Friday, June 21, 2019 Last Updated 2 Min 51 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 12.35 PM

മുഖത്ത് ഒന്നുകില്‍ ദു:ഖം, അല്ലെങ്കില്‍ കലിപ്പ്...; വ്യത്യസ്ത രോഗവുമായി ഒരു പൂച്ച

uploads/news/2019/06/316423/cat.jpg

വെസ്റ്റ് ഇംഗ്ലണ്ടിലെ ഗ്ലസ്റ്റര്‍ഷെയര്‍ സ്വദേശിയായ ജോര്‍ജിനയുടെ പ്രിയപ്പെട്ട പൂച്ചയാണ് റ്റോബി. ജോര്‍ജിനയുടെ സുഹൃത്തില്‍ നിന്നാണ് റ്റോബിയെ ദത്തെടുത്തത്. എന്നാല്‍ മറ്റുള്ള പൂച്ചകളില്‍ നിന്ന് വ്യത്യസ്തനാണ് റ്റോബി. എപ്പോഴും ദു:ഖഭാവമാണ് റ്റോബിയുടെ മുഖത്ത്. എലേഴ്സ് ഡാലോസ് എന്ന രോഗാവസ്ഥ കാരണമാണ് റ്റോബിയ്ക്ക് സങ്കടഭാവം എപ്പോഴും തോന്നുന്നത്.

റ്റോബിയുടെ ചര്‍മ്മത്തെയാണ് ഈ രോഗം വളരെയധികം ബാധിച്ചിരിക്കുന്നത്. ചര്‍മ്മം ചുളുങ്ങിയ അവസ്ഥയിലാണ്. മുഖത്തെ ചര്‍മ്മം ചുളുങ്ങി തൂങ്ങിക്കിടക്കുന്ന അവസ്ഥയിലും. അതിനാല്‍ എപ്പോഴും ദു:ഖിതനാണെന്നും തോന്നും. എന്നാല്‍ റ്റോബി വളരെ സന്തോഷവാനാണെന്നാണ് ജോര്‍ജിന പറയുന്നത്. വീട്ടില്‍ എത്തിയ ആദ്യദിവസമൊക്കെ അവന്‍ ഭയപ്പെട്ടുവെങ്കിലും പിന്നീട് ഇണങ്ങിയെന്ന് ജോര്‍ജിന പറയുന്നു. കൂടാതെ കിട്ടുന്നതെന്തും റ്റോബി കളിപ്പാട്ടമാക്കുമെന്നും എല്ലാവരോടും ഇണങ്ങുന്ന രീതിക്കാരനാണെന്നും ജോര്‍ജിന പറയുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW