Monday, June 24, 2019 Last Updated 1 Min 36 Sec ago English Edition
Todays E paper
Ads by Google
Monday 24 Jun 2019 12.54 PM

ആനയുടെ പ്രതിമയ്ക്കുള്ളി കുടുങ്ങി സ്ത്രീ; പുറത്തെടുത്തത് വളരെ കഷ്ടപ്പെട്ട്(വീഡിയോ)

viral face book video

ഒരു സെല്‍ഫിക്കും ഫോട്ടോയ്ക്കുമായി എന്ച് ബുദ്ധിമുട്ടും സഹിക്കുന്നവരാണ് പലരും. ചിലപ്പോഴൊക്കെ അത് അബദ്ധങ്ങളില്‍ ചെന്ന് ചാടാറുമുണ്ട്. ആചാരത്തിന്റെ ഭാഗമായി ഒരു സ്ത്രീ ആനയുടെ പ്രതിമയുടെ അടിയില്‍ കയറി. ഗുജറാത്തിലാണ് സംഭവം. ആഗ്രഹസാക്ഷാകാരത്തിനായാണ് ആളുകള്‍ ഈ ക്ഷേത്രത്തിലെ ആനയുടെ പ്രതിമയ്ക്ക് അടിയില്‍ കയറാറുള്ളത്. ചിലപ്പോഴൊക്കെ ആഗ്രഹ പൂര്‍ത്തീകരണത്തിന് നന്ദി പറയാനും.

പ്രതിമയ്ക്കിടെ കയറിയ യുവതി കുരുങ്ങിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകള്‍ വഴി വൈറലാകുന്നത്. പ്രതിമയ്ക്ക് അടിയില്‍ കയറി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ യുവതി കുടുങ്ങുകയായിരുന്നു. പുറത്ത് കടക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ ക്ഷേത്രത്തിലുണ്ടായിരുന്ന മറ്റ് സ്ത്രീകള്‍ സഹായിച്ച് ഏറെ ബുദ്ധിമുട്ടിയാണ് യുവതി പ്രതിമയ്ക്കുള്ളില്‍ നിന്നും പുറത്തെത്തിയത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW