Friday, June 21, 2019 Last Updated 1 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 04.28 PM

ശബരിമല ആചാരണ സംരക്ഷണ ബില്‍ ലോക്‌സഭയില്‍;ബില്ലിനെ അംഗീകരിക്കാന്‍ ബി.ജെ.പിക്ക് വൈമനസ്യമാണെന്ന് എന്‍.കെ പ്രേമചന്ദ്രന്‍

N.K Premachandran , Sabarimala

ന്യുഡല്‍ഹി: ശബരിമല ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന സ്വകാര്യ ബില്‍ എന്‍.കെ പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ശബരിമലയില്‍ സുപ്രീം കോടതി വിധിയ്ക്കു മുന്‍പുള്ള സാഹചര്യം നിലനിര്‍ത്തണമെന്നാണ് ബില്ലിന്റെ ഉള്ളടക്കം. ബില്‍ ജൂലായ് 12ന് സഭയുടെ പരിഗണനയ്ക്കു വന്നേക്കും.

ബില്‍ അവതരിപ്പിക്കാന്‍ പ്രേമചന്ദ്രനെ അനുവദിച്ച ലോക്‌സഭ പക്ഷേ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പരിഗണിച്ചില്ല. ബില്ലിനെ അംഗീകരിക്കാന്‍ ബി.ജെ.പിക്ക് വൈമനസ്യമാണെന്ന് സഭയ്ക്ക് പുറത്ത് പ്രേമചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന് ബി.ജെ.പിക്ക് കാണിക്കുകയും വേണം, അതേസമയം പ്രതിപക്ഷ അംഗം കൊണ്ടുവരുന്ന ബില്ലിനെ അംഗീകരിക്കാന്‍ കഴിയുകയുമില്ല. ഈ നിലപാടാണ് ബി.ജെ.പി ഇന്ന് സഭയില്‍ സ്വീകരിച്ചതെന്ന് ശബരിമല വിഷയത്തില്‍ പ്രതികരിച്ച മീനാക്ഷിലേഖിയുടെ നടപടിയെ വിമര്‍ശിച്ച് പ്രേമചന്ദ്രന്‍ പറഞ്ഞു.

ശുന്യവേളയില്‍ ശബരിമല വിഷയം എടുത്തിട്ട മീനാക്ഷിലേഖി, ശബരിമല വിശ്വാസികളെ പ്രത്യേക വിഭാഗമായി നിയമം കൊണ്ടുവരണമെന്ന് അഭിപ്രായപ്പെട്ടു. താന്‍ ബില്‍ അവതരിപ്പിക്കാനിരിക്കേയാണ് അവരുടെ ഇടപെടല്‍. അവതരിപ്പിക്കാനിരിക്കുന്ന ബല്‍ അപൂര്‍ണ്ണമാണെന്ന് പറഞ്ഞ അവര്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ ബില്‍ കൊണ്ടുവരുന്നതില്‍ ഉചിതമല്ലെന്ന നിലപാടാണ് എടുത്തതെന്നും പ്രേമചന്ദ്രന്‍ കുറ്റപ്പെടുത്തി. ഇത് ബിജെപിയുടെ പൊതുവേയുള്ള നിലപാട് ആയിരിക്കാം. പട്ടികജാതി പട്ടിക വര്‍ഗവിഭാഗങ്ങള്‍ക്കെതിരെയുള്ള കുറ്റകൃത്യം തടയുന്ന വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത് ചോദ്യംചെയ്ത് റിവ്യൂ ഹര്‍ജി കൊടുത്ത സര്‍ക്കാര്‍ തന്നെയാണ് കഴിഞ്ഞ ലോക്‌സഭയുടെ അവസാന കാലത്ത് ബില്‍ പാസാക്കിയതെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. നിയമമന്ത്രാലയം അംഗീകരിച്ച ശേഷമാണ് ബില്‍ അവതരിപ്പിച്ചത്. മീനാക്ഷി ലേഖിയിലൂടെ മുഖം രക്ഷിക്കാനുള്ള ശ്രമമാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബി.ജെ.പി ആശങ്കയിലും ആശയക്കുഴപ്പത്തിലുമാണ്. വിശ്വാസ സമൂഹത്തിന്റെ ആശങ്ക പരിഹാരിക്കാന്‍ ക്രിമയാത്മകമായ ഒരു നടപടിയും സ്വീകരിക്കാതെ ഇരിക്കുകയും ഒരു പ്രതിപക്ഷ അംഗം കൊണ്ടുവന്ന ബില്ലിനെ അംഗീകരിക്കാന്‍ വൈമനസ്യം കാണിക്കുകയുമാണ്. യു.ഡി.എഫ് വിശ്വാസ സമൂഹത്തിനൊപ്പം നില്‍ക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. ആ നിലപാട് തന്നെയാണ് തുടരുന്നത്.-പ്രേമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW