Friday, June 21, 2019 Last Updated 7 Min 57 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 09.16 AM

ഗ്രാമങ്ങളിലേക്ക് യോഗ എത്തിക്കണം; 5ാമത് യോഗാ ദിനത്തില്‍ 30,000 പേര്‍ക്കൊപ്പം യോഗ ചെയ്ത് പ്രധാനമന്ത്രി

PM modi , Yoga day

റാഞ്ചി: യോഗ ഗ്രാമങ്ങളിലേക്ക് എത്തിക്കാന്‍ സമയമായിരിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഝാര്‍ഗണ്ഡിലെ റാഞ്ചിയിലെ പ്രഭാത്താര മൈതാനത്ത് അഞ്ചാമത് അന്താരാഷ്ട്ര യോഗാ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 30,000 പേര്‍ പ്രധാനമന്ത്രി നേതൃത്വം നല്‍കുന്ന യോഗ പ്രകടനത്തില്‍ പങ്കെടുത്തു.

അടുത്ത തലമുറയിലേക്കും പകര്‍ന്ന് നല്‍കേണ്ട വെളിച്ചമാണ് യോഗയെന്നും. മികച്ച ആരോഗ്യത്തിനും സന്തോഷം യോഗ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍, ആധുനിക യോഗ നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്കും സാധാരണക്കാരിലേക്കും ആദിവാസി വീടുകളിലേക്കും എത്തിക്കണം. അതിനുള്ള പരിശ്രമത്തിലാണ് താന്‍. അവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി യോഗയെ മാറ്റും. കാരണം രോഗങ്ങള്‍ കൊണ്ട് അധികം കഷ്ടപ്പെടുന്നത് അവരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ലക്ഷക്കണക്കിന് ആളുകള്‍ യോഗദിനം ആചരിക്കുകയാണെന്നും യോഗയ്ക്ക് പ്രചരണം നടത്തുവാന്‍ ശ്രമിച്ച എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും മോദി നന്ദി അറിയിച്ചു. ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ്, മറ്റ് മന്ത്രിമാര്‍ തുടങ്ങിയവരും മോദിക്കൊപ്പം യോഗാ ദിനാചരണത്തില്‍ പങ്കുചേര്‍ന്നു.

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ രാഷ്ട്രപതി ഭവനില്‍ നടന്ന യോഗാഭ്യാസത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നേതൃത്വം നല്‍കി. ചെങ്കോട്ടയില്‍ യോഗ പ്രകടനത്തില്‍ ഉപരാഷ്ട്രപ്തി വെങ്കയ്യാ നായിഡുവും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ഹരിയാനയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ആണ് നേതൃത്വം വഹിച്ചത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW