ഥാനം നഷ്‌ടപ്പെട്ടു. 700 കോടി ഡോളറിന്റെ അഴിമതി ആരോപണത്തെ തുടര്‍ന്നു ഗുപ്‌തമാര്‍ ദുബായിലേക്കു മാറുകയും ചെയ്‌തു.

Ads by Google
Tuesday 25 Jun 2019 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW