Sunday, June 23, 2019 Last Updated 12 Min 15 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jun 2019 07.55 PM

രാജസ്ഥാനില്‍ പന്തല്‍ തകര്‍ന്നുവീണ് 17 പേര്‍ മരിച്ചു; 70 പേര്‍ക്ക് ഗുരുതര പരിക്ക്

pandal collapse

ബാര്‍മര്‍: രാജസ്ഥാനിലെ ബാര്‍മറില്‍ പന്തല്‍ തകര്‍ന്നുവീണ് 17 പേര്‍ മരിച്ചു. 70 പേര്‍ക്ക് പരുക്കേറ്റു. ബാര്‍മര്‍ ജില്ലയിലെ ജസോള്‍ ഗ്രാമത്തിലാണ് സംഭവം. ശക്തമായ കാറ്റിലും മഴയിലുമാണ് പന്തല്‍ തകര്‍ന്നത്. പരുക്കേറ്റ 70 പേരില്‍ 45 പേരുടെ നില ഗുരുതരമാണ്. പന്തല്‍ തകര്‍ന്നുവീണതോടെ മുകളില്‍ ഘടിപ്പിച്ചിരുന്ന സീലിംഗ് ഫാനില്‍ നിന്ന് ഷോക്കേറ്റാണ് കൂടുതല്‍ പേരും മരിച്ചത്.

ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം ഉണ്ടായത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബാര്‍മര്‍ അപകടത്തില്‍ മരിച്ചവര്‍ക്ക് പ്രധാനമന്ത്രി മോഡി അനുശോചനം രേഖപ്പെടുത്തി. പരുക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഘെലോട്ട് അപകടത്തില്‍പ്പെട്ടവര്‍ക്ക് എല്ലാ സഹായവും ലഭ്യമാക്കുമെന്നും അറിയിച്ചു.

Ads by Google
Sunday 23 Jun 2019 07.55 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW