Monday, June 24, 2019 Last Updated 0 Min 32 Sec ago English Edition
Todays E paper
Ads by Google
Monday 24 Jun 2019 12.54 AM

ഒച്ചുകള്‍ "പണിയായി"; ജപ്പാനില്‍ റദ്ദാക്കിയത്‌ 26 ട്രെയിന്‍

uploads/news/2019/06/316947/2.jpg

ടോക്കിയോ: അതിവേഗത്തില്‍ കുതിക്കുന്ന ജപ്പാനിലെ ട്രെയിനുകള്‍ക്കു "പണികൊടുത്ത്‌" ഒച്ചുകള്‍. കഴിഞ്ഞ മാസം 30 നുണ്ടായ വൈദ്യുതി തകരാറിനു പിന്നില്‍ ഒച്ചുകളാണെന്നു സാങ്കേതിക വിദഗ്‌ധരാണു കണ്ടെത്തിയത്‌. വൈദ്യുതി തകരാര്‍ മൂലം അന്ന്‌ 26 ട്രെയിനുകളാണു റദ്ദാക്കിയത്‌. 12,000 യാത്രക്കാര്‍ ബുദ്ധിമുട്ടി.
കൈഷു റെയില്‍വേ കമ്പനിയാണു പ്രതിസന്ധിയിലായത്‌. കമ്പ്യൂട്ടര്‍ തകരാറാകാം പ്രശ്‌നമെന്നായിരുന്നു നേരത്തെയുള്ള വിലയിരുത്തല്‍.
പിന്നീടാണ്‌ റെയില്‍വേ ട്രാക്കിനു സമീപം സ്‌ഥാപിച്ചിരുന്ന ഇലക്‌ട്രിക്കല്‍ പവര്‍ സംവിധാനത്തിലെ തകരാര്‍ കണ്ടെത്തിയത്‌. അവിടെ പറ്റിപ്പിടിച്ചിരുന്ന ഒരിനം ഒച്ച്‌ ഷോര്‍ട്ട്‌ സര്‍ക്യൂട്ടിനു കാരണമായെന്നു പരിശോധനയില്‍ വ്യക്‌തമായി.
ഒച്ച്‌ വന്നിരുന്നതിനാല്‍ വൈദ്യുതി ബന്ധം താറുമാറായി. ഒച്ചുകളെ മുഴുവന്‍ വകവരുത്താന്‍ നടപടി തുടങ്ങിയെന്നു കൈഷു റെയില്‍വേ കമ്പനി അറിയിച്ചു.

Ads by Google
Monday 24 Jun 2019 12.54 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW