Tuesday, June 25, 2019 Last Updated 0 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 01.10 AM

രാജ്യാന്തര തളര്‍ച്ച ഓഹരി വിപണികളെ ബാധിച്ചു

മുംബൈ: വാരാദ്യം വിപണികളില്‍ നഷ്‌ടം പ്രതിഫലിച്ചു. ലോഹം, റിയല്‍ എസ്‌റ്റേറ്റ്‌, ഓട്ടോ ഓഹരികളാണു പ്രധാനമായും നിറംമങ്ങിയത്‌.
രാജ്യാന്തര വിപണികളുടെ തളര്‍ച്ചയും എണ്ണവിലക്കയറ്റവും വിപണികള്‍ക്കു പ്രതികൂലമായി. സെന്‍സെക്‌സ്‌ 71.53 പോയിന്റ്‌ താഴ്‌ന്ന്‌ 39,122.96 പോയിന്റിലും നിഫ്‌റ്റി 24.45 പോയിന്റ്‌ കുറഞ്ഞ്‌ 11,699.65ലുമാണ്‌ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്‌.
ടാറ്റ സ്‌റ്റീല്‍, ഒ.എന്‍.ജി.സി, വേദാന്ത, ബജാജ്‌ ഓട്ടോ, ടെക്‌ മഹീന്ദ്ര ഓഹരികള്‍ നഷ്‌ടത്തിലായി. യെസ്‌ ബാങ്ക്‌, മഹീന്ദ്ര ആന്‍ഡ്‌ മഹീന്ദ്ര, ടി.സി.എസ്‌, എസ്‌.ബി.ഐ, ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌, മാരുതി, ഐ.ടി.സി. ഓഹരികള്‍ നേട്ടമുണ്ടാക്കി.
ബോര്‍ഡര്‍ ഓഹരികളായി മിഡ്‌ക്യാപും സ്‌മോള്‍ക്യാപും 0.4 ശതമാനം നഷ്‌ടം നേരിട്ടു.

Ads by Google
Tuesday 25 Jun 2019 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW