Friday, June 21, 2019 Last Updated 34 Min 42 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 11.18 AM

ശബരിമല വിഷയത്തില്‍ നിയമം കൊണ്ടുവരേണ്ടത് കേന്ദ്രസര്‍ക്കാരാണ്, വെറുതെ വിശ്വാസികളെ തെരുവിലിറക്കരുതെന്ന് കടകംപള്ളി

uploads/news/2019/06/316412/kadakampally-surendran.jpg

തിരുവനന്തപുരം : വിശ്വാസികളെ തെരുവിലേയ്ക്ക് ഇറക്കരുതെന്നും, ശബരിമല വിഷയത്തില്‍ നിയയമം കൊണ്ടുവരേണ്ട ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനാണെന്നും ആവര്‍ത്തിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആചാര സംരക്ഷണം ഉറപ്പ് വരുത്തുമെന്ന് പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ്. ആ സ്ഥിതിക്ക് നിയമം കൊണ്ടുവരേണ്ടത് കേന്ദ്ര സര്‍ക്കാര്‍ തന്നെയാണെന്നും കടകംപള്ളി പറഞ്ഞു.

ഉത്തരവാദിത്വം നിറവേറ്റി എന്നു പറയാന്‍ വേണ്ടി മാത്രമായിരിക്കാം എന്‍.കെ പ്രേമചന്ദ്രന്‍ ലോകസഭയില്‍ ബില്ല് അവതരിപ്പിക്കുന്നതെന്നും കടകംപള്ളി പറഞ്ഞു. ശബരിമല ശ്രീധര്‍മശാസ്താക്ഷേത്ര ബില്‍ എന്ന പേരിലാണ് എന്‍.കെ പ്രേമചന്ദ്രന്‍ ലോകസഭയില്‍ സ്വകാര്യ ബില്ല് അവതരിപ്പിക്കുന്നത്. 17 മത് ലോകസഭയിലെ ആദ്യത്തെ സ്വകാര്യ ബില്ലാണ് ഇത്.

17 മത് ലോകസഭയിലെ ആദ്യ സ്വകാര്യ ബില്ലാണ് ഇത്. സുപ്രീംകോടതി വിധിയ്ക്ക് മുന്‍പുള്ള സ്ഥിതി ശബരിമലയില്‍ തുടരണമെന്നാണ് ബില്ലിലെ ആവശ്യം. കേന്ദ്രം ഈ ബില്ലിനോട് എന്ത് സമീപനം സ്വീകരിക്കും എന്നത് പ്രധാനമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ജനങ്ങള്‍ ഏറ്റവുമധികം ആവശ്യപ്പെടുന്ന ഒരു കാര്യത്തില്‍ ഒരു നടപടിയും ഉണ്ടാകാത്തതിനാലാണ് ഈ ബില്ല് കൊണ്ടു വരുന്നത്. കേരളത്തില്‍ അക്രമം അഴിച്ചുവിട്ടുകൊണ്ടുള്ള സമരം നടത്തുകയും നിയമ നിര്‍മ്മാണം നടത്തുമെന്ന് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുകയും ചെയ്ത ബി.ജെ.പി പിന്നീട് അതില്‍ ഒരു നടപടിയും എടുത്തില്ലെന്നും ബിജെപി നയം വ്യക്തമാക്കേണ്ട സമയമാണിതെന്നും പ്രേമചന്ദ്രന്‍ പറഞ്ഞിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW