Friday, June 21, 2019 Last Updated 38 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 01.50 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
പരീക്ഷ തീയതി

നാലാം വര്‍ഷമ ബി.പി.ടി. (2008 അഡ്‌മിഷന്‍ മുതല്‍) സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 17ന്‌ ആരംഭിക്കും. പിഴയില്ലാതെ ജൂണ്‍ 27 വരെയും 500 രൂപ പിഴയോടെ 28 വരെയും 1000 രൂപ സൂപ്പര്‍ഫൈനോടെ ജൂലൈ ഒന്നുവരെയും അപേക്ഷിക്കാം. വീണ്ടുമെഴുതുന്നവര്‍ പേപ്പറൊന്നിന്‌ 30 രൂപ വീതം (പരമാവധി 200 രൂപ) സി.വി. ക്യാമ്പ്‌ ഫീസായി പരീക്ഷഫീസിന്‌ പുറമെ അടയ്‌ക്കണം.

ഒന്നാം സെമസ്‌റ്റര്‍ എം.എല്‍.ഐ.എസ്സി. (2018 അഡ്‌മിഷന്‍ റഗുലര്‍, 2009-2017 അഡ്‌മിഷന്‍ സപ്ലിമെന്ററി/മേഴ്‌സി ചാന്‍സ്‌ - അഫിലിയേറ്റഡ്‌ കോളേജുകളും ഡിപ്പാര്‍ട്ട്‌മെന്റുകളും, 2016 അഡ്‌മിഷന്‍ സപ്ലിമെന്ററി - ഡിപ്പാര്‍ട്ട്‌മെന്റ്‌ മാത്രം) പരീക്ഷകള്‍ ജൂലൈ 11ന്‌ ആരംഭിക്കും. പിഴയില്ലാതെ ജൂണ്‍ 26 വരെയും 500 രൂപ പിഴയോടെ 27 വരെയും 1000 രൂപ സൂപ്പര്‍ഫൈനോടെ 29 വരെയും അപേക്ഷിക്കാം. വിദ്യാര്‍ഥികള്‍ പേപ്പറൊന്നിന്‌ 150 രൂപ വീതം (പരമാവധി 600 രൂപ) സി.വി.ക്യാമ്പ്‌ ഫീസായി പരീക്ഷഫീസിനു പുറമെ അടയ്‌ക്കണം.

ഒന്നാം സെമസ്‌റ്റര്‍ ബി.എല്‍.ഐ.എസ്സി. (2018 അഡ്‌മിഷന്‍ റഗുലര്‍/2009 അഡ്‌മിഷന്‍ മുതല്‍ സപ്ലിമെന്ററി/ മേഴ്‌സി ചാന്‍സ്‌ - അഫിലിയേറ്റഡ്‌ കേളേജുകളും ഡിപ്പാര്‍ട്ട്‌മെന്റും, 2016 അഡ്‌മിഷന്‍ സപ്ലിമെന്ററി - ഡിപ്പാര്‍ട്ട്‌മെന്റ്‌ മാത്രം) പരീക്ഷകള്‍ ജൂലൈ 10ന്‌ ആരംഭിക്കും. പിഴയില്ലാതെ ജൂണ്‍ 26 വരെയും 500 രൂപ പിഴയോടെ 27 വരെയും 1000 രൂപ സൂപ്പര്‍ഫൈനോടെ 29 വരെയും അപേക്ഷിക്കാം.

രണ്ടാം സെമസ്‌റ്റര്‍ എം.പി.എഡ്‌. (2018 അഡ്‌മിഷന്‍ റഗുലര്‍/സപ്ലിമെന്ററി) പരീക്ഷകള്‍ ജൂലൈ അഞ്ചുമുതല്‍ ആരംഭിക്കും. പിഴയില്ലാതെ ജൂണ്‍ 24 വരെയും 500 രൂപ പിഴയോടെ 25 വരെയും 1000 രൂപ സൂപ്പര്‍ഫൈനോടെ 27 വരെയും അപേക്ഷിക്കാം.

ഒന്നും രണ്ടും മൂന്നും വര്‍ഷ ബി.എസ്സി. നഴ്‌സിംഗ്‌ (20112015 അഡ്‌മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ജൂലൈ 10 മുതല്‍ ആരംഭിക്കും. പിഴയില്ലാതെ ജൂലൈ 26 വരെയും 500 രൂപ പിഴയോടെ 27 വരെയും 1000 രൂപ സൂപ്പര്‍ഫൈനോടെ 29 വരെയും അപേക്ഷിക്കാം. റഗുലര്‍ വിദ്യാര്‍ഥികള്‍ 200 രൂപയും വീണ്ടുമെഴുതുന്നവര്‍ പേപ്പറൊന്നിന്‌ 30 രൂപ വീതവും സി.വി. ക്യാമ്പ്‌ ഫീസായി പരീക്ഷഫീസിന്‌ പുറമെ അടയ്‌ക്കണം.

പുതുക്കിയ പരീക്ഷ തീയതി

സ്‌കൂള്‍ ഓഫ്‌ ഇന്ത്യന്‍ ലീഗല്‍ തോട്ടിലെ രണ്ടാം സെമസ്‌റ്റര്‍ ത്രിവത്സര എല്‍.എല്‍.ബി. (4 പി.എം.-9 പി.എം.) സപ്ലിമെന്ററി പരീക്ഷകള്‍ ജൂണ്‍ 21ന്‌ ആരംഭിക്കുന്നതിനായി പുതുക്കി നിശ്‌ചയിച്ചു. പരീക്ഷാകേന്ദ്രത്തിന്‌ മാറ്റമില്ല.

ഒന്നാം സെമസ്‌റ്റര്‍ സി.ബി.സി.എസ്‌. ബി.എ. മോഡല്‍ 2 ഫോറസ്‌ട്രി ആന്റ്‌ എന്‍വയോണ്‍മെന്റല്‍ ഹിസ്‌റ്ററി, ആര്‍ക്കിയോളജി ആന്റ്‌ മ്യൂസിയോളജി പ്രോഗ്രാമുകളുടെ എന്‍വയോണ്‍മെന്റല്‍ ഹിസ്‌റ്ററി, ഇന്‍ട്ര?ഡക്ഷന്‍ ടു ആര്‍ക്കിയോളജി (2017 അഡ്‌മിഷന്‍ റീഅപ്പിയറന്‍സ്‌) പരീക്ഷകള്‍ ജൂലൈ നാലിന്‌ നടത്താന്‍ പുതുക്കി നിശ്‌ചയിച്ചു.

അപേക്ഷ തീയതി

പത്താം സെമസ്‌റ്റര്‍ ബി.ആര്‍ക്‌ (റഗുലര്‍/സപ്ലിമെന്ററി) പരീക്ഷയുടെ തിസിസ്‌ മൂല്യനിര്‍ണയം, വൈവാവോസി പരീക്ഷകള്‍ പിഴയില്ലാതെ ജൂലൈ നാലുവരെയും 500 രൂപ പിഴയോടെ അഞ്ചുവരെയും 1000 രൂപ സൂപ്പര്‍ഫൈനോടെ ഒന്‍പതുവരെയും അപേക്ഷിക്കാം. വിദ്യാര്‍ഥികള്‍ പ്ര?വിഷണല്‍ സര്‍ട്ടിഫിക്കറ്റ്‌ ഫീസായി 125 രൂപ പരീക്ഷഫീസിന്‌ പുറമെ അടയ്‌ക്കണം.

പ്രാക്‌ടിക്കല്‍

ആറാം സെമസ്‌റ്റര്‍ ബി.വോക്‌ ഫാഷന്‍ ടെക്‌നോളജി (2016 അഡ്‌മിഷന്‍ റഗുലര്‍/2014, 2015 അഡ്‌മിഷന്‍ സപ്ലിമെന്ററി) ഏപ്രില്‍ 2019 പരീക്ഷയുടെ പ്രാക്‌ടിക്കല്‍ ജൂണ്‍ 24 മുതല്‍ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

മൂന്നാം സെമസ്‌റ്റര്‍ എം.സി.എ. ഏപ്രില്‍/മെയ്‌ 2019 പരീക്ഷയുടെ പ്രാക്‌ടിക്കല്‍ ജൂണ്‍ 24 മുതല്‍ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

സംവരണ സീറ്റൊഴിവ്‌;
ഇന്റര്‍വ്യൂ ജൂണ്‍ 24ന്‌

മഹാത്മാ ഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ്‌ ഇന്റര്‍നാഷണല്‍ റിലേഷന്‍സ്‌ ആന്റ്‌ പൊളിറ്റിക്‌സിലെ എം.എ. പൊളിറ്റിക്‌സ് ആന്റ്‌ ഇന്റര്‍നാഷണല്‍ റിലേഷന്‍സ്‌ പ്രോഗ്രാമില്‍ എസ്‌.ടി. വിഭാഗത്തില്‍ ഒഴിവുള്ള സീറ്റുകളിലേക്ക്‌ സ്‌പോട്‌ അഡ്‌മിഷനുള്ള ഇന്റര്‍വ്യൂ ജൂണ്‍ 24ന്‌ നടക്കും. രാവിലെ 10ന്‌ സ്‌കൂള്‍ ഓഫ്‌ ഇന്റര്‍നാഷണല്‍ റിലേഷന്‍സ്‌ ആന്റ്‌ പൊളിറ്റിക്‌സ് ഡയറക്‌ടറുടെ ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താല്‌പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി എത്തണം.

എം.എഡ്‌. സീറ്റൊഴിവ്‌

മഹാത്മാ ഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ്‌ പെഡഗോഗിക്കല്‍ സയന്‍സസിലെ എം.എഡ്‌. പ്രോഗ്രാമില്‍ ജനറല്‍ വിഭാഗത്തിലും സംവരണ വിഭാഗത്തിലും ഏതാനും സീറ്റൊഴിവുണ്ട്‌. ഇഅഠ ങഏഡ പ്രോസ്‌പെക്‌ടസ്‌ പ്രകാരം യോഗ്യതയുള്ളവര്‍ ജൂണ്‍ 27ന്‌ രാവിലെ 10ന്‌ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളുമായി പഠനവകുപ്പില്‍ ഹാജരാകണം. സംവരണവിഭാഗത്തില്‍പ്പെട്ടവര്‍ക്ക്‌ പ്രോഗ്രാം ഫീസായി 800 രൂപ അടച്ചാല്‍മതി. വിശദവിവരത്തിന്‌ ഫോണ്‍: 0481-2731042.

സംവരണ സീറ്റൊഴിവ്‌

മഹാത്മാ ഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ്‌ കമ്പ്യൂട്ടര്‍ സയന്‍സസില്‍ എം.എസ്സി. കമ്പ്യൂട്ടര്‍ സയന്‍സ്‌ കോഴ്‌സില്‍ എസ്‌.സി. വിഭാഗത്തിന്‌ നാലും എസ്‌.ടി. വിഭാഗത്തിന്‌ ഒന്നും സീറ്റൊഴിവുണ്ട്‌. സര്‍വകലാശാല അംഗീകരിച്ച ബി.എസ്സി. കമ്പ്യൂട്ടര്‍ സയന്‍സ്‌/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ ഐ.ടി., ബി.സി.എ., അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്‌ മുഖ്യ വിഷയമായുള്ള ബിരുദമാണ്‌ യോഗ്യത. താല്‌പര്യമുള്ളവര്‍ അസല്‍ രേഖകളുമായി ജൂണ്‍ 24ന്‌ രാവിലെ 10ന്‌ പഠനവകുപ്പില്‍ നേരിട്ടെത്തണം. വിശദവിവരത്തിന്‌ ഫോണ്‍: 0481-2731037.

പരീക്ഷഫലം

2018 ജൂണില്‍ നടത്തിയ നാലാം /ആറാം സെമസ്‌റ്റര്‍ ബി.കോം. സി.ബി.സി.എസ്‌.എസ്‌. (മോഡല്‍ ക, കക, കകക 2013ന്‌ മുമ്പുള്ള അഡ്‌മിഷന്‍) സപ്ലിമെന്ററി/മേഴ്‌സി ചാന്‍സ്‌ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ജൂലൈ അഞ്ചുവരെ അപേക്ഷിക്കാം.

Ads by Google
Friday 21 Jun 2019 01.50 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW