Friday, June 21, 2019 Last Updated 2 Min 28 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 11.57 AM

യോഗ ദിനത്തില്‍ കൗതുകമുണര്‍ത്തി ആര്‍മി ഡോഗ് യൂണിറ്റിന്റെ യോഗ അഥവ 'ഡോഗ' (വീഡിയോ)

ഡോഗ് സ്‌ക്വാഡ് അവതരിപ്പിക്കുന്ന യോഗ 'ഡോഗ' എന്ന പേരിലാണ് അറിയപ്പെടുന്നത്.
YogaDay2019

ന്യുഡല്‍ഹി: രാജ്യാന്തര യോഗ ദിവസത്തില്‍ കൗതുകമുണര്‍ത്തി സൈന്യത്തിലെ ഡോഗ് യൂണിറ്റിന്റെ യോഗ പ്രദര്‍ശനം. ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്‌സ് (ഐടിബിപി)യില്‍ അനിമല്‍ ട്രെയിനിംഗ് സ്‌കൂളിലെ ഉദ്യോഗസ്ഥര്‍ അരുണാചല്‍ പ്രദേശിലെ ലോഹിത് വാലി നദിതീരത്താണ് യോഗ നടത്തിയത്. പരിശീലകര്‍ക്കൊപ്പം വളരെ അനായാസം ആസനങ്ങള്‍ ചെയ്യുന്ന നായ്ക്കളുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

YogaDay2019

ജമ്മു കശ്മീരില്‍ അതിര്‍ത്തി സുരക്ഷാസേനയിലെ (ബി.എസ്.എഫ്) ഡോഗ് സ്‌ക്വാഡും പരിശീലകര്‍ക്കൊപ്പം യോഗ അവതരിപ്പിച്ചു. പ്രതിരോധമന്ത്രാലയത്തിലെ ഓഫീസ് വക്താവാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.

ഡോഗ് സ്‌ക്വാഡ് അവതരിപ്പിക്കുന്ന യോഗ 'ഡോഗ' എന്ന പേരിലാണ് അറിയപ്പെടുന്നത്. 2002ല്‍ ന്യുയോര്‍ക്കിലെ സുസി ടീറ്റെല്‍മാന്‍ ആണ് ഡോഗ തുടങ്ങിയത്. ഡോഗയില്‍ നായ്ക്കളാണ് പ്രധാന അവതാരകര്‍.

YogaDay2019

ഈ മാസം ആദ്യം കേന്ദ്രസേനയിലെ ഒരു വിഭാഗം ലഡാക്കില്‍ 18,000 അടി ഉയരത്തില്‍ യോഗ പ്രകടനം നടത്തിയിരുന്നു. 2015 മുതലാണ് യോഗയ്ക്ക് രാജ്യാന്തരതലത്തില്‍ അംഗീകാരമായത്. ജൂണ്‍ 21 യോഗ ദിനമായി ആചരിച്ചുവരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് രാവിലെ റാഞ്ചിയിലെ പ്രഭാത് താര മൈതാനത്ത് 40,000 ഓളം പേര്‍ക്കൊപ്പമാണ് യോഗ ചെയ്തത്. 'ഹൃദയത്തിന് യോഗ' എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.

Ads by Google
Friday 21 Jun 2019 11.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW