Tuesday, June 25, 2019 Last Updated 0 Min 13 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 01.23 AM

ബോറിസും ക്യാരിയും കൂട്ടുകൂടി; ഇനി വിവാഹം

uploads/news/2019/06/317148/2.jpg

ലണ്ടന്‍: ബ്രിട്ടനിലെ കണ്‍സര്‍വേറ്റീവ്‌ പാര്‍ട്ടി നേതാവ്‌ ബോറിസ്‌ ജോണ്‍സനും കാമുകി ക്യാരി സൈമണ്‍സുമായുള്ള പിണക്കം മാറി. തങ്ങള്‍ കടുത്ത പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം വേണമെന്നാണ്‌ ആഗ്രഹമെന്നും ഇരുവരും അറിയിച്ചു.
ദിവസങ്ങള്‍ക്കു മുമ്പ്‌ ക്യാരിയുടെ വസതിയില്‍വച്ച്‌ ഇരുവരും വഴക്കുകൂടിയത്‌ അയല്‍വാസി പോലീസിനെ അറിയിച്ചിരുന്നു.
ഇതേത്തുടര്‍ന്നു ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയാകാനുള്ള ജോണ്‍സന്റെ ശ്രമത്തിനു തിരിച്ചടിയുണ്ടാകുകയും ചെയ്‌തു. തെരേസാ മേയുടെ പിന്‍ഗാമിയെ കണ്ടെത്താനുള്ള കണ്‍സര്‍വേറ്റീവ്‌ പാര്‍ട്ടിയിലെ മത്സരത്തില്‍ ഇപ്പോള്‍ ജോണ്‍സനാണു മുന്നിട്ടു നില്‍ക്കുന്നത്‌. ബ്രെക്‌സിറ്റ്‌ വിരുദ്ധരുടെ ഗൂഢാലോചനയാണു വിവാദത്തിനു പിന്നിലെന്നാണു ജോണ്‍സണ്‍ പക്ഷത്തിന്റെ വാദം. മറീന വീലറുമായുള്ള ജോണ്‍സന്റെ വിവാഹമോചനക്കേസ്‌ കോടതിയുടെ പരിഗണനയിലാണ്‌.

Ads by Google
Tuesday 25 Jun 2019 01.23 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW