Monday, June 24, 2019 Last Updated 9 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 24 Jun 2019 06.30 PM

അനുമതി ഇല്ലാതെ ഡോക്ടർ ഗർഭച്ഛിദ്രം നടത്തിയെന്ന് യുവതി; കുറിപ്പടിയിൽ ഗർഭച്ഛിദ്രത്തിനുള്ള മരുന്നും

Abortion, Women, Doctor, Pills

കായംകുളം: തന്റെ അനുമതി ഇല്ലാതെ ഡോക്ടർ ഗർഭച്ഛിദ്രം നടത്തിയെന്ന് യുവതിയുടെ പരാതി. കായംകുളം സ്വദേശി ഫാത്തിമയാണ് പരാതി നൽകിയത്. കായംകുളം കൃഷ്ണപുരത്തെ ജെ.ജെ ആശുപത്രിക്കെതിരെയാണ് ഫാത്തിമ പരാതി നൽകിയിരിക്കുന്നത്. ഡോക്ടർ കുറ്റം സമ്മതിക്കുന്ന മൊബൈൽ വീഡിയോയും പരാതിയിൽ നൽകിയിട്ടുണ്ട്. എന്നാൽ ഡോക്ടർ ഇത് നിഷേധിച്ചു.

മെയ് പതിനൊന്നിനാണ് ഫാത്തിമ ഭർത്താവുമായി ആശുപത്രിയിൽ എത്തിയത്. ഗർഭ പരിശോധനക്കും, തുടർ ചികിത്സക്കുമാണ് ആശുപത്രയിൽ ഇരുവരും എത്തിയത്. ഡോക്ടർ തന്ന കുറിപ്പടിയുമായി മരുന്ന് വാങ്ങാൻ മെഡിക്കൽ സ്റ്റോറിൽ എത്തിയപ്പോൾ അവിടുള്ള സ്റ്റാഫാണ് പറഞ്ഞത് കുറിപ്പടിയിൽ ഡോക്ടർ എഴുതിയിരിക്കുന്നത് ഗർഭച്ഛിദ്രത്തിനുള്ള മരുന്നാണെന്നാണ്. ഇപ്പോഴാണ് താൻ അറിയുന്നതെന്നും ഫാത്തിമ പറഞ്ഞു.

എന്നാൽ യുവതി പറഞ്ഞിട്ടാണ് മരുന്ന് നൽകിയെന്നാണ് ഡോക്ടർ ഇപ്പോൾ പറയുന്നത്. യുവതിയും കുടുംബവും പണം ചോദിച്ചുകൊണ്ട് ഭീഷണിപ്പെടുത്തുന്നുവെന്നും ഡോക്ടർ പറഞ്ഞു.

ഡോക്ടർക്കെതിരെ യുവതി ജൂൺ ആദ്യം തന്നെ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പോലീസ് തുടര്നടപടി എടുക്കിന്നില്ല എന്ന് യുവതി ആരോപിച്ചു. എന്നാൽ പരാതി തന്ന അന്ന് തന്നെ അന്വേഷണം തുടങ്ങിയെന്നും, ചികിത്സാ പിഴവ് സംഭവിച്ചോ എന്ന് പരിശോധിക്കാൻ മെഡിക്കൽ ബോര്‍ഡ് രൂപീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Ads by Google
Monday 24 Jun 2019 06.30 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW