Friday, June 21, 2019 Last Updated 0 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 08.21 PM

ബിനോയ് കോടിയേരിയെ തേടി മുംബൈ പോലീസ് തിരുവനന്തപുരത്ത്: എകെജി സെന്ററിന്റെ ഭാഗമായ ഫ്‌ളാറ്റില്‍ തിരച്ചില്‍ നടത്താനാകാതെ സംഘം

 Binoy Kodiyeri, Mumbai police

തിരുവനന്തപുരം: പീഡനക്കേസില്‍ ബിനോയ് കോടിയേരിയെ തേടി മുംബൈ പോലീസ് തിരുവനന്തപുരത്ത്. കേസില്‍ അറസ്റ്റുണ്ടാകുമെന്ന സൂചനയെ തുടര്‍ന്ന് ബിനോയ് കോടിയേരി ഒളിവിലാണ്. ബിനോയ് കോടിയേരിയുടെ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ബനോയിയെ തേടി കണ്ണൂരിലെ വീട്ടിലും പിന്നീട് തിരുവനന്തപുരത്ത് മുടവന്‍മുകളിലുള്ള വീട്ടിലും എത്തിയെങ്കിലും കണ്ടെത്താനായില്ല.

അതേസമയം പരാതിക്കാരിയായ യുവതി നല്‍കിയ വിലാസങ്ങളില്‍ ഒന്ന് എകെജി സെന്ററിന്റെ ഭാഗമായ ഫ്‌ളാറ്റ് ആയിരുന്നു. ഇവിടെ പരിശോധന നടത്താന്‍ അന്വേഷണസംഘം ആവശ്യപ്പെട്ടെങ്കിലും പാര്‍ട്ടിയുടെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റ് ആണെന്നായിരുന്നു കേരള പോലീസിന്റെ മറുപടി. പിന്നാലെ ഫ്‌ളാറ്റ് ഇരിക്കുന്ന സ്ഥലം സന്ദര്‍ശിച്ച ശേഷം അന്വേഷണ സംഘം മടങ്ങുകയായിരുന്നു.

ബിനോയ് കോടിയേരിക്കെതിരെ മുംബൈയിലെ ഓഷിവാര പോലീസ്സ്‌റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. ബിനോയ്‌ക്കെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചതിന തുടര്‍ന്നാണ് ഇയാളെ തിരക്കി അന്വേഷണ സംഘം കണ്ണൂരിലും പിന്നാലെ തിരുവനന്തപുരത്തും എത്തിയത്. ജില്ലാ പോലീസ് മേധാവിയുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് സംഘം തിരുവനന്തപുരത്തെത്തിയത്. അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണമെന്ന നോട്ടീസ് കണ്ണൂരിലെ ഇയാളുടെ അയല്‍വീട്ടില്‍ നല്‍കിയതിനു ശേഷമാണ് സംഘം മടങ്ങിയിരിക്കുന്നത്. ഇതിനിടെ അഭിഭാഷകന്‍ മുടേന ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW