Friday, June 21, 2019 Last Updated 1 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 09.39 AM

സിഒടി നസീര്‍ വധശ്രമക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റുന്നു ; തലശ്ശേരി സിഐ യും എസ്‌ഐ യും ഇന്ന് ഒഴിയും ; മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത് തെറ്റ്

uploads/news/2019/06/316403/cot-nazeer.jpg

തലശ്ശേരി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സിപിഎം വിമതന്‍ സിഒടി നസീര്‍ വധശ്രമക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റുന്നു. ഗൂഡാലോചന സംബന്ധിച്ച അന്വേഷണം നടന്നുകൊണ്ടിരിക്കെ കേസന്വേഷണ ചുമതലയില്‍ നിന്നും തലശ്ശേരി സിഐ യും എസ്‌ഐ യും ഇന്ന് ഒഴിയും. അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റില്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി നേരത്തേ സഭയില്‍ വ്യക്തമാക്കിയിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയ നടപടിക്കെതിരേ സിഒടി നസീര്‍ ഹൈക്കോടതിയെ സമീപിച്ചേക്കും എന്ന് സൂചനയുണ്ട്. സിപിഎം എംഎല്‍എ ഷംസീറിനെതിരേ വരെ ആരോപണം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റുന്നത്. നേരത്തേ കേസ് അന്വേഷണം അട്ടിമറിക്കാനും കുറ്റവാളികളെ രക്ഷിക്കാനും സര്‍ക്കാര്‍ ശ്രമം നടത്തുന്നെന്ന് പ്രതിപക്ഷം സഭയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ അന്വേഷണ സംഘത്തെ മാറ്റിയിട്ടില്ലെന്നും കുറ്റക്കാര്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

സി.ഒ.ടി നസീറിന് നേരെയുണ്ടായ വധശ്രമം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും ചൊക്ലി സ്വദേശി പൊട്ട്യന്‍ സന്തോഷ് ആണെന്നാണ് നേരത്തേ പൊലീസിന്റെ കണ്ടെത്തല്‍. 2008 ല്‍ ആര്‍എസ്എസ് നേതാവ് സുമേഷിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ കോടതി 10 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയ സന്തോഷിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇതോടെ കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ സന്തോഷിനെ ചോദ്യം ചെയ്യാനാകില്ല.

ഏറെക്കാലമായി തലശേരി മേഖലയില്‍ നടക്കുന്ന രാഷ്ര്ടീയ സംഘര്‍ഷങ്ങളിലും കൊലപാതകങ്ങളിലും പൊട്ട്യന്‍ സന്തോഷിന് പങ്കുണ്ടെന്നാണ് ആരോപണം. വധശ്രമത്തില്‍ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ സംഭവത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ തന്നെ പ്രതിയാക്കാന്‍ രാഷ്ര്ടീയ എതിരാളികള്‍ ഗൂഢാലോചന നടത്തുകയാണെന്ന് രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പങ്കെടുത്ത് എ. എന്‍ ഷംസീറും പറഞ്ഞിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW