Friday, June 21, 2019 Last Updated 3 Min 46 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 01.43 AM

കല്ലട ബസില്‍ യുവതിക്കുനേരേ പീഡനശ്രമം: ഡ്രൈവര്‍ അറസ്‌റ്റില്‍

uploads/news/2019/06/316378/c1.jpg

തേഞ്ഞിപ്പലം (മലപ്പുറം) : കല്ലട ബസില്‍ യാത്രക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അഡീഷണല്‍ ഡ്രൈവറെ തേഞ്ഞിപ്പലം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കോട്ടയം സ്വദേശി ജോണ്‍സണ്‍ ജോസഫാണ്‌ അറസ്‌റ്റിലായത്‌. ഇയാളുടെ ഡ്രൈവിങ്‌ ലൈസന്‍സ്‌ റദ്ദാക്കാന്‍ ഗതാഗതമന്ത്രി നിര്‍ദേശിച്ചു.
മണിപ്പാലില്‍നിന്ന്‌ തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന ബസിലായിരുന്നു സംഭവം. കൊല്ലത്തു പോകാനായി കണ്ണൂരില്‍നിന്നു കയറിയ തമിഴ്‌നാട്‌ തൃശ്ശിനാപ്പള്ളി സ്വദേശിനിക്കാണു ദുരനുഭവമുണ്ടായത്‌. കണ്ണൂരില്‍നിന്നുള്ള വിമാനയാത്ര മുടങ്ങിയതോടെയാണ്‌ അവര്‍ ബസില്‍ കയറിയത്‌.
രാത്രി ഒന്നരതോടെ ബസ്‌ കാക്കഞ്ചേരിയിലെത്തിയപ്പോള്‍ ജോണ്‍സണ്‍ ജോസഫ്‌ കടന്നുപിടിച്ചെന്നാണു പരാതി. യുവതി ബഹളംവച്ചതോടെ മറ്റു യാത്രക്കാര്‍ ഇടപെട്ട്‌ ബസ്‌ തേഞ്ഞിപ്പലം പോലീസ്‌ സ്‌റ്റേഷനിലെത്തിച്ചു. പ്രകോപിതരായ യാത്രക്കാര്‍ ബസിന്റെ ചില്ല്‌ അടിച്ചുതകര്‍ത്തു. ബസ്‌ പിടിച്ചെടുത്ത പോലീസ്‌ ഉദ്യോഗസ്‌ഥര്‍ ജോണ്‍സനെ അറസ്‌റ്റ്‌ ചെയ്‌ത്‌ കോടതിയില്‍ ഹാജരാക്കി.
മലപ്പുറം ഡിവൈ.എസ്‌.പി. ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്‌ഥര്‍ സ്‌േറ്റഷനിലെത്തി ഇയാളെ ചോദ്യം ചെയ്‌തു.
സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. കല്ലട ബസിന്റെ ഉടമയെ കമ്മിഷന്‍ ആസ്‌ഥാനത്ത്‌ വിളിച്ചുവരുത്തി വിശദീകരണം തേടും.
സ്‌ത്രീകളുടെ സുരക്ഷിതയാത്രയ്‌ക്ക്‌ കല്ലട ബസ്‌ എന്തെല്ലാം സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നു പരിശോധിക്കുമെന്നും കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ പറഞ്ഞു. യാത്രയ്‌ക്കിടെ സ്‌ത്രീകള്‍ക്കു പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനായിപ്പോലും ബസ്‌ നിര്‍ത്തിക്കൊടുക്കാറില്ലെന്ന പരാതികളും അന്വേഷിക്കും.

Ads by Google
Friday 21 Jun 2019 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW