Monday, June 24, 2019 Last Updated 14 Min 5 Sec ago English Edition
Todays E paper
Ads by Google
Monday 24 Jun 2019 05.00 PM

സ്റ്റാർട്ടിങ്ങിലായിരുന്ന കാറിൽ ഉറങ്ങിക്കിടന്ന കുട്ടി കുടുങ്ങി : കാർ തുറന്ന് കുട്ടിയെ പുറത്തെടുത്തത് രണ്ട് മണിക്കൂറിന് ശേഷം, വീഡിയോ

Kid, Car, Locked

കാറിനുള്ളിൽ കുട്ടികളെ ഇരുത്തി പൂട്ടിയിട്ട് മാതാപിതാക്കൾ അടുത്തുള്ള കടകളിൽ കേറാൻ പോകുന്നത് സർവ്വസാധാരണമാണ്. എന്നാൽ ഇതുമൂലം കുട്ടികൾക്ക് ഉണ്ടാകുന്ന അപകടങ്ങൾ അവർ ആലോചിക്കില്ല. ഇങ്ങനെ അപകടങ്ങൾ ഇപ്പോൾ നിരവധി നടക്കുന്നുണ്ട്. എന്നാൽ ഇത് എത്ര കണ്ടാലും മാതാപിതാക്കൾ പടിക്കാറില്ല എന്നതാണ് വാസ്തവം.

ഈ കഴിഞ്ഞ ഇടയിലാണ് ദുബായിയിൽ കുട്ടി ബസിനുള്ളിൽ കുടുങ്ങി മരിച്ചുപോയത്. കുട്ടികളെ കാറിനുള്ളിൽ ഇരുത്തിയിട്ട് പോകുന്നത് അപകടമാണെന്ന് അറിയാമെങ്കിലും മാതാപിതാക്കൾ പാടിക്കില്ല. ഇങ്ങനെ ഉണ്ടായ ഒരു അപകടത്തിന്റെ പുതിയ ഉദാഹരണമാണ് പഞ്ചാബിൽ ഉണ്ടായ ഈ സംഭവത്തിന്റെ വീഡിയോ.

ഉറങ്ങി കിടന്ന കുട്ടിയെ കാറിലാക്കിയിട്ട് മാതാപിതാക്കൾ അടുത്ത കടയിൽ പോയതാണ്. സ്റ്റാർട്ടിങ്ങിലായിരുന്ന കാർ ലോക്ക് ആയതോടെ കുട്ടി ഉള്ളിൽ കുടുങ്ങുകയായിരുന്നു. ഉറക്കം ഉണർന്ന കുട്ടി കരയാൻ തുടങ്ങി. സംഭവം നാട്ടുകാര് കണ്ട് വണ്ടിയുടെ ഗ്ലാസ് പൊട്ടിക്കാൻ ശ്രമിച്ചപ്പോഴേക്കും മാതാപിതാക്കൾ വന്നു. എന്നാൽ ഡോർ തുറക്കാൻ നോക്കിയപ്പോഴാണ് മനസിലായത് വണ്ടി ലോക്ക് ആണെന്ന്. രണ്ട് മണിക്കൂറുകൾക്ക് ശേഷം കാറിന്റെ ഉടമ ഡ്യൂപ്ലിക്കേറ്റ് കീ കൊണ്ടുവന്നതിന് ശേഷമാണ് കുട്ടിയെ പുറത്തെടുത്തത്. കാറിന്റെ എ സി ഓണായിരുന്നതുകൊണ്ട് കുട്ടിക്ക് കൂടുതൽ അപകടം ഒന്നും സംഭവിച്ചില്ല.

Ads by Google
Monday 24 Jun 2019 05.00 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW