Tuesday, June 25, 2019 Last Updated 0 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 01.10 AM

ആര്‍.ബി.ഐ. ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാള്‍ ആചാര്യ രാജിവച്ചു

uploads/news/2019/06/317138/2.jpg

മുംെബെ: റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ(ആര്‍.ബി.ഐ) ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാള്‍ ആചാര്യ രാജിവച്ചു. കാലാവധി തീരാന്‍ ആറു മാസം ശേഷിക്കേയാണ്‌ രാജി.
2017ലാണ്‌ വിരാള്‍ ആചാര്യ മൂന്നു വര്‍ഷ കാലാവധിയില്‍ ആര്‍.ബി.ഐയിലെത്തിയത്‌. അക്കദമിക രംഗത്തേയ്‌ക്കുള്ള മടക്കമാണു രാജിയിലെത്തിയതെന്നാണു റിപ്പോര്‍ട്ട്‌. ഓഗസ്‌റ്റില്‍ ന്യൂയോര്‍ക്ക്‌ യൂണിവേഴ്‌സിറ്റി സ്‌റ്റേണ്‍ സ്‌കൂള്‍ ഓഫ്‌ ബിസിനസിലേക്ക്‌ മടങ്ങുമെന്നാണ്‌ സൂചന.
നരേന്ദ്ര മോഡി സര്‍ക്കാരിന്റെ സാമ്പത്തികനിലപാടുകള്‍ക്ക്‌ എതിരേ പരസ്യമായി രംഗത്തെത്തിയിരുന്നു ആചാര്യ. കേന്ദ്ര സര്‍ക്കാരുമായുള്ള അഭിപ്രായ ഭിന്നതയായിരുന്നു ആര്‍.ബി.ഐ. മുന്‍ ഗവര്‍ണര്‍ ഉര്‍ജിത്‌ പട്ടേലിന്റെയും രാജിക്കു കാരണം. പട്ടേലിനൊപ്പം ആചാര്യയും പടിയിറങ്ങുമെന്നായിരുന്നു സംസാരമെങ്കിലും അതുണ്ടായില്ല.

2016 സെപ്‌റ്റംബറില്‍ ഉര്‍ജിത്‌ പട്ടേല്‍ ഗവണറായി സ്‌ഥാനമേറ്റു. 2017 ജനുവരി മൂന്നിനാണ്‌ ആചര്യ സ്‌ഥാനമേറ്റത്‌. ഇദ്ദേഹത്തിന്റെ രാജിയോടെ നിലവില്‍ മൂന്നു ഡെപ്യൂട്ടി ഗവര്‍ണര്‍മാരാണ്‌ ആര്‍.ബി.ഐയ്‌ക്കുള്ളത്‌(എന്‍.എസ്‌. വിശ്വനാഥന്‍,ബി.പി. കനൗജു, എം.കെ. ജെയിന്‍)

നിക്ഷേപങ്ങളെപ്പറ്റിയും പിന്‍വലിക്കലിനെപ്പറ്റിയും ആര്‍.ബി.ഐ. അനവധി കുറ്റപ്പെടുത്തലുകള്‍ നേരിട്ട സമയത്തായിരുന്നു ആചാര്യയുടെ നിയമനം. പ്രത്യേകിച്ച്‌ നോട്ട്‌ നിരോധന സമയത്ത്‌. എന്നാല്‍ ആരോപണങ്ങളെ കൃത്യമായി മറികടക്കുന്നതിന്‌ അദ്ദേഹത്തിനായി.

ആര്‍.ബി.ഐ. നിരക്കുകള്‍ ഇനിയും കുറയ്‌ക്കുമെന്നതിന്റെ സൂചനയയാണ്‌ ആചാര്യയുടെ രാജിയെ വിദഗ്‌ധര്‍ വിലയിരുത്തുന്നത്‌. ധനനയം, വിനിമയ നിരക്ക്‌ എന്നീ വിഭാഗങ്ങളുടെ മേല്‍നേട്ടമായിരുന്നു ഇദ്ദേഹത്തിനുള്ളത്‌. ഉര്‍ജിത്‌ പട്ടേലിന്റെ രാജിക്കു പിന്നലെയുള്ള മൂന്നു ധനനയങ്ങളിലും ആര്‍.ബി.ഐ. അടിസ്‌ഥാന നിരക്കുകളില്‍ കാല്‍ ശതമാനം വീതം കുറവു വരുത്തിയിരുന്നു.

ആര്‍.ബി.ഐയുടെ സ്വതന്ത്രാധികാരത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ കടന്നുക്കയറ്റത്തെ കഴിഞ്ഞ ഒക്‌ടോബറില്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു.

ഭാവി തീരുമാനം പരസ്യപ്പെടുത്തിയിട്ടില്ലെങ്കിലും അക്കാദമിക രംഗത്തേക്കു മടങ്ങുമെന്നാുണ വിലയിരുത്തല്‍.

'പാവങ്ങളുടെ രാജന്‍' എന്നാണു വിശേഷിപ്പിക്കപ്പെട്ടിരുന്നത്‌. ആര്‍.ബി.ഐ. മുന്‍ ഗവര്‍ണര്‍ രഘുറാം രാജനുമായി ഒട്ടേറെ സമാനതകളുണ്ടായിരുന്നു.

Ads by Google
Tuesday 25 Jun 2019 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW