Saturday, June 22, 2019 Last Updated 0 Min 2 Sec ago English Edition
Todays E paper
Ads by Google
Saturday 22 Jun 2019 01.37 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
പുതുക്കിയ പരീക്ഷ തീയതി

സ്‌കൂള്‍ ഓഫ്‌ ഇന്ത്യന്‍ ലീഗല്‍ തോട്ടിലെ രണ്ടാം സെമസ്‌റ്റര്‍ ത്രിവത്സര എല്‍.എല്‍.ബി.യുടെ (4 പി.എം.-9 പി.എം. സപ്ലിമെന്ററി) ജൂണ്‍ 21, 24, 26 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകള്‍ യഥാക്രമം ജൂലൈ അഞ്ച്‌, എട്ട്‌, 10 തീയതികളില്‍ നടത്തുന്നതിന്‌ പുതുക്കി നിശ്‌ചയിച്ചു. പരീക്ഷകേന്ദ്രത്തിന്‌ മാറ്റമില്ല.

പ്രാക്‌ടിക്കല്‍

അഞ്ചാം സെമസ്‌റ്റര്‍ ബി.സി.എ./ബി.എസ്സി. സി.എ. (2013, 2014, 2015, 2016 അഡ്‌മിഷന്‍) സി.ബി.സി.എസ്‌.എസ്‌. യു.ജി. മെയ്‌ 2019 പരീക്ഷയുടെ പ്രാക്‌ടിക്കല്‍ ജൂണ്‍ 27ന്‌ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

രണ്ടാം സെമസ്‌റ്റര്‍ ബി.എസ്സി. ബയോടെക്‌നോളജി കോംപ്ലിമെന്ററി മൈക്രോബയോളജി (സി.ബി.സി.എസ്‌. റഗുലര്‍/സി.ബി.സി.എസ്‌.എസ്‌. സപ്ലിമെന്ററി) മെയ്‌ 2019 പരീക്ഷയുടെ പ്രാക്‌ടിക്കല്‍ ജൂണ്‍ 27 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

ഒന്നാം സെമസ്‌റ്റര്‍ (സി.ബി.സി.എസ്‌.എസ്‌. സപ്ലിമെന്ററി(മേഴ്‌സി ചാന്‍സ്‌) ബി.എസ്സി. മൈക്രോബയോളജി ഡിസംബര്‍ 2018 പരീക്ഷയുടെ പ്രാക്‌ടിക്കല്‍ ജൂലൈ മൂന്നിന്‌ മാറമ്പള്ളി എം.ഇ.എസ്‌. കോളേജില്‍ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

രണ്ടാം സെമസ്‌റ്റര്‍ ബി.എസ്സി. മൈക്രോബയോളജി (സി.ബി.സി.എസ്‌. റഗുലര്‍/സി.ബി.സി.എസ്‌.എസ്‌. സപ്ലിമെന്ററി) മെയ്‌ 2019 പരീക്ഷയുടെ പ്രാക്‌ടിക്കല്‍ ജൂലൈ രണ്ടുമുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

പരീക്ഷഫലം

2017 ഏപ്രിലില്‍ നടന്ന ഒന്നാം സെമസ്‌റ്റര്‍ ബി.പി.ഇ.എസ്‌. (2016 അഡ്‌മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ജൂലൈ ആറുവരെ അപേക്ഷിക്കാം.

പി.എച്ച്‌.ഡി. നല്‍കി

ഫാര്‍മസിയില്‍ പി.ജി. സിന്ധുമോള്‍, എജ്യൂക്കേഷനില്‍ പ്രതീഷ്‌ എബ്രഹാം, ഹോം സയന്‍സില്‍ സൂസന്‍ ചെറിയാന്‍, ബയോകെമിസ്‌ട്രിയില്‍ എം.എസ്‌. ഇന്ദു, എസ്‌. അഭിലാഷ്‌, റ്റോം കെ. മാത്യു, മാത്തമാറ്റിക്‌സില്‍ മിനി എസ്‌. തോമസ്‌, ശാലിനി എസ്‌. നായര്‍, ജീന ജോയി, എന്‍വയോണ്‍മെന്റല്‍ സയന്‍സസില്‍ ജെസ്‌മി യൂസഫ്‌, എം. സൗമ്യ, കമ്പ്യൂട്ടര്‍ സയന്‍സസില്‍ ധന്യ ജോബ്‌, കെമിസ്‌ട്രിയില്‍ ദിവ്യ എസ്‌. നായര്‍, ഇക്കണോമിക്‌സില്‍ കെ.ബി. വിനിത, വന്ദന അരവിന്ദന്‍, വിന്‍സണ്‍ തോമസ്‌, എസ്‌. പാര്‍വതി, കൊമേഴ്‌സില്‍ ആശിഷ്‌ വര്‍ഗീസ്‌, എം. സ്‌മിത മാത്യു, ജോണ്‍ മേജര്‍ തോമസ്‌, ഇംഗ്ലീഷില്‍ ടോം തോമസ്‌, എസ്‌.ബി. കാര്‍ത്തിക, ഹര്‍ഷ വിശ്വനാഥ്‌, സോഷ്യോളജിയില്‍ പി.എ. റഹീന, മലയാളത്തില്‍ പി. പ്രിയമോള്‍, പി.എന്‍. സിന്ധു, സുപ്രിയ എസ്‌. നായര്‍ എന്നിവര്‍ക്ക്‌ പി.എച്ച്‌.ഡി. നല്‍കാന്‍ മഹാത്മാ ഗാന്ധി സര്‍വകലാശാല സിന്‍ഡിക്കേറ്റ്‌ യോഗം തീരുമാനിച്ചു.

സീറ്റൊഴിവ്‌

ബി.കോം (കോ-ഓപ്പറേഷന്‍), ജെ.ഡി.സി., എച്ച്‌.ഡി.സി. യോഗ്യതയുള്ളവര്‍ക്ക്‌ സഹകരണ സംഘങ്ങളിലെ ജൂനിയര്‍ ക്ലര്‍ക്ക്‌ തസ്‌തികകളിലേക്കുള്ള നിയമനത്തിനായി കോ-ഓപ്പറേറ്റീവ്‌ സര്‍വീസ്‌ എക്‌സാമിനേഷന്‍ ബോര്‍ഡ്‌ നടത്തുന്ന പരീക്ഷയ്‌ക്കുള്ള തീവ്ര പരിശീലന പരിപാടി മഹാത്മാ ഗാന്ധി സര്‍വകലാശാല എംപ്ലോയ്‌മെന്റ്‌ ഇന്‍ഫര്‍മേഷന്‍ ആന്റ്‌ ഗൈഡന്‍സ്‌ ബ്യൂറോയില്‍ ആരംഭിക്കുന്നു. ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്‌. സര്‍വകലാശാല കാമ്പസില്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‌പര്യമുള്ളവര്‍ വിശദവിവരത്തിന്‌ 0481-2731025 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.

എം.ജി.യില്‍ എം.പി.ഇ.എസ്‌. പ്രവേശനം; അപേക്ഷിക്കാം

മഹാത്മാ ഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ്‌ ഫിസിക്കല്‍ എജ്യൂക്കേഷന്‍ ആന്റ്‌ സ്‌പോര്‍ട്‌സ് സയന്‍സസില്‍ മാസ്‌റ്റര്‍ ഓഫ്‌ ഫിസിക്കല്‍ എജ്യൂക്കേഷന്‍ ആന്റ്‌ സ്‌പോര്‍ട്‌സ് (എം.പി.ഇ.എസ്‌.) പ്രോഗ്രാമിലേക്ക്‌ പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു. സര്‍വകലാശാല അംഗീകരിച്ച ബി.പി.ഇ., ബി.പി.എഡ്‌./ഡി.പി.എഡ്‌. (ഒരു വര്‍ഷം ദൈര്‍ഘ്യമുള്ളത്‌) ആണ്‌ യോഗ്യത. 2019 ജൂലൈ ഒന്നിന്‌ 25 വയസ്‌ തികയരുത്‌. എസ്‌.സി./എസ്‌.ടി. വിഭാഗത്തിന്‌ ഇളവ്‌ ലഭിക്കും. എഴുത്തുപരീക്ഷയുടെയും ശാരീരികക്ഷമത പരീക്ഷയുടെയും മറ്റു നേട്ടങ്ങളുടെയും അടിസ്‌ഥാനത്തിലാണ്‌ പ്രവേശനം.
എഴുത്തുപരീക്ഷ ജൂലൈ എട്ടിന്‌ രാവിലെ 10ന്‌ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ്‌ ഫിസിക്കല്‍ എജ്യൂക്കേഷന്‍ ആന്റ്‌ സ്‌പോര്‍ട്‌സ് സയന്‍സസില്‍ നടക്കും. ശാരീരിക ക്ഷമതാ പരീക്ഷയും ഗെയിം പ്ര?വിഷന്‍സി പരീക്ഷയും ജൂലൈ ഒന്‍പതിന്‌ നടക്കും. അപേക്ഷഫോമും ഫിറ്റ്‌നസ്‌ സര്‍ട്ടിഫിക്കറ്റും ംംം.ാഴൗ.മര.ശി എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ജൂണ്‍ 26 വരെ അപേക്ഷ സ്വീകരിക്കും. ജനറല്‍ വിഭാഗക്കാര്‍ക്ക്‌ 1000 രൂപയും എസ്‌.സി./എസ്‌.ടി. വിഭാഗക്കാര്‍ക്ക്‌ 500 രൂപയുമാണ്‌ ഫീസ്‌. ഓണ്‍ലൈനായാണ്‌ രജിസ്‌ട്രേഷന്‍ ഫീസടയ്‌ക്കേണ്ടത്‌.
ഓണ്‍ലൈന്‍ പേയ്‌മെന്റ്‌ രസീതും യോഗ്യത രേഖകളും സഹിതം അപേക്ഷ ഡയറക്‌ടര്‍, സ്‌കൂള്‍ ഓഫ്‌ ഫിസിക്കല്‍ എജ്യൂക്കേഷന്‍ ആന്റ്‌ സ്‌പോര്‍ട്‌സ് സയന്‍സസ്‌, മഹാത്മാ ഗാന്ധി സര്‍വകലാശാല, പി.ഡി. ഹില്‍സ്‌ പി.ഒ., കോട്ടയം- 686560 എന്ന വിലാസത്തില്‍ നല്‍കണം. വിശദവിവരത്തിന്‌ ഫോണ്‍: 0481-2732368.

കോളേജ്‌ പ്രിന്‍സിപ്പല്‍മാരുടെ യോഗം ഇന്ന്‌

മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ കീഴിലുള്ള ആര്‍ട്‌സ് ആന്റ്‌ സയന്‍സ്‌ കോളേജുകളിലെ പ്രിന്‍സിപ്പല്‍മാരുടെ സംയുക്‌തയോഗം ഇന്ന്‌ (ജൂണ്‍ 22) രാവിലെ 10.30ന്‌ സ്‌കൂള്‍ ഓഫ്‌ കെമിക്കല്‍ സയന്‍സസ്‌ ഓഡിറ്റോറിയത്തില്‍ നടക്കും. പ്രിന്‍സിപ്പല്‍മാര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന്‌ വൈസ്‌ ചാന്‍സലര്‍ അറിയിച്ചു.

എന്‍.എസ്‌.എസ്‌. യോഗം ഇന്ന്‌

നാഷണല്‍ സര്‍വീസ്‌ സ്‌കീമിന്റെ സുവര്‍ണ ജൂബിലി വര്‍ഷമായ 2019-20ലെ കര്‍മ്മ പരിപാടികളും എന്‍.എസ്‌.എസും പ്രിന്‍സിപ്പല്‍മാരും എന്ന വിഷയവും ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന്‌ (ജൂണ്‍ 22) മഹാത്മാ ഗാന്ധി സര്‍വകലാശാലക്കു കീഴില്‍ എന്‍.എസ്‌.എസ്‌. യൂണിറ്റുകളുള്ള കോളേജുകളിലെ പ്രിന്‍സിപ്പല്‍മാരുടെ യോഗം നടക്കും. ഉച്ചകഴിഞ്ഞ്‌ 1.30 മുതല്‍ മൂന്നുവരെ സ്‌കൂള്‍ ഓഫ്‌ കെമിക്കല്‍ സയന്‍സസ്‌ ഓഡിറ്റോറിയത്തിലാണ്‌ യോഗം.

Ads by Google
Saturday 22 Jun 2019 01.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW