Saturday, June 22, 2019 Last Updated 3 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 22 Jun 2019 03.19 PM

കോണ്‍ഗ്രസിനെയും ബിജെപിയെയും വിമര്‍ശിച്ച് എന്‍എസ്എസ് ബജറ്റ് പ്രസംഗം; ശബരിമല വിഷയത്തില്‍ നടത്തിയത് രാഷ്ട്രീയ ലാഭം മാത്രം

uploads/news/2019/06/316698/sukumaran-nair.jpg

കോണ്‍ഗ്രസ്, ബി.ജെ.പി രാഷ്ട്രീയ കക്ഷികളെ വിമര്‍ശിച്ച് എന്‍.എസ്.എസ് ബഡ്ജറ്റ് പ്രസംഗം. ശബരിമല വിഷയത്തെ രാഷ്ട്രീയ വിജയം കൊയ്യാനുള്ള അവസരമായി കോണ്‍ഗ്രസും ബിജെപിയും ഉപയോഗിച്ചുവെന്നും ഈശ്വര വിശ്വാസവും ആചാരനുഷ്ഠാനങ്ങളും സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും എന്‍എസ്എസ് ബഡ്ജറ്റ് പ്രസംഗത്തില്‍ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

യുവതീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ബാധ്യസ്ഥരായ സാഹചര്യത്തിലാണ് എന്‍.എസ്.എസ് വിശ്വാസ സംരക്ഷണത്തിനായി രംഗത്തെത്തിയത്. എല്ലാ വിഭാഗത്തിലും ഉള്‍പ്പെട്ട വിശ്വാസികള്‍ എതിരാകുന്നു എന്നു കണ്ടപ്പോള്‍ ചുവട് മാറ്റിയ ബിജെപി നിയമ നടപടികള്‍ സ്വീകരിക്കാതെ പ്രക്ഷോഭത്തിലൂടെ യുവതീപ്രവേശനം തടയാനാണ് ശ്രമിച്ചത്.

കേന്ദ്രത്തില്‍ അധികാരമുണ്ടായിരുന്ന ബിജെപി ഗവണ്‍മെന്റ് ഈശ്വരവിശ്വാസവും ആചാരനുഷ്ഠാനങ്ങളും നിലനില്‍ക്കണമെന്ന വിശ്വാസികളുടെ മൗലിക അവകാശത്തെ സംരക്ഷിക്കാനായ യാതൊരു നടപടിയും സ്വീകരിച്ചില്ല. ശബരിമല യുവതീപ്രവേശനത്തിന്റെ പേരില്‍ വിശ്വാസികളെ തെരുവിലിറക്കിയ ബിജെപിയുടെയും മോഡി സര്‍ക്കാരിന്റെയും ഇരട്ടത്താപ്പ് പുറത്തുവന്ന സാഹചര്യത്തില്‍ കോടതികള്‍ മാത്രമാണ് അഭയമെന്നും വിശ്വാസികള്‍ക്കൊപ്പം എന്‍എസ്എസ് നിലനില്‍ക്കുമെന്നും ജനറല്‍ സെക്രട്ടറി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW