Sunday, June 23, 2019 Last Updated 11 Min 44 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jun 2019 01.43 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.

ബിരുദാനന്തര ബിരുദ ഏകജാലകം: എസ്‌.സി./എസ്‌.ടി. പ്രത്യേക അലോട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു

മഹാത്മാഗാന്ധി സര്‍വകലാശാലയ്‌ക്ക് കീഴിലുള്ള കോളേജുകളില്‍ ഏകജാലകം വഴി ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള എസ്‌.സി./എസ്‌.ടി. ഒന്നാം പ്രത്യേക അലോട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു. അലോട്‌മന്റ്‌ ലഭിച്ചവര്‍ ഓണ്‍ലൈനായി ഫീസടച്ച്‌ അലോട്ട്‌മെന്റ്‌ മെമ്മോയുടെ പ്രിന്റൗട്ടും യോഗ്യത തെളിയിക്കുന്ന അസല്‍ സാക്ഷ്യപത്രങ്ങളുമായി ജൂണ്‍ 24ന്‌ വൈകീട്ട്‌ നാലിനകം അലോട്ട്‌മെന്റ്‌ ലഭിച്ച കോളേജില്‍ പ്രവേശനം നേടണം. ജൂണ്‍ 24നകം ഫീസടയ്‌ക്കാത്തവരുടെയും ഫീസടച്ചശേഷം പ്രവേശനം നേടാത്തവരുടെയും അലോട്ട്‌മെന്റ്‌ റദ്ദാക്കും. കോളേജുകളില്‍ പ്രവേശനത്തിനായി റിപ്പോര്‍ട്ട്‌ ചെയ്യുന്നവര്‍ കണ്‍ഫര്‍മേഷന്‍ സ്ലിപ്‌ ചോദിച്ചുവാങ്ങണം. പ്രവേശനം സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി അപ്‌ലോഡ്‌ ചെയ്‌തിട്ടുണ്ടെന്ന്‌ ഉറപ്പുവരുത്തണം. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവരും സ്‌ഥിരപ്രവേശനം നേടേണ്ടതാണ്‌. താത്‌കാലിക പ്രവേശനംഅനുവദിക്കില്ല.

പ്രവേശന പരീക്ഷ മാറ്റി

മഹാത്മാ ഗാന്ധി സര്‍വകലാശാല സിവില്‍ സര്‍വീസ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ആരംഭിക്കുന്ന പ്രിലിംസ്‌ കം മെയിന്‍സ്‌ ക്ലാസുകളിലേക്കുള്ള വിദ്യാര്‍ഥികള്‍ക്കായി ഇന്ന്‌ (ജൂണ്‍ 23) നടത്താനിരുന്ന പ്രവേശന പരീക്ഷ ജൂണ്‍ 30ലേക്ക്‌ മാറ്റിയതായി സിവില്‍ സര്‍വീസ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഡയറക്‌ടര്‍ അറിയിച്ചു.

പരീക്ഷഫലം

2018 നവംബറില്‍ നടന്ന മൂന്നാം സെമസ്‌റ്റര്‍ എം.എസ്സി. ബയോകെമിസ്‌ട്രി (റഗുലര്‍, ഇംപ്രൂവ്‌മെന്റ്‌, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ജൂലൈ അഞ്ചുവരെ അപേക്ഷിക്കാം.

2018 നവംബറില്‍ നടന്ന മൂന്നാം സെമസ്‌റ്റര്‍ എം.എസ്സി. ബോട്ടണി (സി.എസ്‌.എസ്‌. റഗുലര്‍, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ജൂലൈ ആറുവരെ അപേക്ഷിക്കാം.

2018 ജൂണില്‍ നടന്ന ആറാം സെമസ്‌റ്റര്‍, 2018 ജൂലൈയില്‍ നടന്ന നാലാം സെമസ്‌റ്റര്‍ (2013ന്‌ മുമ്പുള്ള അഡ്‌മിഷന്‍) ബി.എസ്സി. സി.ബി.സി.എസ്‌.എസ്‌. (മോഡല്‍ ക, കക, കകക) സപ്ലിമെന്ററി, മേഴ്‌സി ചാന്‍സ്‌ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ജൂലൈ അഞ്ചുവരെ അപേക്ഷിക്കാം.

കേരള

പരീക്ഷാതീയതി
രണ്ടാം സെമസ്‌റ്റര്‍ എം.വി.എ (പെയിന്റിംഗ്‌) ഡിഗ്രി പരീക്ഷകള്‍ ജൂലൈ 1 ന്‌ ആരംഭിക്കുന്നതാണ്‌. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

ജൂലൈയില്‍ നടക്കുന്ന റെഗുലര്‍ ബി.ടെക്‌ നാലാം സെമസ്‌റ്റര്‍ (2008 സ്‌കീം) സപ്ലിമെന്ററി പരീക്ഷാ കോഴ്‌സ്‌ കോഡില്‍ വരുന്ന ബി.ടെക്‌ പാര്‍ട്ട്‌ ടൈം റീസ്‌ട്രക്‌ച്ചേര്‍ഡ്‌ നാല്‌, രണ്ട്‌ സെമസ്‌റ്റര്‍ സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

ജൂലൈ 2 മുതല്‍ ആരംഭിക്കുന്ന നാലാം സെമസ്‌റ്റര്‍ സി.ബി.സി.എസ്‌ (എഫ്‌.ഡി.പി) ബി.എ/ബി.എസ്‌.സി/ബി.കോം (2010, 2011 അഡ്‌മിഷന്‍ മേഴ്‌സിചാന്‍സ്‌, 2012 അഡ്‌മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി, ജൂണ്‍ 28 മുതല്‍ ആരംഭിക്കുന്ന മൂന്നാം സെമസ്‌റ്റര്‍ ബി.എ/ബി.എസ്‌.സി/ബി.കോം (മേഴ്‌സിചാന്‍സ്‌ - 2010, 2011 അഡ്‌മിഷന്‍, സപ്ലിമെന്ററി - 2012 അഡ്‌മിഷന്‍) എന്നീ പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ ഗവ.സംസ്‌കൃത കോളേജും, കൊല്ലം ജില്ലയില്‍ ടി.കെ.എം കോളേജ്‌ ഓഫ്‌ ആര്‍ട്‌സ്‌ സയന്‍സും പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍ക്ക്‌ ആലപ്പുഴ എസ്‌.ഡി കോളേജ്‌ എന്നിങ്ങനെ പരീക്ഷാകേന്ദ്രങ്ങള്‍ പരിമിതപ്പെടുത്തിയിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ അതത്‌ കോളേജുകളില്‍ നിന്ന്‌ ഹാള്‍ടിക്കറ്റ്‌ കൈപ്പറ്റി മേല്‍പ്പറഞ്ഞ പരീക്ഷാകേന്ദ്രങ്ങളില്‍ പരീക്ഷ എഴുതേണ്ടതാണ്‌. വിശദവിവരങ്ങളും ടൈംടേബിളും വെബ്‌സൈറ്റില്‍.

ജൂലൈ 1 ന്‌ ആരംഭിക്കുന്ന ആറാം സെമസ്‌റ്റര്‍ റീസ്‌ട്രക്‌ച്ചേര്‍ഡ്‌/വൊക്കേഷണല്‍ ഡിഗ്രി കോഴ്‌സുകളുടെ (2008 അഡ്‌മിഷന്‍ വരെ) മേഴ്‌സിചാന്‍സ്‌ പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. യു.ഐ.ടി തിരുവനന്തപുരം, കൊല്ലം, അടൂര്‍, ആലപ്പുഴ എന്നീ കേന്ദ്രങ്ങളില്‍ മാത്രമാണ്‌ പരീക്ഷ നടത്തുന്നത്‌. വിദ്യാര്‍ത്ഥികള്‍ രജിസ്‌റ്റര്‍ ചെയ്‌ത കോളേജുകളില്‍ നിന്നും ഹാള്‍ടിക്കറ്റ്‌ വാങ്ങി മേല്‍പറഞ്ഞ കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതേണ്ടതാണ്‌. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാകേന്ദ്രം

അഞ്ചാം സെമസ്‌റ്റര്‍ ബി.ടെക്‌ (2013 സ്‌കീം) ഏപ്രില്‍ 2019 (സപ്ലിമെന്ററി) ഇലക്‌ട്രോണിക്‌സ്‌ കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്‌ ബ്രാഞ്ച്‌ പരീക്ഷകള്‍ യൂണിവേഴ്‌സിറ്റി കോളേജ്‌ ഓഫ്‌ എഞ്ചിനീയറിംഗ്‌ കാര്യവട്ടത്ത്‌ ജൂണ്‍ 26 മുതല്‍ 28 വരെയും വെള്ളാപ്പള്ളി നടേശന്‍ കോളേജ്‌ ഓഫ്‌ എഞ്ചിനീയറിംഗ്‌ മാവേലിക്കരയില്‍ ജൂണ്‍ 27, 28 തീയതികളിലും നടക്കുന്നതാണ്‌. വിശദവിവരങ്ങള്‍ വെബ്‌ സൈറ്റില്‍.
പരീക്ഷാഫലം

ജനുവരിയില്‍ നടന്ന പോസ്‌റ്റ്‌ ഗ്രാജ്വേറ്റ്‌ ഡിപ്ലോമ ഇന്‍ ഹ്യൂമന്‍ റൈറ്റ്‌സ്‌ (പി.ജി.ഡി.എച്ച്‌.ആര്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്‌മപരിശോധനയ്‌ക്ക്‌ ജൂലൈ 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

2018 ഡിസംബറില്‍ നടന്ന കമ്പൈന്‍ഡ്‌ ഒന്ന്‌, രണ്ട്‌ സെമസ്‌റ്റര്‍, മൂന്നാം സെമസ്‌റ്റര്‍ ബി.ആര്‍ക്ക്‌ സപ്ലിമെന്ററി പരീക്ഷാഫലം (2013 സ്‌കീം) പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

2018 നവംബറില്‍ നടത്തിയ എം.ഫില്‍ കണ്‍സള്‍ട്ടിങ്‌ സൈക്കോളജി 2017-2018 ബാച്ച്‌ (സി.എസ്‌.എസ്‌) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

മാര്‍ക്ക്‌ ലിസ്‌റ്റ്‌ കൈപ്പറ്റാം

വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം ഡിസംബര്‍ 2018, ഫെബ്രുവരി 2019 എന്നീ മാസങ്ങളില്‍ നടത്തിയ ഒന്നും രണ്ടും വര്‍ഷ എം.എ ഇക്കണോമിക്‌സ്‌ സപ്ലിമെന്ററി പരീക്ഷകളുടെ മാര്‍ക്ക്‌ ലിസ്‌റ്റുകള്‍ ജൂണ്‍ 30 നകം ഇ.ജി 4 സെക്ഷനില്‍ നിന്നും (പാളയം) ഹാള്‍ടിക്കറ്റ്‌ ഹാജരാക്കി കൈപ്പറ്റേണ്ടതാണ്‌.

അഭിമുഖം മാറ്റി

വിവിധ യു.ഐ.ടി കളിലേയ്‌ക്ക്‌ കരാറടിസ്‌ഥാനത്തില്‍ ലൈബ്രറി അസിസ്‌റ്റന്റുമാരെ തെരഞ്ഞെടുക്കുന്നതിലേയക്ക്‌ ജൂണ്‍ 24, 25 തീയതികളിലായി നടത്താനിരുന്ന അഭിമുഖം മാറ്റിവെച്ചിരിക്കുന്നു.

അപേക്ഷ ക്ഷണിക്കുന്നു

സര്‍വകലാശാല നിയമ വകുപ്പിന്‌ കീഴില്‍ നടത്തി വരുന്ന പി.ജി ഡിപ്ലോമ ഇന്‍ ഹ്യൂമന്‍ റൈറ്റ്‌സ്‌ (പി.ജി.ഡി.എച്ച്‌.ആര്‍) കോഴ്‌ സിലേയ്‌ക്ക്‌ അപേക്ഷകള്‍ ക്ഷണിക്കുന്നു. യോഗ്യത: ഏതെങ്കിലും വിഷയത്തിലുളള ബിരുദം, കോഴ്‌സ്‌ ദൈര്‍ഘ്യം: എട്ട്‌ മാസം, ഫീസ്‌: 2000 രൂപ. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 15. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 0471 2308936 എന്ന നമ്പറില്‍ ബന്ധപ്പെടുക

കമ്മ്യൂണിറ്റി ക്വാട്ട/ സ്‌പോര്‍ട്‌സ്‌ ക്വാട്ട പ്രവേശനം
ഓണ്‍ലൈന്‍ അപേക്ഷയില്‍ തിരുത്തലിന്‌ അവസരം

2019-2020 അദ്ധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേയ്‌ക്കുള്ള കമ്മ്യൂണിറ്റി ക്വാട്ട / സ്‌പോര്‍ട്‌സ്‌ ക്വാട്ട പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുവാന്‍ അവസരം നല്‍കുന്നു. ജൂണ്‍ 22 മുതല്‍ 30 വരെ വിദ്യാര്‍ത്ഥികള്‍ക്ക്‌ തിരുത്തലുകള്‍ വരുത്താവുന്നതാണ്‌. തിരുത്തലുകള്‍ക്ക്‌ വേണ്ടി സര്‍വകലാശാലയെ സമീപിക്കേണ്ടതില്ല. കമ്മ്യൂണിറ്റി ക്വാട്ട / സ്‌പോര്‍ട്‌സ്‌ ക്വാട്ട ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 30.

Ads by Google
Sunday 23 Jun 2019 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW