Friday, June 21, 2019 Last Updated 9 Min 7 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 11.22 AM

ബെവ്‌കോ ഔട്ട്‌ലെറ്റില്‍ അരക്കോടിയുടെ വിദേശമദ്യ 'ആവി'യായി

ഇത്രയും ഭീമമായ വ്യത്യാസം കണക്കില്‍ വന്നിട്ടും ബിവ്‌റേജസ് കോര്‍പറേഷന്‍ വിശദമായ അന്വേഷണം നടത്തിയില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
 bevco outlet

കോട്ടയം: ബിവ്‌റേജസ് കോര്‍പറേഷന്റെ ചങ്ങനാശേരി ഔട്ട്‌ലെറ്റില്‍ നിന്നും അരക്കോടി രൂപയിലേറെ രൂപ വിലമതിക്കുന്ന മദ്യം കാണാതായെന്ന് റിപ്പോര്‍ട്ട്. ജില്ല ഓഡിറ്റ് ടീമിന്റെ കണക്കെടുപ്പിലാണ് വന്‍തുകയുടെ വ്യത്യാസം സ്‌റ്റോറ്റില്‍ കണ്ടെത്തിയത്. സ്‌റ്റോക്കില്‍ 59.06 ലക്ഷം രൂപയുടെ മദ്യം കുറവുള്ളതായാണ് കണ്ടെത്തിയിരിക്കുന്നത്.

2018 ഡിസംബര്‍ ഒന്ന് മുതല്‍ 2019 ജനുവരി മൂന്ന് വരെയുള്ള കാലയളവില്‍ മാത്രമാണ് ഔട്ട്‌ലെറ്റിലെ സ്‌റ്റോക്കില്‍ 53,21,973 രൂപയുടെ വ്യത്യാസമാണ് കണ്ടെത്തിയിരിക്കുന്നത്. ജനുവരി നാല് മുതല്‍ മാര്‍ച്ച് 17 വരെയുള്ള കണക്കില്‍ 5,84,584 രൂപയുടെ കുറവും കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തില്‍ ഔട്ട്‌ലെറ്റിന്റെ ചുമതലയിലുള്ള ഏഴ് ജീവനക്കാര്‍ക്ക് ബിവ്‌റേജസ് കോര്‍പറേഷന്‍ നോട്ടീസ് നല്‍കി. നഷ്ടപ്പെട്ട പണം ജീവനക്കാരില്‍ നിന്ന് ഈടാക്കേണ്ടെങ്കില്‍ പത്തു ദിവസത്തിനകം വിശദീകരണം നല്‍കണം. അതേസമയം, ഈ കാലയളവില്‍ ജോലിയിലുണ്ടായിരുന്ന 'ഷോപ് ഇന്‍ ചാര്‍ജ്' ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ മരണപ്പെട്ടു.

ഇത്രയും ഭീമമായ വ്യത്യാസം കണക്കില്‍ വന്നിട്ടും ബിവ്‌റേജസ് കോര്‍പറേഷന്‍ വിശദമായ അന്വേഷണം നടത്തിയില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഒരു ലക്ഷം രൂപ മൂല്യം വരുന്ന ലോഡ് ഇറക്കുമ്പോഴും മാറ്റിവയ്ക്കുമ്പോഴും കുപ്പികള്‍ പൊട്ടിയും മറ്റുമുണ്ടാകുന്ന സ്വാഭാവിക നഷ്ടം 50 രൂപ എന്നാണ് കണക്കാക്കുന്നത്.

Ads by Google
Friday 21 Jun 2019 11.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW