Monday, June 24, 2019 Last Updated 1 Min 58 Sec ago English Edition
Todays E paper
Ads by Google
Monday 24 Jun 2019 04.06 PM

സൗദിയിൽ വനിതകൾക്ക് പിൻസീറ്റിൽ നിന്നും ഡ്രൈവിംഗ് സീറ്റിലേക്ക് അവസരം ലഭിച്ച ചരിത്ര ദിനത്തിന് ഇന്ന് ഒരു വയസ്സ് .

uploads/news/2019/06/317095/Gulf240619c.jpg

ദമ്മാം : സൗദിഅറേബ്യയിൽ വനിതകൾക്ക് പിൻസീറ്റിൽ നിന്നും ഡ്രൈവിംഗ് സീറ്റിലേക്ക് അവസരം ലഭിച്ച ചരിത്ര ദിനത്തിന് ഇന്ന് ഒരു വയസ്സ് . കഴിഞ്ഞ വർഷം ജൂൺ 24 നാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ മുൻകൈയെടുത്ത് നടപ്പാക്കിയ പരിഷ്കരണങ്ങളുടെ ഭാഗമായി സ്ത്രീകൾക്ക് വാഹനമോടിക്കാൻ അനുമതിലഭ്യമായത് .

സ്ത്രീകൾക്ക് വാഹനമോടിക്കാൻ അവസരം നൽകിയാൽ സുരക്ഷിതത്വം ഉണ്ടാകില്ല എന്നുള്ള ദുഷ്പ്രചാരണങ്ങളെ ആസ്ഥാനത്താക്കികൊണ്ട് ഇന്ന് സൗദിയിലെ റോഡുകളിൽ അനായാസം വാഹനം ഓടിച്ചുപോകുന്ന നിരവധി സ്ത്രീകളെ കാണാം .കൂടാതെ വാഹന വിപണിയിൽ ഉണ്ടായ മാന്ദ്യവും സ്ത്രീകൾക്ക് വാഹനമോടിക്കുന്നതിനു അനുമതി ലഭിച്ചതോടെ പുത്തൻ ഉണർവ്വ് വന്നിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ .

വനിതകൾക്ക് ലൈസൻസ് ലഭ്യമായതോടെ നിരവധി വിദേശികളായ ഡ്രൈവർമാർക്കും ജോലി നഷ്ടമായി .വനിതകൾ ജോലിയിടങ്ങളിലേക്കും ,മാർക്കറ്റുകളിലേക്കും പുരുഷന്മാരെ പോലെ സ്വന്തമായി വാഹനമോടിച്ചാണ് കുതിക്കുന്നത് . അടുത്തവർഷത്തോടെ 30 ലക്ഷം വനിതകൾ ലൈസൻസ് നേടുമെന്നാണ് പിഡബ്ല്യൂസിയുടെ കണക്ക് .

ഡ്രൈവിംഗ് ലൈസൻസ് ആദ്യമായി നേടിയ ഇൻഡ്യാക്കാരി പത്തനംതിട്ട കുമ്പഴ പുതുപ്പറമ്പിൽ മേലേതിൽ മാത്യു പി തോമസിന്റെ ഭാര്യ സാറാമ്മ തോമസി ( സോമി ജിജി )നാ യിരുന്നു .ഇവർ സൗദിഅറേബ്യയിലെ കിഴക്കൻ പ്രവിശ്യയായ ജുബൈൽ , കിംഗ് അബ്ദുൽഅസീസ് നേവൽ ബേസ് മിലിറ്ററി ഹോസ്പിറ്റലിൽ നഴ്‌സായി ജോലി ചെയ്തുവരികയാണ് .

Ads by Google
Monday 24 Jun 2019 04.06 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW