Tuesday, June 25, 2019 Last Updated 3 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 01.04 AM

ഝാര്‍ഖണ്ഡ്‌ ആള്‍ക്കൂട്ടക്കൊല: അഞ്ചു പേര്‍ അറസ്‌റ്റില്‍

റാഞ്ചി: ജംഷഡ്‌പുരില്‍ ബൈക്ക്‌ മോഷ്‌ടിച്ചെന്ന്‌ ആരോപിച്ച്‌ യുവാവിനെ മര്‍ദിച്ചുകൊന്ന കേസില്‍ അഞ്ച്‌ പേര്‍ അറസ്‌റ്റില്‍. തബ്രിസ്‌ അന്‍സാരി(22) ആണ്‌ ഏഴു മണിക്കൂര്‍ നീണ്ട മര്‍ദനത്തിനിരയായി മരിച്ചത്‌. തബ്രിസിനെ ആള്‍ക്കൂട്ടത്തില്‍നിന്നു രക്ഷിക്കാന്‍ വിസമ്മതിച്ച രണ്ട്‌ പോലീസ്‌ ഉദ്യോഗസ്‌ഥരെ സസ്‌പെന്‍ഡ്‌ ചെയ്‌തു. തബ്രിസിനു മികച്ച ചികിത്സ ഉറപ്പാക്കാന്‍ പോലീസ്‌ വിസമ്മതിച്ചതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. തബ്രിസിനെ മര്‍ദിക്കുന്നതിനിടെ "ജയ്‌ ശ്രീറാം, ജയ്‌ ഹനുമാന്‍" എന്നു വിളിക്കാന്‍ ആള്‍ക്കൂട്ടം ആവശ്യപ്പെടുന്നതായുള്ള വീഡിയോയും പ്രചരിപ്പിച്ചിരുന്നു.

Ads by Google
Tuesday 25 Jun 2019 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW