Monday, June 24, 2019 Last Updated 0 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 24 Jun 2019 12.54 AM

ഇറാനെതിരേ യു.എസ്‌. സൈബര്‍ ആക്രമണം

uploads/news/2019/06/316948/1.jpg

വാഷിങ്‌ടണ്‍: ഇറാനെതിരേ യു.എസിന്റെ സൈബര്‍ ആക്രമണം. ഒമാന്‍ കടലില്‍ എണ്ണ ടാങ്കറുകള്‍ക്കു നേര്‍ക്കുണ്ടായ ആക്രമണത്തിനു തിരിച്ചടിയെന്ന നിലയിലാണ്‌ ഇറാന്‍ രഹസ്യാന്വേഷണ വിഭാഗത്തിനെതിരായ സൈബര്‍ ആക്രമണമെന്നു യു.എസ്‌. ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഇറാന്റെ ഇസ്ലാമിക്‌ റവല്യൂഷനറി ഗാര്‍ഡ്‌ കോറു(ഐ.ആര്‍.ജി.സി.)മായി ബന്ധമുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ കമ്പ്യൂട്ടര്‍ ശൃംഘലകളില്‍ വ്യാപക നാശം വിതയ്‌ക്കാന്‍ കഴിഞ്ഞുവെന്നാണു വിവരം.
യു.എസ്‌. സൈബര്‍ കമാന്‍ഡി(യു.എസ്‌.സി.സി.)ന്റെ നേതൃത്വത്തിലായിരുന്നു നീക്കം. റോക്കറ്റുകളും മിസൈലുകളും വിക്ഷേപിക്കുന്ന കമ്പ്യൂട്ടര്‍ ശൃംഘലകളെ ഇതുവഴി തകര്‍ക്കാനായെന്നു വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഒമാന്‍ കടലില്‍ എണ്ണ ടാങ്കറുകള്‍ ആക്രമിച്ചത്‌ ഇറാനാണെന്നാണ്‌ യു.എസിന്റെ ആരോപണം. ഇതിനു പിന്നാലെ യു.എസിന്റെ പൈലറ്റില്ലാ വിമാനം വീഴ്‌ത്തിയെന്നു കഴിഞ്ഞ വ്യാഴാഴ്‌ച ഇറാന്‍ അവകാശവാദമുന്നയിച്ചിരുന്നു. ഇതോടെ ശക്‌തമായി തിരിച്ചടിക്കാന്‍ യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ സൈന്യത്തിന്‌ ഉത്തരവ്‌ നല്‍കി.
എന്നാല്‍, സാധാരണ ജനങ്ങളുടെ ജീവനും സ്വത്തിനും നാശനഷ്‌ടമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനായി ഉത്തരവ്‌ പിന്നീടു പിന്‍വലിച്ചു. തുടര്‍ന്നാണ്‌ ഇതരമാര്‍ഗമെന്ന നിലയില്‍ സൈബര്‍ ആക്രമണം നടത്തിയത്‌. പ്രത്യാക്രമണത്തിന്‌ ഇറാന്‍ തയ്യാറായേക്കുമെന്ന കണക്കുകൂട്ടലില്‍ സൈബര്‍ സുരക്ഷ ശക്‌തമാക്കാന്‍ പ്രസിഡന്റ്‌ ട്രംപ്‌ നിര്‍ദേശം നല്‍കി.

Ads by Google
Monday 24 Jun 2019 12.54 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW