Tuesday, June 25, 2019 Last Updated 0 Min 12 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 01.10 AM

ബി.എസ്‌.എന്‍.എല്‍. കൂപ്പുകുത്തുന്നു

uploads/news/2019/06/317137/1.jpg

ന്യൂഡല്‍ഹി: പൊതുമേഖലാ ടെലികോം കമ്പനിയായ ഭാരത്‌ സഞ്ചാര്‍ നിഗം ലിമിറ്റഡ്‌(ബി.എസ്‌.എന്‍.എല്‍) തകര്‍ച്ചയിലേക്ക്‌. സേവനം മുടങ്ങാതിരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ്‌ ആവശ്യം. ജൂണിലെ ശമ്പള കുടിശിക മാത്രം 850 കോടി രൂപ വരും. 14,000 കോടി രൂപയെങ്കിലും അടിയന്തരമായി ലഭിക്കാതെ കമ്പനിക്കു മുന്നോട്ട്‌ പോകാനാകില്ലെന്നാണു വിലയിരുത്തല്‍.
വരവും ചെലവും തമ്മിലുള്ള അന്തരം വര്‍ധിക്കുകയാണെന്നു ബി.എസ്‌.എന്‍.എല്‍. സീനിയര്‍ ജനറല്‍ മാനേജര്‍ പി. ചന്ദ്ര ടെലികോം മന്ത്രാലയത്തിനെഴുതിയ കത്തില്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌. 2008- 09 നുശേഷം ഇതുവരെ കമ്പനിക്കു ലാഭമുണ്ടാക്കാനായിട്ടില്ല. പൊതുമേഖലാ സ്‌ഥാപനങ്ങളില്‍ ഏറ്റവും നഷ്‌ടമുണ്ടാക്കുന്ന കമ്പനിയാണു ബി.എസ്‌.എന്‍.എല്‍. എന്നാണു കോട്ടക്‌ ഇന്‍സ്‌റ്റിറ്റ്യൂഷണല്‍ ഇക്വിറ്റിസിന്റെ പഠനം വ്യക്‌തമാക്കുന്നത്‌. 2018 ഡിസംബറോടെ കമ്പനിയുടെ പ്രവര്‍ത്തന നഷ്‌ടം 90,000 കോടി പിന്നിട്ടെന്നാണു റിപ്പോര്‍ട്ട്‌.
കേരള സര്‍ക്കിള്‍ ചരിത്രത്തിലാദ്യമായി നഷ്‌ടത്തിലായതായി കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. വാടക നല്‍കാത്തതിനെ തുടര്‍ന്നു അമ്പതോളം ടവറുകളാണു പ്രവര്‍ത്തനരഹിതമായത്‌. സംസ്‌ഥാനത്തെ സേവനത്തേയും ഇതു പ്രതികൂലമായി ബാധിച്ചിരുന്നു. ടെലികോം വമ്പനായി മേഖലയില്‍ റിലയന്‍സ്‌ ജിയോ അവതരിച്ചതും ബി.എസ്‌.എന്‍.എല്ലിന്റെ നഷ്‌ടം വേഗത്തിലാക്കി.
ജിയോയുടെ കടന്നു വരവ്‌ ഉണ്ടാക്കാന്‍ പോകുന്ന വെല്ലുവിളി സ്വകാര്യ കമ്പനികളേക്കാള്‍ ആദ്യം കണ്ടെത്തിയത്‌ ബി.എസ്‌.എന്‍.എല്ലാണെന്നു പറയാം. അതിനാലാണ്‌ മറ്റു കമ്പനികള്‍ ഓഫറുകള്‍ പ്രഖ്യാപിക്കുന്നതിനു മുമ്പേ ഉപയോക്‌താക്കളുടെ കൊഴിഞ്ഞുപോക്ക്‌ തടയുന്നതിനു ബി.എസ്‌.എന്‍.എല്ലിനായത്‌. എന്നാല്‍ മത്സരം കടുത്തതോടെ പിടിച്ചു നല്‍ക്കാനായില്ല.
പുനഃസംഘടനയെക്കുറിച്ചു സര്‍ക്കാര്‍ ചര്‍ച്ചകള്‍ തുടങ്ങിയിട്ടു കാലങ്ങളായെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല. ഉയര്‍ന്ന ശമ്പളം, മനേജ്‌മെന്റിന്റെ കെടുകാര്യസ്‌ഥത, നവീകരണത്തിലെ താമസം തുടങ്ങിയവയാണ്‌ ബി.എസ്‌.എന്‍.എല്ലിനെ തഴയുന്നത്‌. രാജ്യത്ത്‌ 5ജി പരീക്ഷണങ്ങള്‍ തുടങ്ങാനിരിക്കേ ബി.എസ്‌.എന്‍.എല്ലിനു പലയിടത്തും 4ജി പോലും ലഭ്യമല്ല. 2004- 05 കാലത്ത്‌ രാജ്യത്തെ മൊത്തം മൊബൈല്‍ ഉപയോക്‌താക്കളില്‍ 50 ശതമാനവും ബി.എസ്‌.എന്‍.എല്ലിനു സ്വന്തമായിരുന്നു. എന്നാല്‍ നിലവില്‍ വരിക്കാരുടെ എണ്ണം 10 ശതമാനത്തില്‍ താഴെയാണ്‌. ഏകദേശം 1.7 ലക്ഷം ആളുകളാണു ബി.എസ്‌.എന്‍.എല്ലിന്‌ ജോലി ചെയ്യുന്നത്‌. വരുമാനത്തിന്റെ സിംഹഭാഗവും ശമ്പളത്തിനും പെന്‍ഷനുമായാണ്‌ ചെലവിടുന്നത്‌.
പ്രവര്‍ത്തനവരുമാനത്തിന്റെ 21 ശതമാനമാണു 2006 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി ശമ്പളത്തിനും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കും ഉപയോഗിച്ചിരുന്നതെങ്കില്‍ 2018 സാമ്പത്തികവര്‍ഷത്തിലിത്‌ 66 ശതമാനമാണ്‌.
എയര്‍ടെല്‍ പോലുള്ള സ്വകാര്യ കമ്പനികളുടെ ഇത്തരം ചെലവ്‌ മൂന്നു ശതമാനത്തില്‍ താഴെയാണ്‌. കമ്പനി തലപ്പത്തെ ഭരണം ശരിയാക്കിയില്ലെങ്കില്‍ ബി.എസ്‌.എന്‍.എല്‍. അടച്ചുപ്പൂട്ടുന്നതാകും നല്ലത്‌. എം.ടി.എന്‍.എല്‍. അടച്ചുപ്പൂട്ടിയതാണ്‌. ബി.എസ്‌.എല്‍.എല്‍. നിലവില്‍ തിവ്രപരിചരണ വിഭാഗത്തിലാണെന്നു(ഐ.സി.യു) വി.എസ്‌.എന്‍.എല്‍. മുന്‍ ചെയര്‍മാന്‍ ബി.കെ. സിംഗാള്‍ പറഞ്ഞു.

Ads by Google
Tuesday 25 Jun 2019 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW