Friday, June 21, 2019 Last Updated 6 Min 28 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 12.39 PM

ഡ്രോണുകള്‍ വെടിവെച്ചിട്ടു ; ഇറാനെതിരേ സൈനീക നീക്കത്തിന് ട്രംപ് അനുമതി നല്‍കി ; ആക്രമണത്തിന് മിനിറ്റുകള്‍ക്ക് മുമ്പ് പിന്‍വലിച്ചു

uploads/news/2019/06/316421/trump.jpg

വാഷിംഗ്ടണ്‍: മദ്ധ്യേഷ്യയില്‍ സമ്മര്‍ദ്ദസാഹചര്യം നില നില്‍ക്കുമ്പോള്‍ ഇറാനെതിരേ സൈനീക നീക്കത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയെന്ന് റിപ്പോര്‍ട്ട്. ഇറാനെ ആക്രമിക്കന്‍ അമേരിക്ക തയ്യാറെടുക്കുന്നതിനിടയില്‍ ഒരു ദിവസം കഴിഞ്ഞ് വ്യാഴാഴ്ച രാത്രിയില്‍ അനുമതി പിന്‍വലിക്കുകയും ചെയ്തു. അമേരിക്കയുടെ നിരീക്ഷണ ഡ്രോണുകള്‍ ഇറാന്‍ വെടിവെച്ചു വീഴ്ത്തിയതിന് പിന്നാലെയാണ് സൈനീകനടപടിക്ക് ട്രംപ് അനുവാദം നല്‍കിയത്.

റഡാറുകള്‍, മിസൈലുകള്‍ എന്നിവ ഉപയോഗിച്ചുള്ള ആക്രമണത്തിന് പ്രസിഡന്റ് അനുമതി നല്‍കിയിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. വൈറ്റ്ഹൗസില്‍ പ്രസിഡന്റിന്റെ ഉയര്‍ന്ന ദേശീയ സുരക്ഷ ഉദ്യോഗസ്ഥര്‍, കോണ്‍ഗ്രസ് നേതാക്കള്‍, ഭരണരംഗത്തെ വിവധ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ വൈറ്റ് ഹൗസില്‍ ഹൃസ്വ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ വ്യാഴാഴ്ച രാത്രി സൈന്യവും നയതന്ത്ര ഉദ്യോഗസ്ഥരും ആക്രമണം പ്രതീക്ഷിച്ചിരിക്കെ നിര്‍ദേശം പിന്‍വലിക്കപ്പെട്ടു.

മദ്ധ്യേഷ്യയില്‍ തന്നെ ഇത് മൂന്നാം തവണയാണ് ട്രംപ് സൈനിക നീക്കത്തിന് തയ്യാറെടുപ്പ് നടത്തുന്നത്. 2017 ലും 2018 ലും സിറിയയില്‍ ആക്രമണം നടത്താന്‍ അനുമതി നല്‍കിയിരുന്നു. അതേസമയം തീരുമാനം മാറ്റാനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യത്തോട് പ്രതികരിക്കാന്‍ വൈറ്റ്ഹൗസോ പെന്റഗണോ തയ്യാറായിട്ടില്ല. 130 ദശലക്ഷം ഡോളറിന്റെ നിരീക്ഷണ ഡ്രോണുകള്‍ ഇറാന്‍ വ്യാഴാഴ്ച രാവിലെ വെടിവെച്ചിട്ടിരുന്നു. വെള്ളിയാഴ്ച സൂര്യോദയത്തിന് മുമ്പായി ആക്രമണം നടത്താനായിരുന്നു പദ്ധതി. എന്നാല്‍ ആക്രമണം നടത്താന്‍ ഏതാനും മിനിറ്റ് മുമ്പ് പദ്ധതി പിന്‍വലിച്ചതായി വിവരം കിട്ടുകയായിരുന്നു.

ഡ്രോണ്‍ തകര്‍ക്കപ്പെട്ട മിസൈലുകള്‍ പുറപ്പെട്ട ലൊക്കേഷന്‍ സംബന്ധിച്ച് ഇരു രാജ്യങ്ങളും ആരോപണ പ്രത്യാരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഗള്‍ഫ് ഓഫ് ഒമാന് സമീപത്തെ ഇറാനിയന്‍ തീരത്തു നിന്നാണ് മിസൈല്‍ പറന്നതെന്നാണ് അമേരിക്കയുടെ ആരോപണം. എന്നാല്‍ ഡ്രോണുകള്‍ തങ്ങളുടെ തീരത്തെ എട്ടു മൈലോളം വ്യോമപരിധിയില്‍ അതിക്രമിച്ചു കടന്നതായി ഇറാന്‍ പറയുന്നു.

ഡ്രോണ്‍ തകര്‍ക്കപ്പെട്ട സംഭവങ്ങള്‍ കൂടിയായപ്പോള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഒന്നുകൂടി വഷളായിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഗള്‍ഫ് കടലിടുക്കില്‍ ജപ്പാന്‍ ഇന്ധനക്കപ്പലിന് നേരെ ആക്രമണം നടത്തിയത് ഇറാനാണെന്ന് അമേരിക്ക ആരോപിക്കുകയും ഇറാന്‍ ഇത് നിഷേധിക്കുകയും ചെയ്തിരുന്നു. അമേരിക്ക ഇക്കാര്യത്തില്‍ കപ്പലിന് സമീപം ഒരു ബോട്ട് എത്തുന്നതിന്റെ വീഡിയോ ദൃശ്യവും പുറത്തുവിട്ടിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW