Friday, June 21, 2019 Last Updated 2 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 12.04 PM

സ്‌കൂള്‍ അസംബ്ലിയില്‍ കാര്‍ ഇടിച്ചുകയറി 13 വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപികയ്ക്കും പരിക്ക്

uploads/news/2019/06/316420/school-assembly.jpg

മുവാറ്റുപുഴ: സ്‌കൂള്‍ അസംബ്ലിയില്‍ കാര്‍ ഇടിച്ചുകയറി 13 വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപികയ്ക്കും പരിക്ക്. സ്‌കൂള്‍ അധ്യാപകന്റെ കാര്‍ ആണ് ഇടിച്ചുകയറിയത്. മൂവാറ്റുപുഴ വിവേകാനന്ദ സ്‌കൂളിലാണ് അപകടമുണ്ടായത്.

പരിക്കേറ്റ അധ്യാപികയും കുട്ടികളും കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്. അധ്യാപികയുടെ നട്ടെല്ലിനും തലയ്ക്കും പരിക്കേറ്റു. വിദ്യാര്‍ത്ഥികള്‍ക്ക് നിസ്സാര പരിക്കുകാണുള്ളത്. ബ്രേക്കിന് പകരം ആക്‌സിലേറ്റര്‍ ചവിട്ടിയതാണ് അപകടത്തിന് കാരണം.

രാവിലെ എട്ടരയോടെ മൂവാറ്റുപുഴ വിവേകാനന്ദ സ്‌കൂളില്‍ അപകടമുണ്ടായത്. യോഗാ ദിനത്തില്‍ അനുബന്ധിച്ച പരിപാടിയില്‍ പങ്കെടുക്കുന്നതിനായി മറ്റൊരു സ്‌കൂളിലേക്ക് പോകാന്‍ തയ്യാറായി നിന്ന കുട്ടികള്‍ക്കിടയിലേക്കാണ് കാര്‍ പാഞ്ഞു കയറിയത്.

Ads by Google
Friday 21 Jun 2019 12.04 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW