Sunday, June 23, 2019 Last Updated 8 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jun 2019 09.25 AM

ചുറ്റിപ്പിണഞ്ഞ് തല ഉയര്‍ത്തിപ്പിടിച്ച പാമ്പുകള്‍, ഇണചേരുന്നതെന്ന് തെറ്റിദ്ധരിക്കേണ്ട, സംഭവത്തിന് പിന്നിലെ വാസ്തവം ഇതാണ്

snake conflict

പാമ്പുകള്‍ ഇണചേരുക എന്ന രീതിയില്‍ പല ചിത്രങ്ങളും വീഡിയോകളും പ്രചരിച്ച് കണ്ടിട്ടുണ്ട്. പാമ്പുകളുടെ ഇണചേരല്‍ നേരിട്ട് കാണുന്നവന്റെ കണ്ണ് പൊട്ടുമെന്നും അത് പിന്തുടര്‍ന്നെത്തി പാമ്പുകള്‍ അത് കണ്ട ആളിനെ കടിച്ചു കൊല്ലുമെന്ന വിശ്വാസങ്ങളും നമ്മുടെ നാട്ടില്‍ ഉണ്ട്. എന്നാല്‍ പാമ്പിന്റെ ഇണചേരല്‍ എന്നത് ഒരു തെറ്റിദ്ധാരണയാണെന്നാണ് പറയുന്നത്.

ഒരു പാമ്പിന് താമസിക്കാന്‍ പ്രത്യേക പ്രവിശ്യ ഉണ്ടായിരിക്കും. അവിടുത്തെ ഏകാധിപതിയായിരിക്കും ആ പാമ്പ്. അതിന്റെ സാമ്രാജ്യത്തിലേക്ക് മറ്റൊരു പാമ്പ് കടന്നു വന്നാല്‍ അവര്‍ തമ്മില്‍ വഴക്കുണ്ടാകും. രണ്ടാളും ചുറ്റിപ്പിണഞ്ഞു തല നിലത്ത് നിന്ന് ആവുന്നത്ര ഉയര്‍ത്തി പിടിക്കും. തുടര്‍ന്ന് എതിരാളിയുടെ തല നിലത്ത് മുട്ടിക്കാന്‍ പരസ്പരം തള്ളും. ആരുടെ തല ആദ്യം നിലത്ത് മുട്ടുന്നുവോ അയാള്‍ പരാജയം സമ്മതിക്കും. എന്നിട്ട് പുതിയൊരു താസസ്ഥലം അന്വേഷിച്ച് പോകും.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW