Saturday, June 22, 2019 Last Updated 12 Min 11 Sec ago English Edition
Todays E paper
Ads by Google
Saturday 22 Jun 2019 08.23 PM

വൈദ്യുതി കമ്പി പൊട്ടി കുളത്തില്‍ വീണു : കുളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ ഷോക്കടിച്ച് മരിച്ചു

uploads/news/2019/06/316719/childrens died.jpg

സമ്പാല്‍ : വൈദ്യുതി കമ്പി പൊട്ടി കുളത്തില്‍ വീണു കുളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ ഷോക്കടിച്ച് മരിച്ചു. വിഷ്ണു (11) ശിവം (ഏഴ്), ധരംവീര്‍ (11), ഗണേഷ് (11) എന്നിവരാണ് മരിച്ചത്. ഉത്തര്‍പ്രദേശില്‍ ഉത്തര്‍പ്രദേശില്‍ സാമ്പല്‍ എന്ന ജില്ലയിലെ പെടിയന്‍ എന്ന സ്ഥലത്താണ് സംഭവം നടന്നത്. കുട്ടികള്‍ കുളത്തില്‍ കുളിച്ചുകൊണ്ടിരിക്കുകയായിരുന്നു.

സംഭവത്തെ നടന്നതിന് മണിക്കൂറുകള്‍ക്ക് ശേഷം ആ വഴിയേ പോയ ഒരു കര്‍ഷകനാണ് കുട്ടികള്‍ മരിച്ച് കിടക്കുന്നത് കണ്ടത്. ഉടനെ തന്നെ ഇയാള്‍ നാട്ടുകാരെയും ബന്ധുക്കളെയും വിവരമറിയിച്ചു. എല്ലാവരും എത്തിയതിനുശേഷം വൈദ്യുതി വിചേ്ഛദിച്ചതിന് ശേഷമാണ് കുട്ടികളെ വെള്ളത്തില്‍ നിന്നും എടുത്തത്. മരിച്ച കുട്ടികളില്‍ രണ്ടുപേര്‍ സഹോദരങ്ങളാണ്.

കുളത്തിന് സമീപത്തുള്ള ട്രാന്‍ഫോമറിലെ കമ്പി പൊട്ടി കുളത്തില്‍ വീണതെന്നാണ് നിഗമനം. എന്നാല്‍ കുട്ടികളുടെ പോസ്‌റ്മാര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ സാധിക്കുകയുള്ളു. സംഭവത്തെ കുറിച്ച് അനേ്വഷിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജില്ല കളക്ടര്‍ അനേ്വഷണ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Ads by Google
Saturday 22 Jun 2019 08.23 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW