Monday, June 24, 2019 Last Updated 3 Min 58 Sec ago English Edition
Todays E paper
Ads by Google
മഹിമ മോഹന്‍
Monday 24 Jun 2019 10.58 AM

ആത്മഹത്യ ചെയ്തവനൊന്നും പണം തരാന്‍ വകുപ്പില്ലെന്ന് മന്ത്രി, മുഖ്യമന്ത്രി പറഞ്ഞാലും തുറക്കാത്ത ഫയലുകളില്‍ കുരുങ്ങിപ്പോയ ജീവിതം; അച്ഛന്‍ മരിച്ച മണ്ണ് ഉപേക്ഷിക്കാനാവാതെ സുഗതന്റെ മരണശേഷവും ലൈസന്‍സിനായുള്ള അലച്ചില്‍ തുടര്‍ന്ന് മക്കള്‍

സംഭവത്തെ തുടര്‍ന്ന് വനവകുപ്പ് മന്ത്രി കെ.രാജുവിനെ സുജിത്തും സഹോദരനും സമീപിച്ചെങ്കിലും ' ആത്മഹത്യ ചെയ്തവനൊന്നും പണം തരാന്‍ വകുപ്പില്ല' എന്നാണ് മന്ത്രി പറഞ്ഞത്. സാമ്പത്തിക സഹായം ഉള്‍പ്പെടെ എല്ലാം ചെയ്തു തരാമെന്നും ഗള്‍ഫിലേക്ക് തിരിച്ച് പോകേണ്ടി വരില്ലെന്നു മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നതായും പക്ഷേ ഒന്നും സംഭവിച്ചില്ലെന്നും സുജിത്ത് പറയുന്നു.
Sugathan suicide case

കൊല്ലം: ജീവിതം സ്വയം അവസാനിപ്പിച്ചാലും മുഖ്യമന്ത്രി പറഞ്ഞാലും തുറക്കാത്ത ചില ഫയലുകളുണ്ട്... പ്രതീക്ഷയുടേയും കാത്തിരിപ്പിന്റേയും ഫയലുകള്‍. ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്യുന്നതിനു ഒന്നര വര്‍ഷം മുന്‍പ് കൊല്ലം പുനലൂരില്‍ സമാന സാഹചര്യത്തില്‍ ജീവനൊടുക്കിയതായിരുന്നു സുഗതന്‍. സുഗതന്റെ മകന്‍ സുജിത്തിനു പറയാനുള്ളതും അധികാരികള്‍ കണ്‍തുറക്കാത്ത കഷ്ടപ്പാടിന്റെ ജീവിത കഥയാണ്. വര്‍ക്ക്‌ഷോപ്പ് തുടങ്ങാനായി അനുവാദം തേടി അലഞ്ഞാണ്.

സുഗതന്‍ അത്മഹത്യ ചെയുന്നത്. തുടര്‍ന്ന് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും സുഗതന്റെ കുടുംബം ഇപ്പോഴും ആ നടപ്പ് തുടരുകയാണ്. വിളക്കുടി പഞ്ചായത്ത് അധികൃതര്‍ ലൈസന്‍സ് നല്‍കുന്നില്ലെന്നും മുഖ്യമന്ത്രിയുടെ വാക്ക് പാഴ്‌വാക്കായെന്നും സുഗതന്റെ മകന്‍ സുജിത്ത് മംഗളം ഓണ്‍ലൈനോട് പറഞ്ഞു.

'അച്ഛന്‍ മരിച്ച മണ്ണാണിത് ഇട്ടിട്ടു പോകാന്‍ പറ്റുന്നില്ല. ലൈസന്‍സ് ഇല്ലെങ്കിലും വര്‍ക്ക്‌ഷോപ്പ നടത്തുകയാണ്. ജീവിച്ചല്ലേ പറ്റു. പഞ്ചായത്ത് എപ്പോള്‍ വേണമെങ്കിലും വന്ന് പൊളിക്കും.'

Sugathan suicide case

സംഭവത്തെ തുടര്‍ന്ന് വനവകുപ്പ് മന്ത്രി കെ.രാജുവിനെ സുജിത്തും സഹോദരനും സമീപിച്ചെങ്കിലും ' ആത്മഹത്യ ചെയ്തവനൊന്നും പണം തരാന്‍ വകുപ്പില്ല' എന്നാണ് മന്ത്രി പറഞ്ഞത്. സാമ്പത്തിക സഹായം ഉള്‍പ്പെടെ എല്ലാം ചെയ്തു തരാമെന്നും ഗള്‍ഫിലേക്ക് തിരിച്ച് പോകേണ്ടി വരില്ലെന്നു മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നതായും പക്ഷേ ഒന്നും സംഭവിച്ചില്ലെന്നും സുജിത്ത് പറയുന്നു.

സുജിത്തിന്റെ വാക്കുകള്‍..

' എനിക്കും അനിയനും അച്ഛനും കൂടി മസ്‌കറ്റില്‍ വര്‍ക്ക് ഷോപ്പ് ഉണ്ടായിരുന്നു. അച്ഛന്‍ തിരിച്ചു വന്നത് 34 വര്‍ഷത്തിനു ശേഷമാണ്, ഇവിടെ വര്‍ക്ക്‌ഷോപ്പ് തുടങ്ങി എല്ലാം സെറ്റാകുമ്പോള്‍ നാട്ടില്‍ തിരിച്ചെത്തി മൂന്നുപേര്‍ക്കും ഒരുമിച്ച് നടത്താമെന്നും ജീവിക്കാമെന്നുമാണ് കരുതിയത്. എന്നാല്‍ വര്‍ക്ക്‌ഷോപ്പിനു അനുമതി നല്‍കേണ്ട എന്നായിരുന്നു പഞ്ചായത്തിന്റെ തീരുമാനം.

ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമിയാണ് വര്‍ക്ക്‌ഷോപ്പ് എന്നാരോപിച്ച് സി.പി.ഐയും എ.ഐ.വൈ.എഫും കൊടികുത്തി നിര്‍മ്മാണം തടയുകയായിരുന്നു. അച്ഛന്‍ ആത്മഹത്യ ചെയ്തതിനു ശേഷം വര്‍ക്ക്‌ഷോപ്പിനു വേണ്ടിയുള്ള ശ്രമങ്ങള്‍ അവസാനിപ്പിച്ചതാണ്. പക്ഷെ സാമ്പത്തിക സഹായമുള്‍പ്പെടെ എല്ലാം ചെയ്തു തരാമെന്നും ഗള്‍ഫിലേക്ക് തിരിച്ച് പോകേണ്ടി വരില്ലെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി. ഒന്നും സംഭവിച്ചില്ല. വനം വകുപ്പ് മന്ത്രിയും എം.എല്‍.എയുമായ കെ,രാജു 'ആത്മഹത്യ ചെയ്തവനൊന്നും പണം തരാന്‍ വകുപ്പില്ലെ'ന്നാണ് പറഞ്ഞത്.

ബാങ്കുകളൊന്നും ലോണും തന്നില്ല. എന്നിട്ടും ലൈസന്‍സിന്റെ കാര്യത്തില്‍ വിളക്കുടി പഞ്ചായത്ത് അധികൃതര്‍ കനിഞ്ഞില്ല. അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട കേസുപോലും ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയാണ്. അച്ഛന്‍ മരിച്ചത് 2018 ഫെബ്രുവരി 23നാണ്. ഒരു വര്‍ഷത്തിനു ശേഷം കഴിഞ്ഞ ജനുവരിയിലാണ് പഞ്ചായത്ത് വര്‍ക്ക്‌ഷോപ്പിനു നമ്പര്‍ ഇട്ടു തരികയെങ്കിലും ചെയതത്.

മുഖ്യമന്ത്രി ഉറപ്പു നല്‍കിയതു കൊണ്ടാണ് ഞാനും അനിയനും തിരികെ മസ്‌കറ്റിലേക്ക് പോകാഞ്ഞത്. ലൈസന്‍സ് നല്‍കുമെന്ന് കരുതി കടം വാങ്ങി വര്‍ക്കേഷോപ്പില്‍ നിക്ഷേപിച്ചു. വലിയ കടം ഉണ്ട് ഇപ്പോള്‍. മസ്‌കറ്റിലെ വര്‍ക്ക്‌ഷോപ്പും പോയി. തിരികെ പോകാനും പറ്റാതായി. വര്‍ക്ക്‌ഷോപ്പ് പഞ്ചായത്ത് എപ്പോള്‍ വേണമെങ്കിലും പൊളിക്കും. നിലവില്‍ വര്‍ക്ക്‌ഷോപ്പിനു ആറുമാസത്തേക്ക് 9700 രൂപ കരം അടയ്ക്കുന്നുണ്ട്. ഞങ്ങളെ ദ്രോഹിക്കുകയാണ് ലക്ഷ്യം. വര്‍ക്ക്‌ഷോപ്പ് പുറത്തു നിന്നു കാണാന്‍ പറ്റാത്ത വിധം അധികൃതര്‍ പുറത്ത് മണ്ണിട്ടു പൊക്കി. കുറച്ച് മാനുഷിക പരിഗണന നല്‍കിക്കൂടെ.... ഞങ്ങള്‍ക്കും ജീവിക്കെണ്ടേ..'

Sugathan suicide case

അച്ഛന്റെ മരണം സംബന്ധിച്ച കേസിനെ പറ്റി ഉദ്യോഗസ്ഥരോട് ചോദിക്കുമ്പോള്‍ ഒരു വിവരവും അറിയില്ലെന്നാണ് പറയുന്നതെന്നും എന്തായാലും ഇനി പോരാടുക തന്നെ ചെയ്യുമെന്നും സുജിത്ത് കൂട്ടിച്ചേര്‍ത്തു. സുഗതന്റെ ആത്മഹത്യയില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ക്ക് സി.പി.ഐ വന്‍ സ്വീകരണമൊരുക്കിയിരുന്നു. ജാമ്യം ലഭിച്ച മൂന്ന് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ക്കാണ് സ്വീകരണം നല്‍കിയത്. കുന്നിക്കോട് മണ്ഡലം സെക്രട്ടറി ഗിരീഷ് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കൊല്ലം ജില്ലാ കോടതി ജാമ്യം നല്‍കിയത്.

ദീര്‍ഘകാലം പ്രവാസജീവിതം നയിച്ച സുഗതനും മക്കളും നാട്ടില്‍ തിരിച്ചെത്തിയത് സ്വന്തമായൊരു വര്‍ക്ക്‌ഷോപ്പ് തുടങ്ങാനാണ്. ഇതനുസരിച്ച് പത്തനാപുരത്ത് സ്ഥലം വാടകയ്‌ക്കെടുത്ത് വര്‍ക്ക്‌ഷോപ്പിന്റെ നിര്‍മ്മാണം ആരംഭിക്കുയായിരുന്നു. എന്നാല്‍ ഉദ്ഘാടനത്തിനു തൊട്ടുമുന്‍പ് വയല്‍ നികത്തിയ സ്ഥലത്താണ് വര്‍ക്ക്‌ഷോപ്പ സ്ഥിതിചെയ്യുന്നതെന്ന് ആരോപണവുമായി എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ രംഗത്തു വരുകയായിരുന്നു.

എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ വര്‍ക്ക്‌ഷോപ്പിനു മുന്നില്‍ കൊടികുത്തിയതില്‍ മനംനൊന്താണ് പ്രവാസി പുനലൂര്‍ ഐക്കരക്കോണം വാഴമണ്‍ ആലുവിളവീട്ടില്‍ സുഗതല്‍ തൂങ്ങി മരിച്ചത്.നിര്‍മ്മാണത്തിലിരുന്ന വര്‍ക്ക്‌ഷോപ്പിലാണ് ഉടമ സുഗതന്‍ തൂങ്ങിമരിച്ചത്.

എന്നാല്‍ ഇവര്‍ ലൈസന്‍സിനായി അപേക്ഷ നല്‍കിയിട്ടില്ലെന്നാണ് പഞ്ചായത്ത് സെക്രട്ടറി ​മംഗളം ഓണ്‍ലൈനോട് പറഞ്ഞത്. സര്‍ക്കാരില്‍ നിന്ന് അനുവാദം ഉണ്ടെങ്കില്‍ മാത്രമേ ലൈസന്‍സ് നല്‍കാനാവൂ എന്നും കെട്ടിട നമ്പര്‍ മാത്രം മതിയെന്നും ലൈസന്‍സ് വേണ്ട എന്നാണ് അന്ന് പറഞ്ഞത് എന്നും സെക്രട്ടറി പറഞ്ഞു. അപേക്ഷ നല്‍കാന്‍ പലപ്രാവശ്യം ചെന്നിട്ടും അപേക്ഷ സ്വീകരിക്കാന്‍ സെക്രട്ടറി തയാറാവുന്നില്ലെന്നാണ് ഇതേക്കുറിച്ച് സുഗതന്റെ മക്കള്‍ പറയുന്നത്. പഞ്ചായത്ത് പ്രസിഡന്റ് തങ്ങള്‍ക്കനുകൂലമാണെങ്കിലും സെക്രട്ടറിയാണ് ഇക്കാര്യത്തില്‍ തടസം നില്‍ക്കുന്നതെന്നും അവര്‍ പറഞ്ഞു.

Ads by Google
മഹിമ മോഹന്‍
Monday 24 Jun 2019 10.58 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW