Saturday, June 22, 2019 Last Updated 12 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 22 Jun 2019 08.26 PM

ട്രെയിനില്‍ സീറ്റിനെ ചൊല്ലി തര്‍ക്കം ; യുവാവിനെ കുത്തിക്കൊന്നു

uploads/news/2019/06/316721/man died.jpg

ഛപര : ട്രെയിനില്‍ സീറ്റിനെ ചൊല്ലി തര്‍ക്കം യുവാവിനെ കുത്തിക്കൊന്നു. പവന്‍ എക്‌സ്പ്രസ്സിലെ ജനറല്‍ കംപാര്‍ട്‌മെന്റിലാണ് യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

പവന്‍ എക്‌സ്പ്രസ്സില്‍ ബീഹാറില്‍ നിന്നും മുംബൈയിലേക്ക് സഹോദരനും ബന്ധുവിനൊപ്പം പോകുകയായിരുന്നു കൊല്ലപ്പെട്ട യുവാവ്. എന്നാല്‍ മുസഫര്‍പൂരില്‍ നിന്നും ഒരാള്‍ ട്രെയിനില്‍ കയറി. തുടര്‍ന്ന് ഇയാള്‍ യുവാവിനോട് സീറ്റ് നല്‍കാന്‍ ആവശ്യപ്പെട്ടു.

ട്രെയിനില്‍ സീറ്റിനെ ചൊല്ലി ഇരുവരും തര്‍ക്കത്തിലായി. തുടര്‍ന്ന് പോലീസെത്തി ഇയാളെ കൊണ്ടുപോയി. എന്നാല്‍ ഹാജിപുര്‍ സ്‌റ്റേഷന്‍ കഴിഞ്ഞതും ഇയാളെ പോലീസ് വിട്ടയച്ചെന്നാണ് കൊല്ലപ്പെട്ട യുവാവിന്റെ സഹോദരന്‍ പറയുന്നത്.

പിന്നീട് യുവാവിനെ ട്രെയിനിന്റെ ജനറല്‍ കംപാര്‍ട്‌മെന്റിനെ ബാത്രൂമിനടുത്ത് കുത്തേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. അനേ്വഷണം ആരംഭിച്ചതായി ഛപര പോലീസ് പറഞ്ഞു.

Ads by Google
Saturday 22 Jun 2019 08.26 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW