Tuesday, June 25, 2019 Last Updated 0 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 01.04 AM

പോലീസിനെയും കൂട്ടി വ്യാജ സി.ബി.ഐ. റെയ്‌ഡ് നടത്തിയ ആള്‍ പിടിയില്‍

uploads/news/2019/06/317132/1.jpg

മുസാഫര്‍നഗര്‍: അക്ഷയ്‌കുമാര്‍ നായകനായ "സ്‌പെഷല്‍ 26" എന്ന സിനിമയിലേതുപോലെ സി.ബി.ഐ. ഓഫീസര്‍ ചമഞ്ഞ്‌ യഥാര്‍ഥ പോലീസിനെയും കൂട്ടി വ്യവസായിയുടെ വീട്‌ റെയ്‌ഡ്‌ നടത്തിയ ആള്‍ പിടിയില്‍. യു.പിയിലെ മുസാഫര്‍നഗറിലാണ്‌ സംഭവം. അരിമില്ല്‌ നടത്തുന്ന ആകാശ്‌ എന്ന വ്യവസായിയുടെ വീട്ടിലാണ്‌ റെയ്‌ഡ്‌ നടത്തിയത്‌. ഈ വീട്ടില്‍ മുമ്പ്‌ ജോലിക്കു നിന്നയാളാണു തട്ടിപ്പിനുശ്രമിച്ചു പിടിയിലായ ത്രിവിന്ദ്രര്‍ കുമാര്‍.
റെയ്‌ഡിനിടെ നാട്ടുകാരില്‍ ചിലര്‍ക്കു സംശയം തോന്നിയതോടെയാണ്‌ ഇയാള്‍ കുടുങ്ങിയത്‌. സിഖുകാരന്റെ വേഷം കെട്ടിയിട്ടും ഇയാളുടെ ശബ്‌ദം കേട്ട്‌ സമീപവാസികളിലൊരാള്‍ തിരിച്ചറിയുകയായിരുന്നു. ഇയാളില്‍നിന്ന്‌ സി.ബി.ഐയുടെയും മറ്റും വ്യാജതിരിച്ചറിയല്‍കാര്‍ഡുകളും പിടിച്ചെടുത്തു. സി.ബി.ഐ. ഓഫീസറുടെ ഐഡന്റിറ്റി കാര്‍ഡും സേര്‍ച്ചും വാറന്റും കാണിച്ചതോടെയാണ്‌ സഹായത്തിന്‌ രണ്ടുകോണ്‍സ്‌റ്റബിള്‍മാരെ വിട്ടുകൊടുത്തത്‌ എന്നാണു മുസാഫര്‍നഗര്‍ ഡി.എസ്‌.പി. യോഗേന്ദ്ര സിങ്‌ പറയുന്നത്‌.

Ads by Google
Tuesday 25 Jun 2019 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW