Tuesday, June 25, 2019 Last Updated 0 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 01.23 AM

ബോറിസ്‌ ബെക്കറുടെ പുരസ്‌കാരങ്ങള്‍ ലേലത്തിന്‌

uploads/news/2019/06/317147/1.jpg

ബെര്‍ലിന്‍: ബാങ്കിലെ കടം തീര്‍ക്കാന്‍ ജര്‍മന്‍ ടെന്നീസ്‌ താരം ബോറിസ്‌ ബെക്കറുടെ ട്രോഫികളും സ്‌മരണികകളും ലേലത്തിനു വയ്‌ക്കുന്നു. ബ്രിട്ടീഷ്‌ കമ്പനിയായ വെയ്‌ല്‍സ്‌ ഹാര്‍ഡിയാണു തിങ്കളാഴ്‌ച മുതല്‍ ഓണ്‍ലൈന്‍ തുടങ്ങുന്നത്‌.
പതിനേഴാം വയസിലാണ്‌ ആദ്യ വിമ്പിള്‍ടണ്‍ കിരീടം നേടി ബോറിസ്‌ ബെക്കര്‍ വിമ്പിള്‍ടണ്‍ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ജോതാവായത്‌.
പിന്നീട്‌ രണ്ടു കിരീടങ്ങളില്‍ കൂടി ബെക്കര്‍ മുത്തമിട്ടു. അന്നുമുതലുള്ള മെഡലുകളും കപ്പുകളും വാച്ചുകളും ഫോട്ടോഗ്രാഫുകളുമടക്കം 82 ഇനങ്ങളാണ്‌ ലേലത്തില്‍ വയ്‌ക്കുന്നത്‌. ജൂലൈ 14-നു ലേലം അവസാനിക്കും.
വിമ്പിള്‍ഡണ്‍ വിജയങ്ങള്‍ക്കു പിന്നാലെ ബെക്കര്‍ക്കു സമ്മാനിക്കപ്പെട്ട ചലഞ്ച്‌ കപ്പ്‌ മാതൃക, റെന്‍ഷോ കപ്പിന്റെ മൂന്നു ക്വാര്‍ട്ടര്‍ സൈസ്‌ മാതൃക, 1990-ലെ വിമ്പിള്‍ഡണ്‍ ഫൈനലിസ്‌റ്റ്‌ മെഡല്‍, ഇവാന്‍ ലെന്‍ഡലിനെതിരായ വിജയത്തിനു സ്വര്‍ണവ്യാപാരി സമ്മാനിച്ച യു.എസ്‌. ഓപ്പണ്‍ വെള്ളിക്കപ്പിന്റെ മാതൃക എന്നിവയൊക്കെ ലേലത്തിനുണ്ട്‌.
2017-ല്‍ ആണ്‌ അമ്പത്തിയൊന്നുകാരനായ ബെക്കറെ പാപ്പരായി പ്രഖ്യാപിച്ചത്‌.
നയതന്ത്ര സുരക്ഷയുള്ളതിനാല്‍ തന്റെ ട്രോഫികളും വ്യക്‌തിഗത സ്‌മരണികകളും വില്‍ക്കുന്നത്‌ ബെക്കര്‍ തടഞ്ഞിരുന്നു.

Ads by Google
Tuesday 25 Jun 2019 01.23 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW