Sunday, June 23, 2019 Last Updated 12 Min 31 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jun 2019 01.36 AM

എയര്‍ ഇന്ത്യയില്‍ 305 ഒഴിവ്‌

uploads/news/2019/06/316847/c3.jpg

എയര്‍ ഇന്ത്യയുടെ കീഴിലുള്ള എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട്‌ സര്‍വീസസ്‌ ലിമിറ്റഡ്‌ മുംബൈ, നാസിക്‌, ഷിര്‍ഡി, കോലാപൂര്‍, നാന്ദേഡ്‌, ഡല്‍ഹി സ്‌റ്റേഷനുകളിലെ 248 ഒഴിവുകളിലേക്ക്‌ ഇന്റര്‍വ്യൂ നടത്തുന്നു. മൂന്നുവര്‍ഷത്തെ കരാര്‍ നിയമനമാണ്‌. ജൂണ്‍ 24 മുതല്‍ ജൂലൈ ആറുവരെയുള്ള തീയതികളില്‍ മുംബൈയിലും ഡല്‍ഹിയിലുമായി ഇന്റര്‍വ്യൂ നടത്തും.
കസ്‌റ്റമര്‍ ഏജന്റ്‌ (111 ഒഴിവ്‌), ഡ്യൂട്ടി മാനേജര്‍-ടെര്‍മിനല്‍ (6 ഒഴിവ്‌), ഡ്യൂട്ടി ഓഫീസര്‍ (10 ഒഴിവ്‌). ജൂനിയര്‍ എക്‌സിക്യൂട്ടീവ്‌-ഹ്യൂമന്‍ റിസോഴ്‌സ്/അഡ്‌മിനിസ്‌ട്രേഷന്‍ (11 ഒഴിവ്‌), അസിസ്‌റ്റന്റ്‌ ഹ്യൂമന്‍ റിസോഴ്‌സ്/അഡ്‌മിനിസ്‌ട്രേഷന്‍ (6 ഒഴിവ്‌), ഡേറ്റാ അനലിസ്‌റ്റ് (2 ഒഴിവ്‌), ഹാന്‍ഡിമാന്‍ (100 ഒഴിവ്‌), ഓഫീസര്‍ ഹ്യൂമന്‍ റിസോഴ്‌സ്/അഡ്‌മിനസ്‌ട്രേഷന്‍ (1 ഒഴിവ്‌), ജൂനിയര്‍ എക്‌സിക്യൂട്ടീവ്‌ ഹ്യൂമന്‍ റിസോഴ്‌സ്/അഡ്‌മിനിസ്‌ട്രേഷന്‍ (ഒരൊഴിവ്‌) എന്നിങ്ങനെയാണ്‌ ഒഴിവുകള്‍.
പ്രധാന തസ്‌തികയുടെ വിശദവിവരങ്ങള്‍ ചുവടെ.
കസ്‌റ്റമര്‍ ഏജന്റ്‌ (111 ഒഴിവ്‌): ബിരുദം (10-2-3 രീതി) കമ്പ്യൂട്ടര്‍ പരിജ്‌ഞാനം. ഡിപ്ലോമ (IATAUFTA/IATADGR/IATACARGO യോഗ്യതക്കാര്‍ക്ക്‌ മുന്‍ഗണന. അല്ലെങ്കില്‍ എയര്‍ലൈനില്‍ ബന്ധപ്പെട്ട പ്രവൃത്തിപരിചയം. 28 വയസ്‌.
ഹാന്‍ഡിമാന്‍ (100 ഒഴിവ്‌): മുംബൈ എയര്‍പോര്‍ട്ടില്‍ കുറഞ്ഞത്‌ ആറുമാസം സമാന മേഖലയിലുള്ള പ്രവൃത്തിപരിചയം. 28 വയസ്‌.
അപേക്ഷാഫീസ്‌: 500 രൂപ.

Air Inida Air Transport Service Limite^d എന്ന പേരിലെടുത്ത മുംബൈയില്‍ മാറാവുന്ന ഡിമാന്‍ഡ്‌ ഡ്രാഫ്‌റ്റായി ഫീസടയ്‌ക്കാം. ഡിമാന്‍ഡ്‌ ഡ്രാഫ്‌റ്റിന്റെ പിന്നില്‍ ഉദ്യോഗാര്‍ത്ഥിയുടെ മുഴുവന്‍ പേരും മൊബൈല്‍ നമ്പറും എഴുതണം. വിമുക്‌തഭടന്‍. പട്ടികവിഭാഗം എന്നിവര്‍ക്ക്‌ ഫീസില്ല.

57 ഓപ്പറേഷന്‍ ഏജന്റ്‌

എയര്‍ ഇന്ത്യാ ലിമിറ്റഡിന്റെ മുംബൈ ഡിവിഷനില്‍ ഓപ്പറേഷന്‍ ഏജന്റ്‌ തസ്‌തികയിലായി 57 ഒഴിവുകളുണ്ട്‌. കരാര്‍ നിയമനമാണ്‌.
യോഗ്യത: ബിരുദം (10-2-3 രീതി) സയന്‍സ്‌ ബിരുദക്കാര്‍ക്ക്‌ മുന്‍ഗണന. ഷെഡ്യൂള്‍ഡ്‌ എയര്‍ലൈനില്‍ ഒരു വര്‍ഷം പ്രവൃത്തി പരിചയം.
ഉയര്‍ന്ന പ്രായം: 35 വയസ്‌. അര്‍ഹരായവര്‍ക്ക്‌ ഉയര്‍ന്ന പ്രായപരിധിയില്‍ ചട്ടപ്രകാരം ഇളവ്‌ ലഭിക്കും.
ശമ്പളം: 25200 രൂപ.
അപേക്ഷാഫീസ്‌: 500 രൂപ.
പട്ടികവിഭാഗക്കാര്‍ക്ക്‌ ഫീസില്ല.
വിശദവിവരങ്ങള്‍ക്ക്‌: www.airinida.in

Ads by Google
Sunday 23 Jun 2019 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW