Monday, June 24, 2019 Last Updated 1 Min 42 Sec ago English Edition
Todays E paper
Ads by Google
Monday 24 Jun 2019 12.57 AM

പുല്‍വാമയ്‌ക്കുശേഷം നാവികസേനയും വന്‍തിരിച്ചടിക്ക്‌ ഒരുങ്ങി

uploads/news/2019/06/316955/1.jpg

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിനുശേഷം പാകിസ്‌താനിലെ ബാലാകോട്ടില്‍ തിരിച്ചടിച്ചത്‌ ഇന്ത്യന്‍ വ്യോമസേനയാണെങ്കിലും നാവികസേനയും ആക്രമണത്തിനു തയാറെടുത്തിരുന്നതായി വെളിപ്പെടുത്തല്‍.
ഇതിന്റെ ഭാഗമായി, അഭ്യാസപ്രകടനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന മുങ്ങിക്കപ്പലുകളും ആണവ മുങ്ങിക്കപ്പലുകളും പാക്‌ സമുദ്രാതിര്‍ത്തിക്കു സമീപം വിന്യസിച്ചു. പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ്‌. ജവാന്‍മാര്‍ കൊല്ലപ്പെട്ടതിനു തിരിച്ചടിയായി ബാലാകോട്ടിലെ ഭീകരാക്രമണകേന്ദ്രം ഇന്ത്യ തകര്‍ത്തതോടെ, പാകിസ്‌താന്റെ അത്യന്താധുനിക അഗോസ്‌റ്റാ ക്ലാസ്‌ മുങ്ങിക്കപ്പല്‍ "പി.എന്‍.എസ്‌. സാദ്‌" കറാച്ചി തീരത്തുനിന്ന്‌ അപ്രത്യക്ഷമായി.
ബാലാകോട്ടിനുശേഷം പാകിസ്‌താന്റെ മുഴുവന്‍ യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളും നിരീക്ഷണത്തിലായിരുന്നെങ്കിലും പി.എന്‍.എസ്‌. സാദ്‌ ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷമായതോടെ ഇന്ത്യന്‍ നാവികസേന കൂടുതല്‍ ജാഗരൂകമായി. സാധാരണ മുങ്ങിക്കപ്പലുകളെക്കാള്‍ കൂടുതല്‍ കാലം വെള്ളത്തിനടിയില്‍ കഴിയാന്‍ സഹായിക്കുന്ന "എയര്‍ ഇന്‍ഡിപെന്‍ഡന്റ്‌ പ്ര?പല്‍ഷന്‍" സാങ്കേതികവിദ്യയാണു പി.എന്‍.എസ്‌. സാദിലുള്ളത്‌. കറാച്ചിയില്‍നിന്നു "മുങ്ങിയ" സാദിന്‌ മൂന്നു ദിവസത്തിനുള്ളില്‍ ഗുജറാത്ത്‌ തീരത്തും അഞ്ചു ദിവസത്തിനുള്ളില്‍ മുംബൈ തീരത്തും എത്താന്‍ കഴിയുമെന്നതായിരുന്നു ഇന്ത്യയുടെ അതീവജാഗ്രതയ്‌ക്കു കാരണം. ഇതോടെ പ്രത്യേക മുങ്ങിക്കപ്പല്‍വേധ പടക്കപ്പലുകളും പോര്‍വിമാനങ്ങളും പി.എന്‍.എസ്‌. സാദിനെ വേട്ടയാടാന്‍ ഇന്ത്യ വിന്യസിച്ചു.
ഗുജറാത്ത്‌, മഹാരാഷ്‌ട്ര തീരങ്ങളുള്‍പ്പെടെ, നിശ്‌ചിതസമയപരിധിക്കുള്ളില്‍ പാക്‌ മുങ്ങിക്കപ്പല്‍ എത്താന്‍ സാധ്യതയുള്ള മേഖലകളെല്ലാം അരിച്ചുപെറുക്കി. ഉപഗ്രഹനീരീക്ഷണവും ശക്‌തമാക്കി. പി.എന്‍.എസ്‌. സാദ്‌ ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കടന്നിട്ടില്ലെന്ന്‌ ഉറപ്പാക്കി. ആവശ്യമെങ്കില്‍ സാദിനെ സമുദ്രോപരിതലത്തിനു മുകളിലെത്തിച്ച്‌ ആക്രമിക്കാനുള്ള സന്നാഹങ്ങളും സജ്‌ജമായിരുന്നു.
ദൗത്യത്തിന്റെ ഭാഗമായി പാക്‌ സമുദ്രാതിര്‍ത്തിക്കു സമീപം ഇന്ത്യയുടെ ആണവമുങ്ങിക്കപ്പല്‍ "ഐ.എന്‍.എസ്‌. ചക്ര"യും അത്യാധുനിക സ്‌കോര്‍പിയോണ്‍ ക്ലാസ്‌ മുങ്ങിക്കപ്പല്‍ "ഐ.എന്‍.എസ്‌. കാല്‍വരി"യും നിലയുറപ്പിച്ചു. നാവികസേനയുടെ വിമാനവാഹിനി കപ്പലായ "ഐ.എന്‍.എസ്‌. വിക്രമാദിത്യ" ഉള്‍പ്പെടെ അറുപതിലേറെ പടക്കപ്പലുകളാണു പശ്‌ചിമ അറബിക്കടലിലെ ദൗത്യത്തില്‍ പങ്കെടുത്തത്‌.
21 ദിവസത്തെ തെരച്ചിലിനൊടുവിലാണ്‌ ഇന്ത്യന്‍ തിരിച്ചടി ഭയന്ന പാകിസ്‌താന്‍ തങ്ങളുടെ അത്യാധുനിക മുങ്ങിക്കപ്പല്‍ ഒളിപ്പിച്ചതാണെന്നു വ്യക്‌തമായത്‌. തുടര്‍ന്ന്‌, പാകിസ്‌താന്റെ പടിഞ്ഞാറന്‍ ഭാഗത്തു പി.എന്‍.എസ്‌. സാദിന്റെ ഒളിയിടം ഇന്ത്യ തിരിച്ചറിഞ്ഞു. ഇന്ത്യന്‍ യുദ്ധസന്നാഹം കണ്ടു വിരണ്ട പാക്‌ നാവികസേന പ്രകോപനപരമായ യാതൊരു നീക്കങ്ങള്‍ക്കും തുനിഞ്ഞില്ലെന്നു നാവികസേനാവക്‌താവ്‌ ക്യാപ്‌റ്റന്‍ ഡി.കെ. ശര്‍മ വ്യക്‌തമാക്കി.

Ads by Google
Monday 24 Jun 2019 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW