Tuesday, June 25, 2019 Last Updated 0 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 01.18 AM

മൂന്നും ജയിച്ച്‌ കൊളംബിയ

uploads/news/2019/06/317144/3.jpg

സാല്‍വഡോര്‍: ഗ്രൂപ്പ്‌ ബിയില്‍ സമ്പൂര്‍ണജയവുമായി കൊളംബിയയുടെ ക്വാര്‍ട്ടര്‍ പ്രവേശം രാജകീയം. അവസാന ഗ്രൂപ്പ്‌ മത്സരത്തില്‍ പരാഗെ്വയെ എതിരില്ലാത്ത ഒരു ഗോളിനു കൊളംബിയ മുട്ടുകുത്തിച്ചു. 31-ാം മിനിട്ടില്‍ ഗുസ്‌താവോ കെ്വല്ലര്‍ കളിയിലെ ഏകഗോളിന്‌ അവകാശിയായി. തോറ്റതോടെ രണ്ടു പോയിന്റുമായി പരാഗ്വേ ഗ്രൂപ്പില്‍ മൂന്നാമതായി.
ഖത്തറിനെതിരേ കളിച്ച ടീമില്‍നിന്ന്‌ 10 മാറ്റവുമായാണു കൊളംബിയ കളത്തിലിറങ്ങിയത്‌. റിസര്‍വ്‌ ടീമുമായിറങ്ങി മുഴുവന്‍ പോയിന്റും അക്കൗണ്ടിലാക്കിയ ആത്മവിശ്വാസം ക്വാര്‍ട്ടറില്‍ കൊളംബിയയ്‌ക്കു ഗുണംചെയ്യും. രണ്ടാംപകുതിയില്‍ കൊളംബിയ വീണ്ടും പരാഗ്വേ വലയില്‍ പന്തെത്തിച്ചെങ്കിലും 'വാര്‍' ഇടപെടലില്‍ ഗോള്‍ നിഷേധിക്കപ്പെട്ടു. തോറ്റെങ്കിലും രണ്ടു പോയിന്റുള്ള പരാഗ്വേയുടെ നോക്കൗട്ട്‌ സാധ്യതകള്‍ പൂര്‍ണമായും അടഞ്ഞിട്ടില്ല. ഗ്രൂപ്പ്‌ സിയിലെ അവസാന മത്സരത്തില്‍ ജപ്പാന്‍-ഇക്വഡോര്‍ മത്സരഫലത്തെ ആശ്രയിച്ചായിരിക്കും പരാഗ്വേയുടെ ക്വാര്‍ട്ടര്‍ പ്രവേശം. ജയിക്കുന്ന ടീം ക്വാര്‍ട്ടറില്‍ കടക്കും. സമനിലയാണെങ്കില്‍ ഇരുടീമുകളെയും പിന്തള്ളി പരാഗ്വേ അവസാന എട്ടില്‍ കടക്കും.
ഗ്രൂപ്പ്‌ എയില്‍നിന്ന്‌ ബ്രസീല്‍, വെനസ്വേല എന്നീ ടീമുകള്‍ക്കൊപ്പം നാലു പോയിന്റോടെ മൂന്നു ഗ്രൂപ്പിലെയും മികച്ച മൂന്നാം സ്‌ഥാനക്കാരായി പെറു കടന്നുകൂടി. ഗ്രൂപ്പ്‌ ബിയില്‍നിന്ന്‌ കൊളംബിയയും അര്‍ജന്റീനയും ഗ്രൂപ്പ്‌ സിയില്‍നിന്ന്‌ ചിലിയും യുറുഗ്വേയുമാണ്‌ ക്വാര്‍ട്ടറില്‍ കടന്ന ഏഴു ടീമുകള്‍.

Ads by Google
Tuesday 25 Jun 2019 01.18 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW