Sunday, June 23, 2019 Last Updated 3 Min 30 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jun 2019 09.44 AM

തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായി ഷാരൂഖിന്റെ പുത്രി സുഹാനയും സുഹൃത്തും; വൈറലായി വീഡിയോ

 viral video

ബോളിവുഡിലെ താരപുത്രിമാരില്‍ ആരാധകര്‍ക്ക് പ്രിയപ്പെട്ടവളാണ് കിങ്ഖാന്‍ ഷാരൂഖ് ഖാന്റെ പുത്രി സുഹാന. സോഷ്യല്‍ ലോകത്തും സുഹാന താരമാണ്. സുഹാനയുടെ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും വളരെ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയിലുള്ളത്. സുഹാനയുടെ ബോളിവുഡ് അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സുഹാനയുടെ ഒരു നൃത്ത വീഡിയോയാണ് വൈറലായിരിക്കുന്നത്.

സുഹൃത്തിനോടൊപ്പമാണ് സുഹാനയുടെ ഗംഭീരന്‍ നൃത്തം. സുഹാനയുടെ ഫാന്‍ പേജുകളിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. വെള്ള ടോപ്പും കറുപ്പ് ഷോര്‍ടും അണിഞ്ഞ സുഹാനയുടെ നൃത്തം ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. കഴിഞ്ഞ ദിവസവും സുഹാനയുടെ ഒരു നൃത്ത വീഡിയോ വൈറലായിരുന്നു. ലണ്ടനിലെ അര്‍ഡിംഗിലി കോളജില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് സുഹാന.

View this post on Instagram

@suhanakhan2 dancing with her friends 😘💕

A post shared by Suhana Khan ⭐ (@suhanakha143) on

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW