Sunday, June 23, 2019 Last Updated 12 Min 35 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jun 2019 01.36 AM

സാമ്പത്തികസംവരണം : മെഡിക്കല്‍ കോളജുകളില്‍ 155 എം.ബി.ബി.എസ്‌. സീറ്റ്‌ കൂടി

uploads/news/2019/06/316851/v2.jpg

തിരുവനന്തപുരം: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ സംവരണത്തിന്റെ ഭാഗമായി കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍കോളേജുകളില്‍ 155 എം.ബി.ബി.എസ്‌. സീറ്റുകള്‍ ലഭ്യമായതായി മന്ത്രി കെ.കെ. ശൈലജ.
മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത്‌ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്‌ ഉള്‍പ്പെടെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഇതിലൂടെ പഠിക്കാന്‍ അവസരം ലഭിക്കും. ആകെ സീറ്റുകളുടെ 10 ശതമാനം സീറ്റുകളാണ്‌ സാമ്പത്തിക സംവരണമായി അനുവദിക്കുന്നത്‌. ഈ അധ്യയന വര്‍ഷത്തില്‍ തന്നെ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ 50, കോട്ടയം മെഡിക്കല്‍ കോളേജ്‌ 25, എറണാകുളം മെഡിക്കല്‍ കോളേജ്‌ 10, മഞ്ചേരി മെഡിക്കല്‍ കോളേജ്‌ 10, കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജ്‌ 10, തൃശൂര്‍ മെഡിക്കല്‍ കോളേജ്‌ 25, ആലപ്പുഴ മെഡിക്കല്‍ കോളേജ്‌ 25 എന്നിങ്ങനെയാണ്‌ സീറ്റ്‌ വര്‍ധിപ്പിച്ചത്‌. ഇതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 250, കോട്ടയം മെഡിക്കല്‍ കോളേജില്‍ 175, എറണാകുളം മെഡിക്കല്‍ കോളേജില്‍ 110, മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 110, പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ 110, തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ 175, ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ 175 എന്നിങ്ങനെയായി ആകെ സീറ്റുകള്‍.
കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ 250 സീറ്റും കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ 100 സീറ്റും നിലവിലുണ്ട്‌. ഇതോടെ നിലവിലുണ്ടായിരുന്ന 1300 എം.ബി.ബി.എസ്‌. സീറ്റ്‌ 1455 ആയി വര്‍ധിച്ചു.

Ads by Google
Sunday 23 Jun 2019 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW