Tuesday, June 25, 2019 Last Updated 3 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 01.18 AM

കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌ ,അര്‍ജന്റീന കടന്നു

uploads/news/2019/06/317143/2.jpg

ബ്രസീലിയ: ഖത്തറിനെ കീഴടക്കി അര്‍ജന്റീന കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍. ഏതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ്‌ മെസിയുടെയും സംഘത്തിന്റെയും ജയം. കൊളംബിയക്കെതിരേ ആദ്യമത്സരം തോല്‍ക്കുകയും രണ്ടാം മത്സരത്തില്‍ പരാഗ്വേയുമായി സമനിലയില്‍ കുരുങ്ങുകയും ചെയ്‌തതോടെ അര്‍ജന്റീനയുടെ ടൂര്‍ണമെന്റിലെ സാധ്യതകള്‍ തുലാസിലായിരുന്നു. ഗ്രൂപ്പ്‌ ബിയിലെ അവസാന മത്സരത്തിലെ ആദ്യത്തെയും അവസാനത്തെയും 10 മിനിട്ടുകളില്‍ നേടിയ രണ്ടു ഗോളുകള്‍ ആദ്യറൗണ്ടിലെ പുറത്താകലെന്ന നാണക്കേടില്‍നിന്ന്‌ അവരെ കരകയറ്റി. ടൂര്‍ണമെന്റിലെ ആദ്യ ജയംനേടിയ അര്‍ജന്റീനയ്‌ക്കായി ഇന്റര്‍മിലാന്‍ താരം ലൗറ്റാറോ മാര്‍ട്ടിനസും മാഞ്ചസ്‌റ്റര്‍ സിറ്റി താരം സെര്‍ജിയോ അഗ്യൂറോയും സ്‌കോര്‍ ചെയ്‌തു.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ പരാഗ്വേയെ കൊളംബിയ കീഴടക്കിയതോടെ രണ്ടാം സ്‌ഥാനക്കാരായി അര്‍ജന്റിന നോക്കൗട്ട്‌ യോഗ്യത ഉറപ്പിച്ചു. കൊളംബിയയാണു ഗ്രൂപ്പ്‌ ചാമ്പ്യന്‍മാര്‍. ഇതോടെ അര്‍ജന്റീനയ്‌ക്കു ക്വാര്‍ട്ടറില്‍ കരുത്തരായ ബ്രസീലിനെ നേരിടുകയെന്ന ഭീഷണി ഒഴിവായി. ഞായറാഴ്‌ച വെനസ്വേലയുമായാണ്‌ അര്‍ജന്റീനയുടെ ക്വാര്‍ട്ടര്‍ പോരാട്ടം.
നിലയുറപ്പിക്കുംമുമ്പു വീണ ഗോളില്‍ ഭയക്കാതെ പ്രത്യേക ക്ഷണിതാക്കളായെത്തിയ ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഖത്തര്‍ മുന്‍ ചാമ്പ്യന്‍മാര്‍ക്കെതിരേ മികച്ച കളിയാണു പുറത്തെടുത്തത്‌. പതിവിനു വിപരീതമായി ഡീപ്‌ മിഡ്‌ഫീല്‍ഡറായാണ്‌ ക്യാപ്‌റ്റന്‍ മെസിയെ പരിശീലകന്‍ ലയണല്‍ സ്‌കലോണി കളിപ്പിച്ചത്‌. നാലാം മിനിറ്റില്‍ തന്നെ അര്‍ജന്റീന മുന്നിലെത്തി. ലൗറ്റാറോ മാര്‍ട്ടിനസാണു ടീമിനു പ്രതീക്ഷാനിര്‍ഭരമായ തുടക്കം നല്‍കിയത്‌. പ്രതിരോധത്തിലെ പിഴവു ഖത്തറിനു വിനയായി. പെനാല്‍റ്റി ബോക്‌സില്‍നിന്ന്‌ അപകടഭീഷണി ഒഴിവാക്കാനുള്ള അല്‍ റാവിയുടെ ക്ലിയറന്‍സ്‌ പിടിച്ചെടുത്ത മാര്‍ട്ടിനെസിന്റെ ഷോട്ടിനു ഖത്തര്‍ ഗോളിക്കു മറുപടിയുണ്ടായിരുന്നില്ല.
ഇരുടീമുകള്‍ക്കും വലചലിപ്പിക്കാന്‍ അവസരങ്ങള്‍ അനവധി ലഭിച്ചെങ്കിലും അടുത്ത ഗോളിന്‌ 82-ാം മിനിട്ടുവരെ കാത്തിരിക്കേണ്ടിവന്നു. പാഴാക്കിയ അവസരങ്ങള്‍ക്കു പ്രായശ്‌ചിത്തമായി സെര്‍ജിയോ അഗ്യൂറോ അര്‍ജന്റീനയുടെ ലീഡുറപ്പിച്ചു.

Ads by Google
Tuesday 25 Jun 2019 01.18 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW