Saturday, June 22, 2019 Last Updated 2 Min 29 Sec ago English Edition
Todays E paper
Ads by Google
Saturday 22 Jun 2019 01.44 PM

'രാജു നാരായണസ്വാമി നല്ല അക്കാദമിഷ്യന്‍ ആണ്, IAS അക്കാദമിയിലോ കോളേജിലോ പഠിപ്പിക്കാന്‍ പോയാല്‍ ശോഭിച്ചേക്കും'

 face book post

മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജു നാരായണസ്വാമിയെ പിരിച്ചുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം നടത്തുന്ന വാര്‍ത്ത പുറത്തെത്തിയിരുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിയിലുള്ള ഇദ്ദേഹത്തെ പിരിച്ചുവിടാനുള്ള ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കിയതായാണ് വിവരം. കേന്ദ്ര സര്‍വീസില്‍ നിന്ന് തിരികെയെത്തിയത് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചില്ല, നിരുത്തരവാദിത്വപരമായും അച്ചടക്കമില്ലാതെയും പ്രവര്‍ത്തിച്ചു തുടങ്ങിയ കുറ്റങ്ങളാണ് രാജു നാരായണസ്വാമിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അഡ്വ. ഹരീഷ് വാസുദേവന്‍.

രാജു നാരായണസ്വാമി ഒരു നല്ല അക്കാദമിഷ്യന്‍ ആണ്. ഏത് പുസ്തകം കൊടുത്താലും വായിച്ചു പഠിച്ചു ഏത് പരീക്ഷയും ഒന്നാംറാങ്കില്‍ പാസാവും. ശുദ്ധമലയാളത്തില്‍ സാഹിത്യഭംഗി വെച്ചു ഓരോന്നര മണിക്കൂര്‍ സുന്ദരമായി പ്രസംഗിക്കും. സ്‌കൂളുകളില്‍ പോയി വിദ്യാര്‍ത്ഥികളോട് സംവദിക്കും. എന്നാല്‍ ഒരു ഭരണാധികാരിക്ക് വേണ്ട ഏറ്റവും കുറഞ്ഞ യോഗ്യത തീരുമാനമെടുക്കല്‍ ആണ്. അത് അദ്ദേഹത്തിന് തീരെയില്ല.- ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

രാജു നാരായണസ്വാമി ഒരു നല്ല അക്കാദമിഷ്യന്‍ ആണ്. ഏത് പുസ്തകം കൊടുത്താലും വായിച്ചു പഠിച്ചു ഏത് പരീക്ഷയും ഒന്നാംറാങ്കില്‍ പാസാവും. ശുദ്ധമലയാളത്തില്‍ സാഹിത്യഭംഗി വെച്ചു ഓരോന്നര മണിക്കൂര്‍ സുന്ദരമായി പ്രസംഗിക്കും. സ്‌കൂളുകളില്‍ പോയി വിദ്യാര്‍ത്ഥികളോട് സംവദിക്കും. എന്നാല്‍ ഒരു ഭരണാധികാരിക്ക് വേണ്ട ഏറ്റവും കുറഞ്ഞ യോഗ്യത തീരുമാനമെടുക്കല്‍ ആണ്. അത് അദ്ദേഹത്തിന് തീരെയില്ല.

കാസര്‍ഗോഡ് കളക്ടര്‍ ആയിരിക്കുമ്പോള്‍ മുതല്‍ അച്ഛനടക്കമുള്ള സഹപ്രവര്‍ത്തകര്‍ പറഞ്ഞറിയാം, മേശപ്പുറത്ത് എപ്പോഴും ഒരു കുന്ന് ഫയലുകള്‍ തീരുമാനമെടുക്കാതെ ബാക്കിയുണ്ടാകും. മന്ത്രി ചെര്‍ക്കളം അബ്ദുള്ളയുടെ അഴിമതിയോട് ഇടഞ്ഞു ട്രാന്‍സ്ഫര്‍ വന്നപ്പോള്‍ മാതൃഭൂമിയില്‍ ഒരു വലിയ വാര്‍ത്ത. 2001 ലോ മറ്റോ ആണ്. സ്വാമിക്ക് ഐക്യരാഷ്ട്ര സഭയില്‍ പ്രതിമാസം 36 ലക്ഷം രൂപ ശമ്പളത്തില്‍ ജോലി

ആ ജോലിക്ക് പോകുന്നുവെന്ന് ആളുകളെ പറഞ്ഞു പറ്റിച്ചു സ്വാമി 5 വര്‍ഷമോ മറ്റോ ലീവെടുത്തു ഇരുന്നു. ആ വാര്‍ത്ത വലിയൊരു തട്ടിപ്പായിരുന്നു എന്നാണ് പിന്നീട് അറിഞ്ഞത്.

ഇടുക്കിയില്‍ മൂപ്പര് കളക്ടറായി ഇരിക്കുമ്പോഴാണ് VS അച്യുതാനന്ദന്‍ മൂന്നാര്‍ ഓപ്പറേഷന്‍ തുടങ്ങിയത്. രേഖകള്‍ കിട്ടാതെ വിഷമിച്ച സുരേഷ്‌കുമാര്‍-സ്വാമി-ഋഷിരാജ്‌സിങ് എന്നീ പൂച്ചകള്‍ക്ക് സുപ്രീംകോടതിയിലെ പരാതിക്കാരനായ Tony Thomas തന്റെ കാറിന്റെ ഡിക്കി മുഴുവന്‍ കയ്യേറ്റത്തിന്റെയും തട്ടിപ്പിന്റെയും രേഖകള്‍ കൊണ്ടുപോയി കൊടുക്കുന്നു. സ്വാമി അന്നും ഒന്നും ചെയ്യില്ല. ഒരു ഫയലും പഠിക്കില്ല. പഠിച്ചാല്‍ സംശയം തീരില്ല. തീരുമാനം എടുക്കില്ല. ദേവികുളം അതിഥിമന്ദിരത്തില്‍ രാത്രി വെളുക്കുവോളം ഇരുന്ന് ഫയല്‍ പഠിച്ചു
സുരേഷ്‌കുമാര്‍ തീരുമാനങ്ങള്‍ എടുക്കും. ലാന്റ് കണ്‍സര്‍വന്‍സി ആക്റ്റ് പ്രകാരമായാലും Land Assignment Act പ്രകാരമായാലും റവന്യുവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആണ് അധികാരം. ഉത്തരവ് ടൈപ്പ് ചെയ്ത് കൊടുത്ത് ഒപ്പിടാന്‍ പറഞ്ഞാല്‍ സ്വാമി ഒപ്പിടില്ല. RDO യെക്കൊണ്ടു ഒപ്പ് ഇടീക്കും. അതാണ് രാജുനാരായണസ്വാമി. തൃശൂര്‍ കളക്ടര്‍ ആയിരിക്കെ മണിക്കൂറുകള്‍ കൊണ്ട് JCB കൊണ്ടുവന്നു പട്ടാളംപള്ളി റോഡിനു വീതികൂട്ടിയപ്പോള്‍ കിട്ടിയ തിരിച്ചടി കാരണമാണ് പിന്നീട് ഇങ്ങനെയായത് എന്നു ചിലര്‍ പറയുന്നു, ശരിയാവാം.

Administration അങ്ങേയറ്റം പരാജയമായത് കൊണ്ടാണ് ഒരു വകുപ്പിലും ഒരു മന്ത്രിക്കും അങ്ങേരെ വേണ്ടാത്തത്. അല്ലാതെ അഴിമതി നടത്താത്തതുകൊണ്ടല്ല. ഈ സര്‍ക്കാര്‍ വന്നപ്പോള്‍ കൃഷിമന്ത്രി സുനില്‍കുമാര്‍ ഇദ്ദേഹത്തെ വകുപ്പിലേക്ക് ചോദിച്ചുവാങ്ങി. അവിടെ കുളമാക്കിയപ്പോള്‍ സുനില്‍കുമാറും കൈവിട്ടു. കുറേക്കാലം പോസ്റ്റില്ലാതെ ശമ്പളം വാങ്ങി. പിന്നെ നാളികേര ബോര്‍ഡില്‍. അവിടെ നിന്ന് പോന്നിട്ടു സര്‍ക്കാര്‍ സര്‍വീസില്‍ തിരികെ പ്രവേശിച്ചില്ല.

സ്വാമി ചെയ്ത അപൂര്‍വ്വം ചില നല്ല കാര്യങ്ങളുമുണ്ട്. 2014 ല്‍ പ്രിന്റിങ് സെക്രട്ടറി ആയപ്പോള്‍ ബുക്‌സ് ആന്റ് പബ്ലിഷിംഗ് സൊസൈറ്റിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലോട്ടറി അടിക്കാന്‍ എടുത്ത തീരുമാനമാണ് ഇന്ന് സംസ്ഥാനത്തിന് ആയിരക്കണക്കിന് കോടിരൂപയുടെ ലോട്ടറി വരുമാനം ഉണ്ടാക്കി തരുന്നത്. രാജമാണിക്യത്തിന്റെ നിര്‍ദ്ദേശം അപ്പടി അംഗീകരിച്ചു എന്നതാണ് അതില്‍ സ്വാമിയുടെ റോള്‍.

എല്ലാ പരീക്ഷയിലും റാങ്ക് വാങ്ങിക്കും, അഴിമതിയില്ല, രാഷ്ട്രീയക്കാരുടെ കാലുപിടിക്കില്ല, തുടങ്ങി എന്തൊക്കെ ഗുണങ്ങള്‍ ഉണ്ടെങ്കിലും ഒരു IAS കാരന് അവശ്യം വേണ്ട ഗുണമാണ് ഭരണഗുണം. He should be good administrator. രാജു നാരായണസ്വാമി എത്രയോ പോസ്റ്റുകളില്‍ ഇരുന്നു. എന്ത് ഗുണപരമായ വ്യത്യാസമാണ് ഭരണത്തില്‍ അദ്ദേഹം കൊണ്ടുവന്നത്?
At least propose ചെയ്തത്?

തീരുമാനം എടുക്കാതെ വൈകിക്കുന്ന ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്നാണ് ആന്തൂരിലെ ആത്മഹത്യയും നമ്മളോട് പറയുന്നത്. സ്വാമിമാര്‍ എത്ര ജീവിതങ്ങള്‍ക്ക് മേല്‍ അടയിരുന്നുകാണും ഒരിക്കല്‍ ഹീറോ ആക്കിയാല്‍ പിന്നെ മാധ്യമങ്ങള്‍ അതൊന്നും നമ്മളോട് പറയില്ല. ജേക്കബ് തോമസിന്റെ കാര്യത്തിലും കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നില്ല.

ചീഫ്‌സെക്രട്ടറി ടോം ജോസ് അഴിമതിക്കാരനാണെന്ന സ്വാമിയുടെ വാദം 100% ശരിയാണ്. എന്നാല്‍ ടോം ജോസിനെ മന്ത്രിമാര്‍ക്ക് ഇഷ്ടമാണ്. അയാള്‍ സര്‍ക്കാരിന്റെ കാര്യങ്ങള്‍ നടത്തും. (അയാളുടെ കാര്യങ്ങളും നടത്തും) ആരുടെയും കാര്യങ്ങള്‍ നടത്താത്തവരെക്കാള്‍ എന്തെങ്കിലും നടത്തുന്നവരെ മന്ത്രിമാരും തെരഞ്ഞെടുക്കില്ലേ?

IAS പണിക്ക് കൊള്ളില്ല എന്നു വിലയിരുത്തല്‍ കമ്മിറ്റിയ്ക്ക് തോന്നിയത്‌കൊണ്ടാണ് സ്വാമിയെ പിരിച്ചുവിട്ടത്. അന്യഥാ നല്ല മനുഷ്യനാണ് സ്വാമി. മനുഷ്യസ്‌നേഹിയും. IAS അക്കാദമിയിലോ മറ്റു ഏതെങ്കിലും കോളേജിലോ പഠിപ്പിക്കാന്‍ പോയാല്‍ നന്നായി ശോഭിച്ചേക്കും. അതാണ് സ്വാമിക്കും പൊതുജനത്തിനും ലാഭം.

അഡ്വ.ഹരീഷ് വാസുദേവന്‍.

Ads by Google
Saturday 22 Jun 2019 01.44 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW