Friday, June 21, 2019 Last Updated 4 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 01.51 AM

നാഗ്‌പുര്‍ സെമിനാരിയുടെ രജതജൂബിലി ആഘോഷം തുടങ്ങി

കോട്ടയം: ക്രിസ്‌തീയ ദര്‍ശനത്തില്‍ ആരാധനയും ആതുരസേവനവും സമന്വയിപ്പിച്ചു വേദജ്‌ഞാനവും ആത്മീയജീവിതവും സാമൂഹിക ക്ഷേമത്തിനായി വിനിയോഗിക്കണമെന്നു പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവ. മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ നാഗ്‌പുര്‍ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ സെമിനാരിയുടെ ഒരു വര്‍ഷം നീളുന്ന രജതജൂബിലി ആഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്‌ ചാന്‍സിലര്‍ ഡോ.സാബു തോമസ്‌, സെമിനാരി വൈസ്‌ പ്രസിഡന്റ്‌ ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌, ഡോ.യാക്കൂബ്‌ മാര്‍ ഐറേനിയോസ്‌, സുന്നഹദോസ്‌ സെക്രട്ടറി ഡോ.യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്‌, അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്‌, വൈദിക ട്രസ്‌റ്റി ഫാ.ഡോ. എം.ഒ. ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ഓര്‍ത്തഡോക്‌സ്‌ സെമിനാരി പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌, ഫാ.ഡോ. റെജി മാത്യു, നാഗ്‌പൂര്‍ സെമിനാരി പ്രിന്‍സിപ്പല്‍ ഫാ.ഡോ. ബിജേഷ്‌ ഫിലിപ്‌, മേഴ്‌സി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. രജതജൂബിലി ആഘോഷങ്ങളുടെ സമാപനം 2020 ല്‍ നാഗ്‌പൂരില്‍ നടക്കും.

Ads by Google
Friday 21 Jun 2019 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW