Tuesday, June 25, 2019 Last Updated 0 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 01.18 AM

വിജയം മെസിക്ക്‌ പിറന്നാള്‍ മധുരം

uploads/news/2019/06/317146/5.jpg

ബ്രസീലിയ: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഖത്തറിനെതിരേ അര്‍ജന്റീനയുടെ ജയം ക്യാപ്‌റ്റന്‍ ലയണല്‍ മെസിക്കു പിറന്നാള്‍ മധുരമായി. 1987 ജൂണ്‍ 24 ന്‌ ജനിച്ച മെസിയുടെ 32-ാം പിറന്നാളായിരുന്നു ഇന്നലെ. കോപ്പ അമേരിക്കയില്‍ ഖത്തറിനെതിരേ എതിരില്ലാത്ത രണ്ടു ഗോള്‍ ജയവുമായി ടീം നോക്കൗട്ടിലേക്കു മുന്നേറിയതിനു പിന്നാലെ കളിയിലെ കേമനായി മെസി തന്നെ തെരഞ്ഞെടുക്കപ്പെട്ടത്‌ ആഘോഷത്തിനു മറ്റൊരു വകയുമായി. വിജയം ക്യാപ്‌റ്റനു സമര്‍പ്പിച്ച്‌ അര്‍ജന്റീന ടീമംഗങ്ങളും സന്തോഷം പങ്കുവച്ചു.
അതേസമയം മത്സരത്തില്‍ അനായാസ ഗോളവസരം തുലച്ച മെസി കളിയിലെ കേമന്‍ പട്ടത്തിന്‌ അര്‍ഹനല്ലെന്നു ചൂണ്ടിക്കാട്ടി സാമൂഹിക മാധ്യമങ്ങളിലടക്കം വിമര്‍ശനവും ഉയരുന്നുണ്ട്‌.

Ads by Google
Tuesday 25 Jun 2019 01.18 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW