Friday, June 21, 2019 Last Updated 1 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 05.18 PM

വര്‍ഷത്തില്‍ പുറത്തിറക്കുന്ന രണ്ടേ രണ്ട് ബാഗുകളില്‍ ഒന്ന് നിത അംബാനിയുടെ കൈയ്യില്‍..: വില രണ്ട് കോടി അറുപത് ലക്ഷം!!

Nita Ambani,  Expensive handbag

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് ലിമിറ്റഡ് ചെയര്‍മാന്‍ ആന്‍ഡ് എംഡി മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയയാകുന്നത്. ലോകമത്സരങ്ങള്‍ കാണാന്‍ ലണ്ടനില്‍ നിത അംബാനി കരീഷ്മയ്ക്കും കരീന കപൂറിനൊപ്പവുമാണ് പോയത്. മൂവരുടെയും ചിത്രം കരീഷ്മ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ ആരാധകര്‍ മൂവര്‍ക്കും പകരം ശ്രദ്ധിച്ചത് നിതയുടെ കൈയ്യിലെ ബാഗായിരുന്നു. പ്രമുഖ ബ്രാന്‍ഡായ ഹെര്‍മസിന്റെ ബിര്‍കിന്‍ ബാഗാണ് നിതയുടെ കൈയ്യിലുണ്ടായിരുന്നത്. രണ്ട് കോടി അറുപത്‌ലക്ഷം രൂപയാണ് ബാഗിന്റെ വില. ലോകത്തെ ഏറ്റവും വില കൂടിയ ബാഗ് എന്ന വിശേഷണമാണ് ബിര്‍കിനുള്ളത്. ഹിമാലയത്തില്‍ കാണപ്പെടുന്ന ഒരിനം ചീങ്കണ്ണിയുടെ തോല്‍ ഉപയോഗിച്ചാണ് ബാഗ് നിര്‍മ്മിക്കുന്നത്. ഈ തോലില്‍ നിറം നല്‍കുന്നത് പ്രയാസപ്പെട്ട കാര്യമായതിനാല്‍ രണ്ട് ബിര്‍കിന്‍ ബാഗ് മാത്രമാണ് വര്‍ഷത്തില്‍ നിര്‍മ്മിക്കുന്നത്.

അതുകൊണ്ട് തന്നെ ബാഗ് സ്വന്തമാക്കാന്‍ ചിലപ്പോള്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും. ഇപ്പോഴത്തെ ബിര്‍കിന്‍ ബാഗിന്റെ വില 3,80,000ഡോളറാണ്. 1984ലാണ് ബിര്‍കിന്‍ ആദ്യത്തെ ബാഗ് നിര്‍മ്മിച്ചത്. ഹോളിവുഡ് നടി ജെന്‍ ബിര്‍കിനാണ് ഹെര്‍മസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ജീന്‍ ലൂയിസ് ഡമാസിന് ഇത്തരത്തിലുള്ള ഒരു ബാഗ് ഡിസൈന്‍ ചെയ്യാനുള്ള ആശയം നല്‍കിയത്. ദീപിക പദുക്കോണ്‍, സോനം കപൂര്‍, കരീന കപൂര്‍ എന്നിവര്‍ക്കും ബിര്‍കിന്‍ ബാഗുകള്‍ ഉണ്ട്. ബിര്‍കിന്‍ 35 റഫ് കസേക്ക് എപ്‌സം മോഡല്‍ ബാഗാണ് കരീനയുടെ കൈയ്യിലുള്ളത്.

Ads by Google
Friday 21 Jun 2019 05.18 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW